മൾട്ടിബാഗർ റിട്ടേൺ ആഗ്രഹിച്ചാണ് പലരും പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത്. കുറഞ്ഞ വോളിയവും കൂടിയ അസ്ഥിരതയും പലപ്പോഴും പെന്നി ഓഹരികളെ അപകട സാധ്യതയുള്ളവയാക്കി മാറ്റുന്നുമുണ്ട്. റിസ്ക് എടുക്കാൻ താൽപര്യമുള്ളവരാണ് പൊതുവെ പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത്. കഴിഞ്ഞ 6 മാസത്തെ പ്രകടനം നോക്കിയാൽ മൾട്ടിബാഗർ റിട്ടേൺ നൽകിയ വിവിധ ഓഹരികളെ കാണാം. 300 ശതമാനം വരെ ഉയർന്ന് നിക്ഷേപകന് പലമടങ്ങ് റിട്ടേൺ നൽകിയ 8 പെന്നി ഓഹരികളെ പരിചയപ്പെടാം.
സോഫ്റ്റ്‍ട്രാക്ക് വെഞ്ച്വർ ഇൻവെസ്റ്റ്മെന്റ്
പ്രൊഫഷണൽ, ടെക്നിക്കൽ ബിസിനസ് സേവനങ്ങളിൽ ഏർപ്പെടുന്ന കമ്പനിയാണ് സോഫ്റ്റ്‍ട്രാക്ക് വെഞ്ച്വർ ഇൻവെസ്റ്റ്മെന്റ്. 2023 ആരംഭിച്ചതിന് ശേഷം ഓഹരി ഇതുവരെ 356.58 ശതമാനം ഉയർന്നു. 2023 ജനുവരി രണ്ടിന് 1.58 രൂപയിലായിരുന്ന ഓഹരി വില വെള്ളിയാഴ്ച 6.94 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് ഓഹരി 10.62 രൂപയിലെത്തിയിരുന്നു. വിപണി മൂല്യം 26 കോടി രൂപ.

ശീതൾ ഡയമണ്ട്
മുംബൈ ആസ്ഥാനമായി ശീതൽ ഡയമണ്ട്, വജ്രങ്ങളും ആഭരങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ്. സിൽവർ, സ്വർണാഭരണ ബിസിനസും കമ്പനി നടത്തുന്നു. വിദേശത്തടക്കം കമ്പനിക്ക് വിപണിയുണ്ട്. 6 മാസ കാലയളവിൽ 281.93 ശതമാനം റിട്ടേൺ നൽകിയ ഓഹരി വെള്ളിയാഴ്ച 18.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സോമ ടെക്സ്റ്റൈൽ ആൻഡ് ഇൻഡസ്ട്രീസ്
ടെക്സ്റ്റൈൽ ഫാബ്രിക് നിർമാതാക്കളും കയറ്റുമതി കമ്പനിയുമാണ് സോമ ടെക്സ്റ്റൈൽസ്. 2023 ൽ ഓഹരി 194.54 ശതമാനം റിട്ടേൺ നൽകി. വെള്ളിയാഴ്ച 2.18 ശതമാനം ഇടിഞ്ഞ് 26.95 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്.
ആർട്ടെമിസ് ഇലക്ട്രിക്കൽസ്
ഇൻഡോർ, ഔട്ട്ഡോർ എൽഇഡി ലൈറ്റകുകൾ നിർമിക്കുന്ന കമ്പനിയാണ് താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടെമിസ് ഇലക്ട്രിക്കൽസ്. 2023 ൽ ഇതുവരെ 171.85 ശതമാനം റിട്ടേണാണ് ആർട്ടെമിസ് ഇലക്ട്രിക്കൽസ് ഓഹിരകൾ നൽകിയത്. 2023 ജനുവരി രണ്ടിന് 6.51 രൂപയായിരുന്ന ഓഹരി വില വെള്ളിയാഴ്ച 17.48 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഫ്യൂച്ചറിസ്റ്റിക് സെക്യൂരിറ്റീസ്
ഓഹരികളുടെയും മറ്റു സെക്യൂരിറ്റികളുടെയും വാങ്ങൽ വില്പനകൾ നടത്തുന്നൊരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഫ്യൂച്ചറിസ്റ്റിക് സെക്യൂരിറ്റീസ്. ഡിസംബർ 30 തിന് 8.02 രൂപയിലുണ്ടായിരുന്ന ഓഹരി വെള്ളിയാഴ്ച 20 രൂപയിലാണ് ക്ലോസ് ചെയ്തത്. 149.38 ശതമാനം റിട്ടേണാണ് ഓഹരി 6 മാസത്തിനിടെ നൽകിയത്.
യുവൈ ഫിൻകോർപ്പ്
ഇന്റർ കോർപ്പറേറ്റ് നിക്ഷേപങ്ങൾ, സെക്യൂരിറ്റികൾ, വസ്തുവകൾ എന്നിവയ്ക്കെതിരെയുള്ള വായ്പ, ഐപിഒ ഫണ്ടിംഗ് മുതലായവ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് യുവൈ ഫിൻകോർപ്. ലീസ് ഫിനാൻസ്, റിയൽ എസ്റ്റേറ്റ് പ്രോജക്റ്റ് ഫിനാൻസ്, അക്വിസിഷൻ ഫണ്ടിംഗ്, ഓഹരി നിക്ഷേപം നിക്ഷേപം, സെക്യൂരിറ്റി ട്രേഡിംഗിനുള്ള ഹ്രസ്വകാല വായ്പകൾ എന്നിവയും കമ്പനി നൽകുന്നു.
ജനുവരി 2 ന് 12.23 രൂപ വിലയുണ്ടായിരുന്ന ഓഹരി 27.49 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 128.13 ശതമാനം മുന്നേറ്റമാണ് 6 മാസത്തിനിടെ ഉണ്ടായത്.
കിരൺ പ്രിന്റിംഗ് പാക്ക്
മുംബൈ ആസ്ഥാനമായി പ്രിന്റിംഗ് കമ്പനിയാണ് കിരൺ പ്രിന്റിംഗ് പാക്ക്. വർഷാദ്യത്തിൽ 4 രൂപയിൽ തുടങ്ങിയ ഓഹരിയുടെ മുന്നേറ്റം 10.16 രൂപയിലാണ് അവസാനിച്ചത്. 148.41 ശതമാനം റിട്ടേൺ 6 മാസം കൊണ്ട് ഓഹരി നൽകി.
ജെഎംഡി വെഞ്ച്വേഴ്സ്
ഓഡിയോ, വീഡിയോ പ്രൊഡക്ഷൻ, സ്റ്റുഡിയോ ഡിസൈനിംഗ്, ഇ-കൊമേഴ്‌സ്, മ്യൂസിക് അക്കാദമി എന്നിവയുൾപ്പെടെയുള്ള ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജെഎംഡി വെഞ്ച്വേഴ്സ്. 6 മാസത്തിനിടെ 113.60 ശതമാനം റിട്ടേൺ നൽകിയ ഓഹരികൾ 24.65 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications