ബ്രേക്ക്ഔട്ട് തുണയ്ക്കും; ഹ്രസ്വകാല നേട്ടത്തിന് വിദഗ്ധർ നിർദ്ദേശിക്കുന്ന 3 ഓഹരികൾ; നോക്കുന്നോ
2024 ന്റെ തുടക്കത്തിൽ ഇടിവിലേക്ക് പോയ ഇന്ത്യന്‍ സൂചികകളുടെ ശക്തമായ തിരിച്ചു വരവാണ് കഴിഞ്ഞാഴ്ച കണ്ടത്. മൂന്ന് സെഷനുകളിലെ കണ്‍സോളിഡേഷന് ശേഷം അവസാന ദിവസം ഐടി കമ്പനികളുടെ പാദഫലത്തിന് പിന്നാലെയാണ് വിപണി വമ്പന്‍ കുതിച്ചുചാട്ടം നടത്തിയത്. സെന്‍സെക്‌സ് 0.75 ശതമാനവും നിഫ്റ്റി 0.84 ശതമാനവും നേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് 72,720.96 ലും നിഫ്റ്റി 21,828.25 ലും പുതിയ ഉയരവും കുറിച്ചു. നിഫ്റ്റിയുടെ പ്രധാന പ്രതിരോധമായ 21,800 നിലവാരം മറികടന്നതിനാൽ പ്രതിദിന ചാർട്ടിൽ ബ്രേക്ക്ഔട്ട് നടന്നതായി വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റായ കുനാൽ ഷായുടെ അഭിപ്രായത്തിൽ നിഫ്റ്റിയുടെ ഹ്രസ്വകാല ലക്ഷ്യമായി 22,000 നിലവാരമാണ്. അതിനാൽ ഇടിവിൽ ഓഹരികൾ വാങ്ങാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. അതോടൊപ്പം ഈ ആഴ്ചയിലേക്ക് പരിഗണിക്കാൻ ബ്രേക്ക്ഔട്ട് നടന്ന മൂന്ന് ഓഹരികളും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു.

ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കിംഗ് ഓഹരിയായ ബാങ്ക് ഓഫ് ഇന്ത്യ സമീപ കാലത്ത് ഭേദപ്പെട്ട റിട്ടേണാണ് നൽകിയത്. ഒരു വർഷത്തിനിടെ 36.11 ശതമാനമാണ് ഓഹരി വില വർധിച്ചത്. 66.05 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.130.10 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരം.
ഈ ബാങ്കിംഗ് ഓഹരി 128- 123 രൂപ നിലവാരത്തിൽ വാങ്ങാമെന്നാണ് കുനാൽ ഷാ നിർദ്ദേശിക്കുന്നത്. ഓഹരിയുടെ പ്രതിദിന ചാർട്ടിൽ ശക്തമായ ബ്രേക്ക്ഔട്ട് പാറ്റേൺ പ്രകടമാണ്. ഇതോടൊപ്പം വോളിയം വർധനവും ഓഹരിക്കുള്ള ശുഭ സൂചനയായി കണക്കാക്കുന്നു.
ആർഎസ്ഐ സൂചകത്തിലെ പോസിറ്റീവ് ക്രോസ്ഓവർ ബുള്ളിഷ് മൊമന്റം ഉറപ്പിക്കുന്നു. ഓഹരിക്ക് 115 രൂപയിൽ സപ്പോർട്ടും ലഭ്യമാണ്. നിലവിൽ ഓഹരി വാങ്ങുന്നവർക്ക് 145-150 രൂപ നിലവാരത്തിൽ ലക്ഷ്യവില ക്രമീകരിക്കാമെന്ന് കുനാൽ ഷാ വ്യക്തമാക്കി. ഈ നിർദ്ദേശ പ്രകാരം ഓഹരി വാങ്ങുമ്പോൾ 115 രൂപയിൽ സ്റ്റോപ്പ്ലോസ് ക്രമീകരിക്കണം.
ലാർസെൻ ആൻഡ് ടുബ്രോ
ബ്രേക്ക്ഔട്ട് തെളിഞ്ഞ മറ്റൊരു ഓഹരിയാണ് എൻജിനീയറിംഗ് രംഗത്ത് നിന്നുള്ള ലാർസെൻ ആൻഡ് ട്രൂബോ. ഒരു വർഷത്തിനിടെ 65.24 ശതമാനം റിട്ടേണുമായി മാന്യമായ വളർച്ച ഓഹരിയിലുണ്ടായിട്ടുണ്ട്. ഒരു വർഷത്തിനിടെ 2,058 രൂപയ്ക്കും 3,593.75 രൂപയ്ക്കും അടയിലാണ് ഓഹരി വ്യാപാരം നടത്തിയത്.
കുനാൽ ഷാ 3,560-3,530 രൂപ നിലവാരത്തിലാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. കൺസോളിഡേഷൻ ഏരിയയിൽ നിന്നും ഓഹരിയുടെ ബ്രോക്ക്ഔട്ട് പ്രകടമാണ്. ആർഎസ്ഐ സൂചകത്തിലെ പോസറ്റീവ് ക്രോസ്ഓവർ ബുള്ളിഷ് മൊമെന്റം സ്ഥിരീകരിക്കുന്നുണ്ട്. ഓഹരി സമീപ ഭാവിയിൽ 3,800- 4,000 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് കുനാൽ ഷാ വിലയിരുത്തുന്നത്. ഈ നിർദ്ദേശത്തിൽ ഓഹരി വാങ്ങുന്നവർ 3,450 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീരകിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.
സോനാറ്റ സോഫ്റ്റ്‍വെയർ
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി സേവന, കൺസൾട്ടിംഗ് കമ്പനിയാണ് സോനാറ്റ സോഫ്റ്റ്‍വെയർ. ഒരു വർഷത്തിനിടെ 246.50 രൂപയ്ക്കും 804 രൂപയ്ക്കും ഇടയിൽ വ്യാപാരം നടത്തിയ ഓഹരി 163.06 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. കമ്പനി പ്രതിദിന ചാർട്ടിൽ ഹൈയർ ഹൈ ഹെയർ ലോ പാറ്റേണിലാണ്.
20 ദിവസ മൂവിംഗ് ആവറേജിൽ നിന്നും ഉയർന്ന വോളിയത്തോടെ ഓഹരിയിൽ ബ്രേക്ക്ഔട്ട് നടന്നതായി കുനാൽ ഷാ വ്യക്തമാക്കുന്നു. ആർഎസ്ഐ സൂചകത്തിലെ പോസിറ്റീവ് ക്രോസ്ഓവർ ഓഹരിക്കുള്ള ബൈ റേറ്റിംഗിനെ കൂടുതൽ ഉറപ്പിക്കുന്നു.
750 രൂപയിൽ ഓഹരി വാങ്ങാമെന്നാണ് കുനാൽ ഷാ നിർദ്ദേശിക്കുന്നത്. ഹ്രസ്വകാല ലക്ഷ്യവില 800-820 രൂപയാണ്. ഓഹരി വാങ്ങുന്നവർ 720 രൂപയിൽ സ്റ്റോപ്പ്ലോസ് ക്രമീകരിക്കണം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


