ശക്തമായ നേട്ടത്തോടെയാണ് സൂചികകൾ കഴിഞ്ഞ വർഷം വ്യാപാരം നടത്തിയത്. നിഫ്റ്റി 20.03 ശതമാനം റിട്ടേൺ നൽകി. എന്നാൽ 2024 ന്റെ തുടക്കത്തിൽ പ്രകടനം ഗംഭീരമാക്കാൻ വിപണിക്ക് സാധിച്ചിട്ടില്ല.ആദ്യ ദിനം ഫ്ലാറ്റ് ക്ലോസിംഗിന് ശേഷം ചൊവ്വാഴ്ച നഷ്ടത്തിലാണ് സൂചികകകൾ വ്യപാരം അവസാനിപ്പിച്ചത്. ഐടി സൂചികകൾ നഷ്ടമുണ്ടാക്കി.
അതേസമയം ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം നിഫ്റ്റി50യിലുള്ള 6 ഓഹരികൾ വില ഇടിയാനുള്ള സാധ്യതയാണ് വിശകലന വിദഗ്ധർ നൽകുന്നത്. ഇതിൽ കൂടുതലും ഐടി ഓഹരികളാണ്. ഓഹരികൾക്ക് ഉയർന്ന ബെറിഷ് എസ്റ്റിമേറ്റാണ് കാണുന്നത്. വിദഗ്ധർ നൽകുന്ന സ്ട്രേങ് സെൽ, സെൽ കോളുകളുടെ അടിസ്ഥാനത്തിലാണ് ബെറിഷ് എസ്റ്റിമേറ്റുകളുടെ എണ്ണം കണക്കാക്കിയിട്ടുള്ളത്. ഓഹരികളെ വിശദമായി നോക്കാം.
വിപ്രോ
മുന്‍നിര ഇന്ത്യന്‍ ടെക്‌നോളജി സര്‍വീസ് കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് വിപ്രോ. വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബല്‍ ഐ.ടി സര്‍വീസസ് വിഭാഗമാണിത്. ബംഗളൂരു ആസ്ഥാനമായ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്. 15 അനലിസ്റ്റുകളാണ് വിപ്രോയ്ക്ക് വില ഇടിയുമെന്ന സാധ്യത കല്‍പ്പിക്കുന്നത്. 470രൂപയില്‍ ലഭ്യമായ വിപ്രോയ്ക്ക് അനലിസ്റ്റുകള്‍ നല്‍കുന്ന ശരാശരി ലക്ഷ്യവില 398 രൂപയാണ്. ഓഹരി വില 16 ശതമാനം ഇടിയാനാണ് സാധ്യത.

ടെക് മഹീന്ദ്ര
ഇന്ത്യൻ മൾട്ടിനാഷണൽ ഐടി സർവീസ് കൺസൾട്ടിംഗ് കമ്പനിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ടെക് മഹീന്ദ്ര. 1250 ആഗോള ഉപഭോക്താക്കളുള്ള കമ്പനിക്ക് 6.5 ബില്യൺ യുഎസ് ഡോളറിന്റെ മൂല്യമുണ്ട്. ടെക് മഹീന്ദ്രയ്ക്കും 15 അനലിസ്റ്റുകള്‍ ബെയറിഷ് എസ്റ്റിമേറ്റാണ് നല്‍കുന്നത്. 1,124 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ശരാശരി ലക്ഷ്യവില. 1279 രൂപയില്‍ ലഭ്യമായ ഓഹരി 13 ശതമാനം ഇടിയാനുള്ള സാധ്യതയാണിത് കാണിക്കുന്നത്.
ഡിവിസ് ലബോറട്ടറീസ്
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമ കമ്പനിയാണ് ഡിവീസ് ലബോറട്ടറീസ്. ആക്ടീവ് ഫാർമ ഇൻക്രീഡിയൻസും (എപിഐ) ഇന്റർമീഡിയറ്റുകളുടെയും കമ്പനി നിർമിക്കുന്നു. 14 അനലിസ്റ്റുകളാണ് ഡിവിസ് ലബോറട്ടറീസ് ഓഹരികള്‍ക്ക് സെൽ റേറ്റിംഗ് നൽകുന്നത്. ഓഹരി 16 ശതമാനം വരെ ഇടിയാനാണ് സാധ്യതയെന്ന് വിശകലന വിദഗ്ധര്‍ കണക്കാക്കുന്നത്. 4,037 രൂപയില്‍ ലഭ്യമായ ഓഹരിക്ക് അനലിസ്റ്റുകള്‍ നല്‍കുന്ന ശരാശരി ലക്ഷ്യവില 3,289 രൂപയാണ്.
ഏഷ്യന്‍ പെയിന്റ്സ്
ഇന്ത്യൻ മൾട്ടിനാഷണൽ പെയിന്റ് നിർമാണ കമ്പനിയാണ് ഏഷ്യൻ പെയിന്റ്സ്. 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് 26 നിർമാണ ഫാക്ടറികളുണ്ട്. അലങ്കാര, ഓട്ടോമേറ്റീവ്, വ്യാവസായിക വിഭാഗങ്ങൾക്കുള്ള പെയിന്റുകളും വാൾ പ്രൈമർ, വുഡ് പ്രൈമർ, പുട്ടി, സ്റ്റെയിനർസ് തുടങ്ങിയ അനുബന്ധ ഉത്പ്പന്നങ്ങലും കമ്പനി നിർമിക്കുന്നു.
3,390 രൂപയില്‍ ലഭ്യമായ ഏഷ്യന്‍ പെയിന്റ് ഓഹരികള്‍ക്ക് 11 അനലിസ്റ്റുകള്‍ സെല്‍ റേറ്റിംഗ് നല്‍കുന്നുണ്ട്. 3,253 രൂപയാണ് ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം ഓഹരിക്കുള്ള ശരാശരി ലക്ഷ്യവില. ഇത് ഓഹരി 4 ശതമാനം ഇടിയാനുള്ള സാധ്യത കാണിക്കുന്നു.
എല്‍ടിഐമിന്‍ഡ്ട്രീ
മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഐടി സേവനങ്ങളും കൺസൾട്ടിംഗ് കമ്പനിയാണ് എല്‍ടിഐമിന്‍ഡ്ട്രീ ലിമിറ്റഡ്. ലാർസൻ ആൻഡ് ടൂബ്രോയുടെ ഒരു ഉപസ്ഥാപനമാണിത്. എല്‍ടിഐമിന്‍ഡ്ട്രീ ഓഹരികള്‍ നിലവിലെ വിലയില്‍ നിന്ന് 11 ശതമാനം ഇടിയാനുള്ള സാധ്യതയാണ് വിശകലന വിദഗ്ധര്‍ നല്‍കുന്നത്. 6,265 രൂപയില്‍ ലഭ്യമായ എല്‍ടിഐമിന്‍ഡ്ട്രീക്ക് വിശകലന വിദഗ്ധര്‍ നല്‍കുന്ന ശരാശരി ലക്ഷ്യവില 5,594 രൂപയാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
