കിട്ടാകടം കുറച്ച് വളർച്ച ലക്ഷ്യമാക്കി നീങ്ങുന്ന 8 ബാങ്കുകൾ; ഈ ബാങ്കിം​ഗ് ഓഹരികൾ കയ്യിലുണ്ടോ?

വളർച്ച ലക്ഷ്യമാക്കി ബാങ്കിം​ഗ് ഓഹരികൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ബാങ്കിന്റെ കിട്ടാകടങ്ങൾ. ഉയർന്ന നിഷക്രിയ ആസ്തി ബാങ്കിന്റെ പ്രവർത്തനങ്ങളെയും ലാഭത്തെയും മുന്നോട്ട് പോക്കിനെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇതിനാൽ തന്നെ നിഷ്ക്രിയ ആസ്തി കുറയ്ക്കുന്ന ഓഹരികൾ വാങ്ങുന്നതാണ് നിക്ഷേപകനെ സംബന്ധിച്ച് മികച്ചത്.

ബുധനാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പ്രകാരം,  വാണിജ്യ ബാങ്കുകളുടെ അറ്റ ​​നിഷ്‌ക്രിയ ആസ്തി 10 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.9 ശതമാനമായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ നിഷ്ക്രിയ ആസ്തി കുറച്ച 8 ബാങ്കുകളെ അറിയാം.

നിഷ്ക്രിയ ആസ്തിയും ബാങ്കും

ബാങ്കുകൾ നിഷ്ക്രിയ ആസ്തികളെ ​ഗ്രോസ് എൻപിഎ, നെറ്റ് എൻപിഎ 2 തരത്തിൽ കണക്കാക്കുന്നു. ബാങ്കിന്റെ വായ്പകളിലെ നിഷ്ക്രിയ ആസ്തിയായ വായ്പകളുടെ മൊത്തം മൂല്യമാണ് മൊത്ത നിഷ്‌ക്രിയ ആസ്തികൾ അഥവാ ഗ്രോസ് എൻപിഎ. പ്രൊവിഷനിം​ഗിനും ശേഷം ബാങ്കിന് നേരിടേണ്ടി വരുന്ന കിട്ടകടങ്ങളാണ് നെറ്റ് എൻപിഎ ആയി കണക്കാക്കുന്നത്. ബാങ്കിന്റെ യഥാർഥ നഷ്ടമാണ് ഇത്. 

കിട്ടാകടം കുറച്ച് വളർച്ച ലക്ഷ്യമാക്കി നീങ്ങുന്ന 8 ബാങ്കുകൾ; ഈ ബാങ്കിം​ഗ് ഓഹരികൾ കയ്യിലുണ്ടോ?

കിട്ടാക്കടമായി കിടക്കുന്ന വായ്പകൾക്കെതിരെ ബാങ്ക് മതിയായ പ്രൊവിഷൻ നടത്തുമ്പോഴാണ് കുറഞ്ഞ നെറ്റ് ​​എൻപിഎ അനുപാതം ഉണ്ടാകുന്നത്. അതുവഴി ബാങ്കിന്റെ യഥാർത്ഥ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നു. ബാങ്കിം​ഗ് ഓഹരികളിൽ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു മാർ​ഗമാണ് ഇത്. ഇതോടൊപ്പം മറ്റ് അടിസ്ഥാന കാര്യങ്ങളും പരിശോധിച്ച് മാത്രമെ ഓഹരികളിൽ നിക്ഷേപിക്കാൻ പാടുള്ളൂ.

സിറ്റി യൂണിയൻ ബാങ്ക്

സിറ്റി യൂണിയൻ ബാങ്കിന്റെ നെറ്റ് എൻപിഎ 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 2.4 ശതമാനമായി കുറഞ്ഞു. തൊട്ട് മുൻപുള്ള പാദത്തിൽ 2.7 ശതമാനമായിരുന്നു നെറ്റ് എൻപിഎ. ഓഹരിയുടെ പിഇ അനുപാതം 9.7 മടങ്ങാണ്. 9,129 കോടിയാണ് ഓഹരിയുടെ വിപണി മൂല്യം.

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്

2023 സാമ്പത്തിക വർഷത്തിന്റെ മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.8 ശതമാനം നെറ്റ് എൻപിഎയാണ് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് റിപ്പോർട്ട് ചെയ്‌തത്. മൂന്നാം പാദത്തിലിത് 2 ശതമാനമായിരുന്നു. 15.5 മടങ്ങ് പിഇ അനുപാതമുള്ള ഓഹരിയുടെ വിപണി മൂല്യം 20,299 കോടി രൂപയാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് എൻപിഎ മാർച്ച് പാദത്തിൽ 1.8 ശതമാനമാണ്. മൂന്നാ പാദത്തിൽ 2.1 ശതമാനമായിരുന്നു. പിഇ അനുപാതം 14.7 മടങ്ങും വിപണി മൂല്യം 24,697 കോടി രൂപയുമാണ്. 

കാനറ ബാങ്ക്

കാനറ ബാങ്കിന്റെ കിട്ടാകടവും 2023 സാമ്പത്തിക വർഷാവസാനം കുറഞ്ഞു. മാർച്ച് പാദത്തിൽ കാനറ ബാങ്കിന്റെ നെറ്റ് ​​എൻപിഎ 1.7 ശതമാനമാണ്. 2023 ഡിസംബർ പാദത്തിൽ ഇത് 2 ശതമാനമായിരുന്നു.ഓഹരിയുടെ പിഇ അനുപാതം 4.8 ശതമാനവും വിപണി മൂല്യം 53,807 കോടി രൂപയുമാണ്.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ നെറ്റ് ​​എൻപിഎ 2.7 ശതമാനമായിരുന്നു. നാലാം പാദഫലത്തിന് ശേഷം നെറ്റ് എൻപിഎ 1.6 ശതമാനമാക്കി കുറയ്ക്കാൻ ബാങ്കിന് സാധിച്ചു. 23.4 മടങ്ങെന്ന ഉയർന്ന പിഇ അനുപാതമാണ് ഓഹരിക്കുള്ളത്. വിപണി മൂല്യം 1,816 കോടി രൂപയാണ്. 

യൂക്കോ ബാങ്ക്

പൊതുമേഖലയിലുള്ള യൂക്കോ ബാങ്കിന്റെ നെറ്റ് എൻപിഎ 2023 നാലാം പാദത്തിൽ 1.3 ശതമാനമായി കുറഞ്ഞു. മൂന്നാ പാദത്തിൽ 1.7 ശതമാനമായിരുന്നു കിട്ടാകടം. ഓഹരിയുടെ പിഇ അനുപാതം 17.5 മടങ്ങാണ് ബാങ്കിന്റെ വിപണി മൂല്യം 31,922 കോടി രൂപയാണ്.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്

2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 1.2 ശതമാനം എന്ന നിലയിലേക്ക് കിട്ടാകടം കുറക്കാൻ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന് സാധിച്ചു. മൂന്നാം പാദത്തിൽ 1.8 ശതമാനമായിരുന്നു നെറ്റ് എൻപിഎം. ഓഹരിയുടെ പിഇ അനുപാതം 17.2 മടങ്ങാണ്. വിപണി മൂല്യം 9,863 കോടിയാണ്.

ബൻഡൻ ബാങ്ക്

സ്വകാര്യ ബാങ്കായ ബൻഡൻ ബാങ്കിന് 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദ​ത്തിൽ നെറ്റ് എൻപിഎ 1.9 ശതമാനം ഉണ്ടായിരുന്നു. എന്നാൽ നാലാം പാദത്തിലെ കണക്ക് പ്രകാം ഇത് 1.20 ശതമാനമാണ് ഓഹരിയുടെ പിഇ അനുപാതം 17.1 മടങ്ങുംവിപണി മൂല്യം 37,605 കോടി രൂപയുമാണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X