ഓഹരി വിപണിയിൽ നിന്ന് ലാഭവിഹിതം പോലെ അധിക വരുമാനം നേടാനുള്ളൊരു മാർഗമാണ് ബോണസ് ഓഹരികൾ. പണമായി ലാഭവിഹിതം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ കമ്പനികൾ ഓഹരികൾ സൗജന്യമായി നൽകുന്നു. ഇതിനെയാണ് ബോണസ് ഓഹരികളെന്ന് പറയുന്നത്. ജൂലായ് മാസത്തിൽ 7 ഓഹരികശാണ് എക്‌സ്-ബോണസ് ട്രേഡ് ചെയ്യുന്നത്.
റെമീഡിയം ലൈഫ്‌കെയർ, ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി, ആപ്‌ടെക് ലിമിറ്റഡ്, മുഫിൻ ഗ്രീൻ, റോട്ടോ പമ്പ്‌സ്, ബൻസാലി എൻജിനീയറിംഗ് പോളിമേഴ്‌സ് ലിമിറ്റഡ്, കൻസായി നെറോലാക് പെയിന്റ്‌സ് എന്നിവയാണിവ. ഓഹരികളുടെ വിശദാംശങ്ങളും എര്സ് ബോണസ് തീയതിയും പരിശോധിക്കാം. എക്സ് ബോണസ് തീയതിക്ക് മുൻപ് ഓഹരികൾ വാങ്ങുന്നവർക്കാണ് ലാഭവിഹിതത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

റെമിഡിയം ലൈഫ്‌കെയര്‍
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റെമിഡിയം ലൈഫ്‌കെയര്‍ 9:5 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. കയ്യിലുള്ള ഓരോ 5 ഓഹരിക്കും 9 അധിക ഓഹരികള്‍ സൗജന്യമായി ലഭിക്കും. ജൂലായ് 28 ആണ് എക്‌സ് ബോണസ് തീയതി. 6 മാസത്തിനിടെ 3004 ശതമാനം മുന്നേറ്റമുണ്ടാക്കിയ ഓഹരിയാണിത്. ജനുവരി മൂന്നിന് 138 രൂപയിലുണ്ടായിരുന്ന ഓഹരി തിങ്കളാഴ്ച 4,298 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്
നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 1:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. കയ്യിലുള്ള ഒരു ഓഹരിക്ക് ഒരെണ്ണം അധികമായി ലഭിക്കും. എക്‌സ് ബോണസ് തീയതി ജൂലായ് 20 ആണ്. 1 വര്‍ഷത്തിനിടെ 28 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 6.40 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
ആപ്‌ടെക് ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന സേവന കമ്പനിയാണ് ആപ്‌ടെക് ലിമിറ്റഡ്. 2:5 അനുപാതത്തില്‍ ആപ്‌ടെക് ലിമിറ്റഡ് അധിക ഓഹരികള്‍ നല്‍കും. 5 ഓഹരികളില്‍ പോര്‍ട്ട്‌ഫോളിയോയിലുണ്ടെങ്കില്‍ 2 എണ്ണം സൗജന്യമായി നേടാം. ഇതിനുള്ള എക്‌സ് ബോണസ് തീയതി ജൂലായ് 14 ആണ്. 1 വര്‍ഷത്തിനിടെ 133 ശതമാനം മുന്നേറ്റം നടത്തിയ ഓഹരികള്‍ തിങ്കളാഴ്ച 504.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മുഫിന്‍ ഗ്രീന്‍ ഫിനാന്‍സ്
2:1 അനുപാതത്തിലാണ് മുഫിന്‍ ഗ്രീന്‍ ഫിനാന്‍സ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. കൈവശം വെയ്ക്കുന്ന ഓരോ ഓഹരിക്കും 2 എണ്ണം അധികമായി നേടാം. ഓഹരി ജൂലായ് 7 ന് എക്‌സ് ബോണസ് ട്രേഡ് ചെയ്യും. 1 വര്‍ഷത്തിനിടെ 172 ശതമാനം മുന്നേറിയ ഓഹരി തിങ്കളാഴ്ച 52 ആഴ്ചയിലെ പുതിയ ഉയരമായ 154 രൂപയിലെത്തി.
റോട്ടോ പമ്പ്‌സ്
കാവിറ്റി പമ്പ് നിര്‍മാണ കമ്പനിയാണ് റോട്ടോ പമ്പ്‌സ്. 1:1 അനുപാതത്തില്‍ റോട്ടോ പമ്പസ് ബോണസ് ഓഹരികള്‍ നല്‍കും. കയ്യിലുള്ള ഓരോ ഓഹരിക്കും അധിക ഓഹരിയായി ഒരെണ്ണം ലഭിക്കും. ജൂലായ് 7 ആണ് എക്‌സ് ബോണസ് തീയതി. 6 മാസത്തിനിടെ 62 ശതമാനവും 1 വര്‍ഷത്തിനിടെ 58 ശതമാനം മുന്നേറ്റവുമാണ് ഓഹരി വിലയിലുണ്ടായത്. തിങ്കളാഴ്ചയിലെ ഓഹരി വില 762 രൂപയാണ്.
ഭന്‍സാലി എന്‍ജിനീയറിംഗ് പോളിമേഴ്‌സ്
പ്ലാസാറ്റിക്ക് നിര്‍മാണ കമ്പനിയാണ് ഭന്‍സാലി എന്‍ജിനീയറിംഗ് പോളിമേഴ്‌സ്. 1:2 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനാണ് കമ്പനി തീരുമാനം. 2 ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് ഒരു ഓഹരി വീതം അധികമായി ലഭിക്കും. എക്‌സ് ബോണസ് തീയി ജൂലായ് 5. മൂന്ന് മാസത്തിനിടെ 36 ശതമാനം മുന്നേറ്റം നടത്തിയ ഓഹരി 132.85 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കാന്‍സായി നെറോലാക് പെയിന്റ്
മുന്‍നിര പെയിന്റ് കമ്പനിയായ നെറോലാക്‌സ് 1:2 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. 2 ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് 1 ഓഹരി അധികമായി ലഭിക്കും. എക്‌സ് ബോണസ് തീയതി ജൂലായ് 4.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications