ഓഹരി നിക്ഷേപകർക്ക് അധിക ഓഹരി ലഭ്യമാകുന്ന വഴികളിലൊന്നാണ് ഓഹരി വിഭജനം. ഒരു കമ്പനി അതിന്റെ മുഖവില കുറച്ചാണ് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നത്. ഓഹരി വിഭജനത്തിന് പിന്നാലെ നിശ്ചിത അനുപാതത്തിൽ ഓഹരി വില കുറയുകയും ചെയ്യും.
ഓഹരി വിലകള്‍ ക്രമാതീതമായി ഉയര്‍ന്ന് നിൽക്കുന്ന ഘട്ടത്തിൽ സാധാരണ നിക്ഷേപകര്‍ക്ക് ഓഹരികൾ വാങ്ങാന്‍ കഴിയാതെ വരുന്നത് ഒഴിവാക്കുകയാണ് ഓഹരി വിഭജനത്തിന്റെ ഒരു ലക്ഷ്യം. ഇതോടൊപ്പം ലിക്വിഡിറ്റി പ്രശ്‌നം പരിഹരിക്കാനും കമ്പനികൾ ഓഹരി വിഭജനം നടത്തും. 1:5 അനുപാതത്തിൽ ഓഹരി വിഭജനം പ്രഖ്യാപിച്ച അടൽ റിയൽടെകിന്റെ വിശദാംശങ്ങൾ നോക്കാം.
അടൽ റിയൽടെക്
കരാർ, സബ് കോൺട്രാക്റ്റിംഗ് സേവനങ്ങൾ നൽകുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് അടൽ റിയൽടെക്. സിവിൽ, ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് മാനേജ്മെൻറ് എന്നിവ കമ്പനി നടത്തുന്ന ബിസിനസുകളാണ്. വിവിധ സർക്കാർ, സ്വകാര്യ പ്രോജക്ടുകൾ കമ്പനി നടത്തുന്നു. ജലവിതരണം, ഡ്രെയിനേജ് പദ്ധതികൾ, റോഡ്, പാലങ്ങൾ പദ്ധതികൾ, വലുതും ചെറുതുമായ ജലസേചന പദ്ധതികൾ, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ (ഇൻഡോർ, ഔട്ട്‌ഡോർ), മൾട്ടി പർപ്പസ് ഹാൾ തുടങ്ങിയ സിവിൽ കൺസ്ട്രക്ഷൻ പ്രോജക്ടുകൾ കമ്പനിക്ക് കീഴിൽ നടക്കുന്നു.

ഓഹരി വിഭജനം
അടൽ റിയൽടെക് ഓഹരികൾ 1:5 അനുപാതത്തിലാണ് വിഭജിക്കുന്നത്. സെപ്റ്റംബർ 21 ന് ചേർന്ന ബോർഡ് യോഗമാണ് ഓഹരി വിഭജനത്തിന് അനുമതി നൽകിയത്. 10 രൂപ മുഖവിലയുള്ള കമ്പനിയുടെ ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുന്നത്. 10 അടൽ റിയൽടെക് ഓഹരികൾ കയ്യിലുള്ളവർക്ക് ഓഹരി വിഭജനത്തിന് ശേഷം 50 ഓഹരികൾ പോർട്ട്ഫോളിയോയിലെത്തും. ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
ഓഹരി പ്രകടനം
തിങ്കളാഴ്ച നേരിയ ഇടിവില്‍ 78.80 രൂപയിലാണ് അടൽ റിയൽടെക് ഓഹരി വ്യാപാരം നടക്കുന്നത്. 2023 ല്‍ ഇതുവരെ 6.13 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്. ഒരു മാസത്തിനിടെ 42.59 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്. മൂന്ന് മാസത്തിനിടെ ഓഹരി 33.7 ശതമാനം ഇടിഞ്ഞു. 1 വര്‍ഷത്തിനിടെ 45.25 ശതമാനം വര്‍ധനവാണ് ഓഹരി വിലയിലുണ്ടായത്.
ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 147.55 രൂപയാണ്. 50 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേണും അടൽ റിയൽടെക് ഓഹരി നൽകി. ഓഹരി വില 21.33 രൂപയിൽ നിന്നാണ് ഓഹരി 78 രൂപ നിലവാരത്തിലേക്ക് എത്തിയത്. 3 വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 300 ശതമാനത്തിലധികം റിട്ടേൺ ഓഹരി നൽകി.
സാമ്പത്തികം
124.48 കോടി രൂപ വിപണി മൂല്യമയുള്ള സ്മോൾകാപ് കമ്പനിയാണ് അടൽ റിയൽടെക്. വാർഷിക, ത്രൈമാസ കണക്കുകളിൽ കമ്പനി മികച്ച പ്രകടനം നടത്തിയതായി കാണാം. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 4.33 കോടി രൂപയും പ്രവർത്തന ലാഭം 80 ലക്ഷം രൂപയും അറ്റാദായം 23 ലക്ഷം രൂപയുമാണ്.
2022 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023 സാമ്പത്തിക വർഷത്തിൽ അറ്റ വിൽപ്പന 5 ശതമാനം വർധിച്ച് 40.63 കോടി രൂപയായി. അറ്റാദായത്തിൽ 3.7 ശതമാനത്തിന്റെ കുറവാണള്ളത്. കുറഞ്ഞ് 2.08 കോടി രൂപയായും ഉയർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications