ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ തിരിച്ചടിയിൽ നിന്ന് തിരികെ കയറുകയാണ് അദാനി ഗ്രൂപ്പ് ഓഹരികൾ. ഓഹരികളുടെ മുന്നേറ്റത്തിനൊപ്പം അദാനി ഗ്രൂപ്പിൽ നിന്ന് പുതിയൊരു ഏറ്റെടുക്കലിന്റെ വാർത്തയാണ് വരുന്നത്. ടിക്കറ്റ് ബുക്കിംഗ് കമ്പനി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനമാണ് പുതിയ ശ്രദ്ധാകേന്ദ്രം. പുതിയ കമ്പനി കയ്യിലെത്തുന്നതോടെ അദാനി ഗ്രൂപ്പിന് ഓൺലൈൻ ട്രെയിൻ ടിക്കറ്റ് രംഗത്തുള്ള മത്സരം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനോടായിരിക്കും.
ഓഹരികൾ വാങ്ങി
ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി വെള്ളിയാഴ്ച അദാനി എന്റർപ്രൈസസ് ഓഹരി വിപണിയെ അറിയിച്ചു.
സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസിന്റെ സഹ സ്ഥാപനമായ അദാനി ഡിജിറ്റൽ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വാങ്ങുന്നത്. സ്റ്റാർക്ക് എന്റർപ്രൈസിന് കീഴിലുള്ള ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമായ ട്രെയിൻമാന്റെ ഉടമസ്ഥത ഇതോടെ അദാനി ഗ്രൂപ്പിന്റെ കയ്യിലെത്തും. ഇടപാടിന്റെ മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ട്രെയിൻമാൻ
ഐഐടി റൂർക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരൺ കുമാറും ചേർന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സ്റ്റാർട്ടപ്പാണ് ട്രെയിൻമാൻ. ഐആർസിടിസി അംഗീകൃത ഓൺലൈൻ ബുക്കിംഗ് ആപ്പാണ് ട്രെയിൻമാൻ. എട്ട് ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഗുഡ്‌വാട്ടർ ക്യാപിറ്റൽ, ഹെം ഏഞ്ചൽസ് എന്നി യുഎസ് നിക്ഷേപകരിൽ നിന്ന് ഏറ്റവും പുതിയ റൗണ്ട് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കമ്പനി അടുത്തിടെ ഒരു മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
ഏറ്റെടുക്കലിന്റെ പാതയിലേക്ക് അദാനി
ഹിൻഡൻബർഗ് റിപ്പോർട്ടിന് മുൻപ് എൻഡിടിവി, അൾട്രടെക് സിമന്റ്, എസിസി സിമന്റ് എന്നീ മൂന്ന് പ്രധാന ഏറ്റെടുക്കലുകൾ കമ്പനി നടത്തിയിരുന്നു. എന്നാൽ ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ ലയനങ്ങളും ഏറ്റെടുക്കലും അദാനി ഗ്രൂപ്പ് നിർത്തിവെച്ചിരുന്നു. പെട്രോകെമിക്കൽ ബിസിനസിലേക്ക് കടക്കാനും കൽക്കരി-പോളി വിനൈൽ ക്ലോറൈഡ് പദ്ധതി സ്ഥാപിക്കാനുമുള്ള നീക്കം അദാനി ഗ്രൂപ്പ് ഉപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്.
ഫെബ്രുവരിയിൽ, ഡിബി പവറിന്റെ തെർമൽ പവർ ആസ്തികൾ ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ 7,000 കോടി രൂപയുടെ ഇടപാട് സമയപരിധി ഒന്നിലധികം നീട്ടിയതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങളിൽ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തുന്ന അദാനിഗ്രൂപ്പിൻെറ തുടക്കമാണ് ട്രെയിൻമാൻ ഏറ്റെടുക്കൽ.
അദാനി എന്റർപ്രൈസ്
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് മൂലമുണ്ടായ കനത്ത വില്പനയെ തുടർന്ന് അദാനി എന്റർപ്രൈസ് അടക്കമുള്ള അദാനി ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവാണ് ഉണ്ടായത്. 2023 ഫെബ്രുവരി അവസാനത്തോടെ അദാനി എന്റർപ്രൈസസ് ഓഹരികൾ 1195 രൂപ എന്ന നിലവാരത്തിലെത്തിയിരുന്നു. കുതിച്ച് വീണ്ടെടുത്ത അദാനി എന്റർപ്രൈസസ് ഓഹരികൾ വെള്ളിയാഴ്ച ഏകദേശം 2505 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിച്ചത്. നാല് മാസത്തിനുള്ളിൽ 100 ശതമാനത്തിലധികം ഉയർച്ച ഓഹരി വിലയിലുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
