രാകേഷ് ജുൻജുൻവാല, ഡോളി ഖന്ന, ആശിഷ് കച്ചോളിയ, പൊറിഞ്ചു വെളിയത്ത് തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെ പോർട്ട്ഫോളിയോ പിന്തുടരുന്ന നിക്ഷേപകർ ധാരാളമാണ്. ഓരോ പാദത്തിലും മുൻനിര നിക്ഷേപകർ പുതുതായി വാങ്ങിയ ഓഹരികൾ നിക്ഷേപകരെ സംബന്ധിച്ച് താൽപര്യമുണർത്തുന്നവയുമാണ്. ഏപ്രിൽ- ജൂൺ പാദത്തിലെ ഡാറ്റ പ്രകാരം, ആശിഷ് കച്ചോളിയ രണ്ട് സ്മോൾ കാപ് മൾട്ടിബാഗർ ഓഹരികളാണ് വാങ്ങിയത്.
പുതിയ 2 നിക്ഷേപങ്ങൾ
ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആശിഷ് കച്ചോളിയ ഉഗ്രോ ക്യാപിറ്റൽ, എസ്ജി ഫിൻസെർവ് എന്നി 2 സ്മോൾ കാപ് ഓഹരികളിലാണ് നിക്ഷേപിച്ചത്. ഉഗ്രോ ക്യാപിറ്റലിൽ 1.6 ശതമാനം ഓഹരിയും എസ്‌ജി ഫിൻസെർവിൽ 1.2 ശതമാനം ഓഹരിയും സ്വന്തമാക്കി. രണ്ട് കമ്പനികളിലും മുൻപ് കച്ചോളിയ നിക്ഷേപം നടത്തിയിട്ടില്ല.
ഉഗ്രോ ക്യാപിറ്റൽ
ഡാറ്റ ടെക് ക്രെഡിറ്റ് പ്ലാറ്റ്‌ഫോമാണ് UGRO ക്യാപിറ്റൽ. ചെറുകിട ബിസിനസ്സ് ക്രെഡിറ്റ് വിടവ് പരിഹരിക്കുന്നതിനായി ശക്തമായ വിതരണ വ്യാപ്തിയും ഡാറ്റാ-ടെക് രീതിശാസ്ത്രവും ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയുടെ ടേം ലോൺ പദ്ധതികൾ എഎസ്എംഇകൾക്ക് അനുയോജ്യമാണ്. സെക്യൂർഡ്, അൺസെക്യൂർഡ് വായ്പകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ 96.47 ശതമാനം ഓഹരികളും പൊതു ഉടമസ്ഥതയിലുള്ളതാണ്. പ്രമോട്ടർമാർക്ക് 2.19 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. പൊതു ഓഹരി ഉടമകളിൽ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസിന് 5.45 ശതമാനവും എസ്ബിഐ ലൈഫിന് 1.76 ശതമാനവും ഓഹരികളുണ്ട്. വിദേശ നിക്ഷേപകർക്ക് 16.49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉഗ്രോ ക്യാപിറ്റലിന്റെ ഓഹരി വില ഇരട്ടിയിലേറെ വർധിച്ചു.ഒരു വർഷത്തിനിടെ 54 ശതമാനമാണ് നേട്ടം. ആശിഷ് കച്ചോളി ഓഹരികൾ വാങ്ങിയതിന് ശേഷം ഓഹരി വിലയിൽ മുന്നേറ്റമുണ്ട്. ചൊവ്വാഴ്ച 8.43 ശതമാനം ഉയർന്ന് 238 രൂപയിലാണ് ക്ലോസ് ചെയ്തത്.
എസ്ജി ഫിൻസെർവ്
ബ്രോക്കറേജ്, നിക്ഷേപ ഗവേഷണം, ഓൺലൈൻ ട്രേഡിംഗ്, വെൽത്ത് മാനേജ്മെന്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, ഇൻഷുറൻസ് എന്നീ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എസ്ജി ഫിൻസെർവ്. എസ്‌ജി ഫിൻസെർവിന്റെ 50.6 ശതമാനം ഓഹരിയുംപൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാണ്. പ്രൊമോട്ടർമാർക്ക് 49.38 ശതമാനം ഓഹരികളുണ്ട്.
എസ്‌ജി ഫിൻസെർവ് കഴിഞ്ഞ ഒരു വർഷ കാലയളവിൽ നിക്ഷേപകർക്ക് കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണുകൾ നൽകി. ഒരു വർഷം വരെയുള്ള കാലയളവിൽ 500 ശതമാനമാണ് ഓഹരി ഉയർന്നത്. ചൊവ്വാഴ്ച 637.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ആശിഷ് കച്ചോളിയ പോർട്ട്ഫോളിയോ
പുതിയ വാങ്ങലുകൾ കൂടാതെ ആദിത്യ വിഷൻ, യശോ ഇൻഡസ്ട്രീസ്, അഗർവാൾ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിലവിലുള്ള ചില ഓഹരികളിലും കച്ചോളിയ നിക്ഷേപം ഉയർത്തിയിട്ടുണ്ട്. 2,242 കോടിയിലധികം മൂല്യമുള്ള 42 ഓഹരികളാണ് ആശിഷ് കച്ചോളി കൈവശം വെയ്ക്കുന്നത്. വൈഭവ് ഗ്ലോബൽ, ഫേസ് ത്രീ, സ്റ്റൗ ക്രാഫ്റ്റ് എന്നിവ അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയിലെ ചില പ്രധാന ഓഹരികളാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications