സെപ്റ്റംബർ പാദത്തിലെ പ്രവർത്തന ഫലങ്ങളിലേക്ക് കമ്പനികൾ കടന്നു. ബുധനാഴ്ച ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ് പ്രവർത്തനഫലത്തോടൊപ്പം ലാഭവിഹിതവും ഓഹരി ബൈബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 9 രൂപയാണ് ടിസിഎസ് നൽകുന്ന ഇടക്കാല ലാഭവിഹിതം. ഇതിനുള്ള റെക്കോർഡ് തീയതി ഒക്ടോബർ 19 ആണ്. വരും ദിവസങ്ങളിൽ പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികളും ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച തുക ലാഭവിഹിതം നൽകുന്ന കമ്പനികളാണിവ എന്നത് ശ്രദ്ധേയമാണ്.
ഏഞ്ചൽ ബ്രോക്കിംഗ്
പട്ടികയിലെ ആദ്യ പേരുകാരൻ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ഏഞ്ചൽ ബ്രോക്കിംഗ് അഥവാ ഏഞ്ചൽ വൺ ആണ്. എൻഎസ്ഇയിൽ 9.2 ദശലക്ഷത്തിലധികം ക്ലയന്റുകൾ ഏഞ്ചൽ ബ്രോക്കിംഗിനുണ്ട്. സ്റ്റോക്ക്, കറൻസി, കമ്മോഡിറ്റി ബ്രോക്കിംഗ് സേവനങ്ങളും മാർജിൻ ട്രേഡിംഗ് സൗകര്യങ്ങളുമാണ് കമ്പനി നൽകുന്നത്.
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലം വിശദീകരിക്കുന്നതിന് ഒക്ടോബർ 12ന് കമ്പനി യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ കമ്പനിയുടെ ലാഭവിഹിതം വിശദമാക്കും. ഇടക്കാല ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി കമ്പനി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20 ആണ് ലാഭവിഹിതത്തിന് അർഹരമായ ഓഹരികളെ ഉടമകളെ നിശ്ചയിക്കുന്ന റെക്കോർഡ് തീയതി.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ പ്രതിയോഹരി 41.5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനിയാണ് ഏഞ്ചൽ വൺ. കഴിഞ്ഞ അഞ്ച് വർഷമായി ലാഭവിഹിതം നൽകുന്നതിൽ കമ്പനി മികച്ച റെക്കോർഡ് നിലനിർത്തുകയും ചെയ്യുന്നു. 2020 നവംബർ മുതൽ ഇതുവരെ 14 തവണ ഏഞ്ചൽ വൺ ലാഭവിഹിതം നൽകി. അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 31.1 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഡിവിഡന്റ് യീൽഡ് 1.9 ശതമാനമാണ്.
എൽടിഐ മിൻഡ്ട്രി
എൽആൻഡിടി ഇൻഫോടെക്, മിൻഡ്ട്രി എന്നിവ ലയിച്ചാണ് എൽടിഐ മിൻഡ്ട്രി ആരംഭിക്കുന്നത്. രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി കമ്പനിയാണിത്. 700-ലധികം സജീവ ക്ലയന്റുകളുള്ള കമ്പനിക്ക് വടക്കേ അമേരിക്കയിലും യൂറോപ്പിലും അടക്കം ശക്തമായ ആഗോള സാന്നിധ്യമുണ്ട്. സെപ്റ്റംബർ പാദഫലവും ഇടക്കാല ലാഭവിഹിതവും പരിഗണിക്കുന്നതിന് ഒക്ടോബർ 18-നാണ് കമ്പനി യോഗം ചേരുന്നത്.
അതേസമയം ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതിയായി ഒക്ടോബർ 27 നിശ്ചയിച്ചിട്ടുണ്ട്. 2016 മുതൽ മൊത്തം 16 ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനിക്ക് മികച്ച ഡിവിഡന്റ് ചരിത്രമുണ്ട്. അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 32.9 ശതമാനം ആണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഡിവിഡന്റ് യീൽഡ് 1.4 ശതമാനം ആണ്. 2023 സാമ്പത്തിക വർഷത്തിൽ 29.9 രൂപയും 2022 ൽ 32.6 രൂപയുമാണ് കമ്പനി പ്രതിയോഹരി ലാഭവിഹിതമായി നൽകിയത്.
എച്ച്സിഎൽ ടെക്നോളജീസ്
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ഐടി സേവനങ്ങളും കൺസൾട്ടിംഗ് കമ്പനിയാണ് എച്ച്സിഎൽ ടെക്നോളജീസ്. ഇടക്കാല ലാഭവിഹതവും രണ്ടാം പാദ സാമ്പത്തിക ഫലവും ചർച്ച ചെയ്യാൻ കമ്പനി ഒക്‌ടോബർ 12 ന് യോഗം ചേരും. ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതി ഒക്ടോബർ 20 ആണ്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ കമ്പനി 1,400% ലാഭവിഹിതം നൽകി.
2023 ജൂലൈ 20 ന് കമ്പനി ഓഹരിയൊന്നിന് 10 രൂപയും 2023 ഏപ്രിൽ 28 ന് ഓഹരിയൊന്നിന് 18 രൂപയും ലാഭവിഹിതം നൽകി. തുടർച്ചയായ ലാഭവിഹിതം കൈമാറുന്ന ഐടി കമ്പനി 2006 മുതൽ 85തവണ ലാഭവിഹിതം പ്രഖ്യാപിച്ചു.
2013-14 സാമ്പത്തിക വർഷം മുതൽ കമ്പനി എല്ലാ പാദങ്ങളിലും സ്ഥിരമായി ലാഭവിഹിതം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 46.3 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഡിവിഡന്റ് യീൽഡ് 2.4 ശതമാനം ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications