അദാനി ഗ്രൂപ്പിന് തലവേദനയായ ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ പുതിയ കുരുക്കായി ഓഡിറ്റർ റിപ്പോർട്ട്. അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ചില ഇടപാടുകളിൽ വ്യക്തത കുറവുണ്ടെന്നാണ് കമ്പനി ഓഡിറ്റർ വ്യക്തമാക്കിയത്. കമ്പനിയുമായി ബന്ധമില്ലാത്ത മൂന്ന് സ്ഥാപനങ്ങളുമായുള്ള പോർട്ട് യൂണിറ്റിന്റെ ഇടപാടുകളിലാണ് ഓഡിറ്ററായ ഡെലോയിറ്റ് ഹാസ്കിൻസ് ആൻഡ് സെൽസ് എൽഎൽപി ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചത്.
ഇടപാട് നടത്തിയ കക്ഷികൾ അദാനി പോർട്ടുമായി ബന്ധമില്ലാത്തവരാണെന്ന് കമ്പനി പറയുമ്പോഴും ബന്ധമില്ലാത്തവരാണെന്ന് സാക്ഷ്യപ്പെടുത്താൻ കഴിയില്ലെന്ന് ഓഡിറ്റർ വ്യക്തമാക്കി. ഇക്കാര്യം തെളിയിക്കാനുള്ള ഒരു സ്വതന്ത്ര വിലയിരുത്തലിന് കമ്പനി വിസമ്മതിച്ചുവെന്നും ഓഡിറ്റർ വ്യക്തമാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് ഓഡിറ്ററുടെ പുതിയ കണ്ടെത്തൽ.
ഹിൻഡൻബർഗ് റിപ്പോർട്ടുകളെ ശരിവെയ്ക്കുന്ന തരത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളിലൊന്നിനെ പറ്റി ഓഡിറ്ററുടെ ഭാഗത്ത് നിന്ന് അഭിപ്രായം പ്രകടനം ഉണ്ടാകുന്നത് ആദ്യമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ വിപണി മൂല്യത്തിൽ നിന്ന് 100 ബില്യൺ ഡോളറിലധികം ഇടിഞ്ഞ അദാനി ഗ്രൂപ്പിന് പുതിയ വാർത്തകൾ കൂടുതൽ പ്രതിസന്ധിയിലാക്കും.

മൂന്ന് ഇടപാടുകൾ
അദാനി ഗ്രൂപ്പ് ഓഡിറ്ററായ ഓഡിറ്ററായ ഡെലോയിറ്റ് ഹാസ്കിൻസ് ആൻഡ് സെൽസ് എൽഎൽപി മുന്നോട്ട് വെയ്ക്കുന്ന 3 ഇടപാടുകൾ ഇവയാണ്. ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പരാമർശമുള്ള ഒരു കമ്പനിയുടെ സബ്സിഡിയറി കമ്പനിയുമായി അദാനി ഗ്രൂപ്പ് എൻജിനിയറിംഗ് കാരറിലെത്തിയിട്ടുണ്ട്. ഈ കാരാറുമായി ബന്ധപ്പെട്ട് മാർച്ച് 31 വരെ 37.5 ബില്യൺ രൂപയുടെ ($453 മില്യൺ) കുടിശ്ശികയുണ്ട്. ഈ കമ്പനി അദാനി പോർട്ട്സുമായി ബന്ധമുള്ളവരല്ലെന്നാണ് (Unrelated Party) കമ്പനിയുടെ അറിയിച്ചത്.
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പേരുള്ള വ്യക്തിയുമായി ഓഹരി കൈമാറ്റം അടക്കമുള്ള സാമ്പത്തിക ഇടപാട് കമ്പനി നടത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ അറിയിപ്പ് പ്രകാരം ഈ വ്യക്തിയും കമ്പനിയുമായി ബന്ധമില്ലാത്തവരാണെന്നാണ് അറിയിച്ചത്. ഈ വ്യക്തിയുമായുള്ള ഇടപാടുകൾ പൂർണമായും സെറ്റിൽ ചെയ്തവയാണ്.
അദാനി പോർട്സ് കീഴിൽ മാന്യന്മാറിലുണ്ടായിരുന്ന തുറമുഖം ആൻഗ്വില ആസ്ഥാനമായ സോളാർ എനർജി ലിമിറ്റഡിന് കമ്പനി വില്പന നടത്തിയിരുന്നു. 20.15 ബില്യൺ രൂപയിൽ നിന്ന് 2.47 ബില്യൺ രൂപയായി കുറച്ചായിരുന്നു വില്പന നടത്തിയിരുന്നത്. പോർട്ടിന് ഇംപയർമെന്റ് ചാർജും ചുമത്തിിയരുന്നു. ഒരു ആസ്തിയുടെ മൂല്യത്തിൽ ഗണ്യമായ നഷ്ടം കാണിക്കുന്നതാണ് ഇംപെയർമെന്റ് ചാർജ്. ഈ കമ്പനിയും തങ്ങൾക്ക് ബന്ധമുള്ളവയല്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
അന്വേഷണം നടക്കുന്നു
ഹിൻഡൻബർഗിന്റെ ആരോപണങ്ങളെ അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചെങ്കിലും വിഷയത്തിൽ സെബി അന്വേഷണം നടത്തുകയാണ്. അദാനിക്കിതെരിരായ സെബിയുടെ അന്വേഷണം ആഗസ്റ്റ് 14 നുള്ളിൽ പൂർത്തിയാകും. മേയ് മാസത്തിൽ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി നടത്തുന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികളിൽ വില കൃത്രിമത്വത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
അദാനി ഓഹരികൾ
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസത്തിന് ശേഷം ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യത്തിൽ ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ട്. ഒരു മാസത്തിനിടെ വിപണി മൂല്യം 60 ശതമാനം ഇടിഞ്ഞു.
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, എസിസി, അംബുജ സിമന്റ്‌സ്, അദാനി വിൽമർ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, എൻഡിടിവി, അദാനി എന്റർപ്രൈസസ് എന്നിവയാണ് ലിസ്റ്റഡ് കമ്പനികൾ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications