റെയിൽവെ സെക്ടറുകളിലുടനീളം മൂലധനച്ചെലവ് വർധിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓഹരികളിൽ മികച്ച മുന്നേറ്റമാണ് സമീപ കാലത്ത് ഉണ്ടാക്കിയത്. 170 രൂപയിൽ ലഭ്യമായ ആർവിഎൻഎൽ ഓഹരി ഉടമകൾക്ക് 368 ശതമാനം റിട്ടേണാണ് ഒരു വർഷത്തിനിടെ നൽകിയത്. വിവിധ മേഖലകളിലുടനീളം പ്രാദേശികവൽക്കരണത്തിന്റെ പ്രയോജനം റെയിൽവേയ്ക്കും ലഭിക്കും.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആന്റിക് ബ്രോക്കറേജിന്റെ റിപ്പോർട്ട് അനുസരിച്ച് റെയിൽവേ ഉപകരണങ്ങൾ നിർമിക്കുന്നതും റെയിൽവെ കൺസ്ട്രക്ഷൻ, എൻജിനിയറിംഗ് കമ്പനികളും 2023- 2026 സാമ്പത്തിക വർഷത്തിൽ യഥാക്രമം 15 ശതമാനം, 19 ശതമാനം വരുമാന വർധനവ് ഉണ്ടാക്കും. ഈ അവസരത്തിൽ ന്യായവിലയിൽ തുടരുന്ന വിവിധ റെയിൽവെ ഓഹരികളെ ബ്രോക്കറേജ് പരിഗണിക്കുന്നുണ്ട്. ഇവ മികച്ച റിട്ടേൺ സാധ്യതയാണ് നൽകുന്നത്.

ഇർകോൺ ഇന്റർനാഷണൽ
ഇന്ത്യൻ റെയിൽവെയ്ക്ക് കീഴിലുള്ള പൊതുമേഖലാ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇർകോൺ ഇന്റർനാഷണൽ. വികസ്വര രാജ്യങ്ങളിൽ റെയിൽവേ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും സ്വകാര്യ റെയിൽവേ പദ്ധതികൾ നടപ്പിലാക്കുന്നതിനുമാണ് ഇർകോൺ സ്ഥാപിച്ചത്. റെയിൽവേ വൈദ്യുതീകരണം, സിഗ്നൽ, ടെലികമ്മ്യൂണിക്കേഷൻ, റോഡുകൾ, ഹൈവേകൾ, വാണിജ്യ, വ്യാവസായിക, പാർപ്പിട സമുച്ചയങ്ങൾ, എയർപോർട്ട് റൺവേകൾ, ലോക്കോമോട്ടീവുകൾ പാട്ടത്തിനെടുക്കൽ തുടങ്ങിയവയാണ് കമ്പനിയുടെ ബിസിനസ്.
ഇന്ത്യ കൂടാതെ അൾജീരിയ, അംഗോള, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ഇറ്റലി, ജോർദാൻ, ലെബനൻ, മലേഷ്യ, നേപ്പാൾ, നൈജീരിയ, സൗദി അറേബ്യ, എന്നിങ്ങനെ 21 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസുണ്ട്. 13,600 കോടി രൂപ വിപണി മൂല്യമുള്ള മിഡ്കാപ് കമ്പനിയാണ് ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍. ആന്റിക് ബ്രോക്കറേജ് 176 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 142 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 24 ശതമാനം മുന്നേറ്റ സാധ്യതയാണുള്ളത്.
ആര്‍ഐടിഇഎസ്
പൊതുമേഖലയിലുള്ള ഗതാഗത കൺസൾട്ടൻസി, എൻജിനീയറിംഗ് കമ്പനിയാണ് ആർഐടിഇഎസ്. റെയിൽവേ, ഹൈവേകൾ, അർബൻ എൻജിനീയറിംഗ് (മെട്രോ), വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോപ്പ്‌വേകൾ എന്നിങ്ങനെ വിവിധ മേഖലകളിലെ എൻജിനീയറിംഗ് പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നു. ഇന്ത്യൻ റെയിൽവേയുടെ ഏക കയറ്റുമതി വിഭാഗമാണിത്. 11,800 കോടി രൂപ വിപണി മൂല്യമുള്ള മിഡ്കാപ് ഓഹരിക്ക് ആന്റിക് ബ്രോക്കറേജ് ബൈ റേറ്റിംഗ് നല്‍കുന്നുണ്ട്. 621 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. 481 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 29 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
ടിറ്റഗ്രാഫ് റെയില്‍ സിസ്റ്റം
റെയിൽവെ വാഗണുകൾ നിർമിക്കുന്ന സ്വകാര്യ കമ്പനിയാണ് ടിറ്റഗ്രാഫ് റെയിൽ സിസ്റ്റം. കൊൽക്കത്ത ആസ്ഥാനമായ കമ്പനിക്ക് കീഴിൽ റെയിൽവേ വാഗണുകൾ, ബെയ്‌ലി ബ്രിഡ്ജുകൾ, ഹെവി എർത്ത് മൂവിംഗ്, മൈനിംഗ് ഉപകരണങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾക്കായുള്ള പ്രത്യേക വാഗണുകൾ, ഷെൽട്ടറുകൾ, മറ്റ് എൻജിനീയറിംഗ് ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളും കമ്പനി നിർമിക്കുന്നു.
ഈ സ്‌മോള്‍ കാപ് കമ്പനിയുടെ ഓഹരി 1,013 രൂപ വരെ കുതിക്കാമെന്നാണ് ആന്റിക്ക് ബ്രോക്കറേജിന്റെ റിപ്പോര്‍ട്ട്. ഓഹരിക്ക് 'ബൈ' റേറ്റിംഗും ബ്രോക്കറേജ് നല്‍കുന്നുണ്ട്. 770.5 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 32 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications