നിക്ഷേപത്തിനായി ഓഹരി പരിഗണിക്കണമോ എന്ന് വിലയിരുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതിന് ഉപയോഗിക്കുന്നൊരു മാർഗമാണ് പ്രൈസ് -ടു ഏർണിംഗ് റേഷ്യോ അഥവാ പിഇ അനുപാതം. ഒരു ഓഹരി അമിത മൂല്യമുള്ളതാണോ കുറഞ്ഞ മൂല്യത്തിൽ ലഭ്യമായതാണോ എന്ന് തിരിച്ചറിയാന്‍ ഈ അനുപാതം സഹായിക്കും. കമ്പനിയുടെ നിലവിലെ ഓഹരി വിലയെ പ്രതിയോഹരി വരുമാനം കൊണ്ട് ഹരിക്കുമ്പോഴാണ് പിഇ അനുപാതം ലഭിക്കുന്നത്.
കമ്പനി A-യുടെ പിഇ അനുപാതം 20 ഉം കമ്പനി B-യുടേത് 10 ഉം ആയാൽ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് എന്ന് കണക്കാക്കാം.
വളര്‍ച്ച പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുന്ന ഘട്ടത്തിലോ പിഇ റേഷ്യോ ഉയര്‍ന്നു നില്ക്കാം. അതിനാല്‍ മുൻ വർഷങ്ങളിലെ ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നതും നല്ലതായിരിക്കും. 5 വര്‍ഷത്തെ ശരാശരി പിഇ റേഷ്യോ പരിശോധിച്ചാൽ 50 ശതമാനം വരെ വിലകുറവിൽ ലഭ്യമായ ഓഹരികളെ കാണാം. ഇവയെ പരിശോധിക്കാം.

ഭാരത് പെട്രോളിയം
പൊതുമേഖല എണ്ണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെ 5 വര്‍ഷ ശരാശരി പിഇ 15.36 മടങ്ങാണ്. നിലവില്‍ 3.95 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 351 രൂപയില്‍ ലഭ്യമായ ഓഹരി 434 രൂപ വരെ മുന്നേറാം എന്നാണ് ട്രെന്ഡ്ലൈന് ഡാറ്റ കാണിക്കുന്നത്. 24 ശതമാനം മുന്നേറ്റം ഓഹരി വിലയില്‍ ഉണ്ടാകാം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
16.54 മടങ്ങ് പിഇ അനുപാതത്തില്‍ ട്രേഡ് ചെയ്യുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികളുടെ 5 വര്‍ഷ ശരാശരി പിഇ 63 മടങ്ങാണ്. 1531 രൂപ നിലവാരത്തില്‍ ലഭ്യമായ ഓഹരി 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇകുവരെ 33 ശതമാനം റിട്ടേണ്‍ നല്കി. ഓഹരി 1,685 രൂപയിലേക്ക് എത്താമെന്നാണ് ട്രെന്ഡ്ലൈന് ഡാറ്റ് പറയുന്നത്. ഏകദേശം 10 ശതമാനം മുന്നേറ്റമാണിത്.
മഹാരാഷ്ട്ര സ്കൂട്ടേഴ്സ്
35.77 മടങ്ങ് പിഇയിലാണ് മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ഓഹരി ട്രേഡ് ചെയ്യുന്നത്. 5 വര്‍ഷത്തെ ശരാശരി പിഇ 117.15 മടങ്ങാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി 44 ശതമാനം മുന്നേറ്റമാണ് ഉണ്ടാക്കിയത്. 6,337.55 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
ടീംലീസ് സര്‍വീസ്
ഇന്ത്യയിലെ മുന്‍നിര എച്ച്ആര്‍ സേവന കമ്പനിയാണ് ടീംലീസ് സര്‍വീസ്. 34.65 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 87.42 മടങ്ങാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 ശതമാനം മുന്നേറ്റാണ് ഓഹരി വിലയിലുണ്ടായത്. 2,297.95 രൂപയില്‍ ലഭ്യമായ ഓഹരി് ട്രെന്ഡ്ലൈന് ഡാറ്റ പ്രകാരം 2,615 രൂപ വരെ മുന്നേറാം. ഏകദേശം 15 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം.
കന്‍സായി നെറോലാക് പെയിന്റ്സ്
24.65 മടങ്ങ് പിഇയിലാണ് കന്‍സായി നെറോലാക് പെയിന്റ്സ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. 53.91 മടങ്ങാണ് 5 വര്‍ഷത്തെ ശരാശരി പിഇ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്. 322 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 350 രൂപയാണ് ട്രെന്ഡ്ലൈനില് കാണുന്ന ലക്ഷ്യവില. 9 ശതമാനം മുന്നേറ്റമാണിത്.
ടാറ്റ കെമിക്കല്‍സ്
1,002 രൂപയിലാണ് ടാറ്റ കെമിക്കല്‍സ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. 11.34 മടങ്ങാണ് നിലവിലെ പിഇ. 5 വര്‍ഷത്തെ ശരാശരി 23.77 മടങ്ങാണ്. 1010 രൂപയാണ് ഓഹരിക്ക് ട്രെന്ഡ്ലൈന് നല്കുന്ന ലക്ഷ്യവില.
ബിഎഎസ്എഫ് ഇന്ത്യ
കെമിക്കല്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ബിഎഎസ്എഫ് ഇന്ത്യ ഓഹരികള്‍ 33.86 മടങ്ങ് പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. 5 വര്‍ഷ ശരാശരി പിഇ 70.81 മടങ്ങാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9 ശതമാനംറിട്ടേണ് നല്കിയ ഓഹരി ഇനിയും 10 ശതമാനം മുന്നേറുമെന്നാണ് ട്രെന്ഡ്ലൈന് ഡാറ്റ പറയുന്നത്. 2500 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 2,756 രൂപയാണ് ലക്ഷ്യവില.
ശ്രദ്ധിക്കാം
ഓഹരിയെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഒരു ഘടകം മാത്രമാണ് പിഇ അനുപാതം. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം, വളർച്ചാ സാധ്യതകൾ, മത്സരാധിഷ്ഠിത സ്ഥാനനിർണ്ണയം, മൊത്തത്തിലുള്ള വിപണി സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ മറ്റ് ഘടകങ്ങളും പരിഗണിച്ച് വേണം നിക്ഷേപിക്കാൻ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications