ഇന്ത്യൻ വിപണിയിൽ കമ്പനികളുടെ പ്രാഥമിക ഓഹരി വിൽപ്പന തകൃതിയായി നടക്കുകയാണ്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള പാദത്തിൽ ഇന്ത്യൻ വിപണിയിൽ 21 കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. 2022 ൽ ഇതേ പാദത്തിൽ വെറും നാല് ഐപിഒകൾ നടന്നിടത്തണ് ഈ വ്യത്യാസം. ജൂലായ്- സെപ്റ്റംബർ പാദത്തിൽ 1,770 മില്യൺ ഡോളറാണ് കമ്പനികൾ സമാഹരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 376 ശതമാനത്തിന്റെ വർധനവ്.
കഴിഞ്ഞ കണക്ക് ഇങ്ങനെയാണെങ്കിലും വിവിധ കമ്പനികളുടെ ഐപിഒകൾ ഈ പാദത്തിലും നടക്കുകയാണ്. നവംബർ മാസം തന്നെ ഇസാഫ്, സെല്ലോ വേൾഡ്, മാമ എർത്ത് എന്നിവ പ്രാരംഭ ഓഹരി വിൽപ്പന നടത്തി. സബ്സ്ക്രിപ്ഷൻ ആരംഭിച്ച 100 രൂപയിൽ താഴെ പ്രൈസ് ബാൻഡുള്ള ബാബ ഫുഡ് പ്രൊസസ് ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒ വിശദാംശങ്ങളാണ് ചുവടെ.

ബാബ ഫുഡ് പ്രൊസസ് ഇന്ത്യ
ജാർഖണ്ഡിലെ റാഞ്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർഷിക ഭക്ഷവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണ് ബാബ ഫുഡ് പ്രോസസിംഗ്. ഗോതമ്പ് പൊടി നിർമിക്കുന്ന കമ്പനി, ബൾക്ക്, ബ്രാൻഡഡ് കൺസ്യൂമർ ഫുഡ് വിഭാഗങ്ങളിൽ സാന്നിധ്യമുണ്ട് തന്തൂരി ആട്ട, ഹോൾ ഗോതമ്പ് ആട്ട (ഗോതമ്പ് മാവ്), റവ മാവ് (സൂജി) എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നു.പാഞ്ചകന്യ, ഭജൻ, സിംഗം എന്നീ ബ്രാൻഡുകളിൽ കമ്പനി ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു.
യോഗേഷ് കുമാർ സാഹുവാണ് കമ്പനിയുടെ പ്രൊമോട്ടർ. 2023 മാർച്ച് 31 നും 2022 മാർച്ച് 31 നും അവസാനിച്ച സാമ്പത്തിക വർഷത്തിനിടയിൽ, ബാബ ഫുഡ് പ്രോസസിംഗ് ഇന്ത്യ ലിമിറ്റഡിന്റെ വരുമാനത്തിൽ 94.38 ശതമാനം വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. നികുതിാനന്തര ലാഭത്തിൽ 150.14% വർധനയും ഉണ്ടായി. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം, ബാബ ഫുഡ് പ്രോസസിംഗ് ഐപിഒയുടെ ലിസ്റ്റ് ചെയ്ത പിയർ മെഗാസ്റ്റാർ ഫുഡ്സ് ലിമിറ്റഡാണ്.
ഐപിഒ വിശദാംശങ്ങള്‍
33 കോടി രൂപ മൂല്യമുള്ളതാണ് ബാബ ഫുഡ് പ്രൊസസിംഗിന്റെ ഐപിഒ. 4,342,105 ഇക്വിറ്റി ഓഹികളുടെ ഫ്രെഷ് ഇഷ്യുവാണ് ഐപിഒയിലൂടെ നടക്കുന്നത്. ഐപിഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴിയുള്ള ഓഹരി വില്‍പനയില്ല. നവംബര്‍ മൂന്നിനാണ് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചത്. ഇത് നവംബര്‍ ഏഴിന് ചൊവ്വാഴ്ച ക്ലോസ് ചെയ്യും.
72 രൂപ മുതല്‍ 76 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. നിക്ഷേപകന് കുറഞ്ഞത് 1,600 ഓഹരികള്‍ക്കായി ബിഡ് ചെയ്യാം. ഒരു ബിഡ്ഡിന് 1,21,600 രൂപ വേണം. സബ്‌സ്‌ക്രിപ്ഷന്റെ ആദ്യ ദിവസം തന്നെ അനുകൂല പ്രതികരണമാണ് റീട്ടെയില്‍ നിക്ഷേപകരുടെ ഭാഹത്ത് നിന്നുണ്ടായത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മാറ്റിവെച്ചതിനേക്കാള്‍ 3.06 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു.
ഐപിഒയുടെ ലക്ഷ്യം
ഐപിഒയിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ വികസനത്തിനും ബാധ്യത തീർക്കാനും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. ബാബ ഫുഡ് പ്രൊസസിംഗിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ പഞ്ചകന്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനായി ബീഹാറിലെ പട്‌നയിൽ ഓട്ടോമേറ്റഡ് റോളർ ഫ്ലോർ മില്ലും ചക്കി ഹോൾ ഗോതമ്പ് ആട്ട മില്ലും അടങ്ങുന്ന ഉത്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപമാണ് കമ്പനിയുടെ പ്രഥമ പരിഗണന.
നിലവിലുള്ള റാഞ്ചി നിർമ്മാണ കേന്ദ്രത്തിൽ വറുത്ത ഗ്രാമ്പൂ (സത്തു), ചെറുപയർ മാവ് (ബെസാൻ) എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ധനസഹായം, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് ധനസഹായം, വായ്പയുടെ ഒരു ഭാഗം അടച്ചു തീർക്കുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗ്രേ മാർക്കറ്റിൽ
ബാബ ഫുഡ് പ്രോസസ്സിംഗ് ഐപിഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം +30 ആണ്. വെള്ളിയാഴ്ച ഗ്രേ മാർക്കറ്റിൽ ബാബ ഫുഡ് പ്രോസസിംഗ് ഓഹരി വില 30 രൂപ പ്രീമിയത്തിൽ ട്രേഡ് ചെയ്യപ്പെടുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഇഷ്യൂ വിലയേക്കാൾ കൂടുതൽ നൽകാനുള്ള നിക്ഷേപകരുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നതാണ് ഗ്രേ മാർക്കറ്റ് പ്രീമിയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications