മിഡ്കാപ് ഓഹരികളിൽ ശക്തമായ റാലി തുടരുകയാണ്. ചൊവ്വാഴ്ച സെഷനിൽ ഏക്കാലത്തെയും ഉയർന്ന നിലവാരം തൊട്ട നിഫ്റ്റി മിഡ്കാപ് സൂചിക ബുധനാഴ്ച 40,377.30 ലെത്തി പുതിയ ഉയരം കുറിച്ചു. ഈ വർഷം ഇതുവരെ 27 ശതമാനത്തിലധികമാണ് സൂചിക ഉയർന്നത്. ശക്തമായ മുന്നേറ്റം തുടരുന്ന മിഡ്കാപിൽ നിന്ന് നിലവാരമുള്ള ഓഹരികളിൽ മുന്നേറ്റ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ആക്സിസ് സെക്യൂരിറ്റീസ് ബൈ റേറ്റിംഗ് നൽകിയ 4 മിഡ്കാപ് ഓഹരികളെ പരിചയപ്പെടാം.
ലൂപിൻ
മുംബൈ ആസ്ഥാനമായി മൾട്ടി നാഷണൽ മരുന്ന് നിർമാണ കമ്പനിയാണ് ലൂപിൻ ലിമിറ്റഡ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ രണ്ടാമതാണ് ലൂപിൻ. അന്താരാഷ്ട്ര മാർക്കറ്റിൽ ജെനറിക് മരുന്ന് നിർമാണത്തിൽ 14മാതുമാണ് കമ്പനി. സ്പിറിവ ഹാൻഡിഹെയ്ലറിന്റെ ജെനറിക് പതിപ്പിന് അംഗീകാരം ലഭിച്ചതോടൊപ്പം ദാരുണാവീർ (gDarunavir) യുഎസ് വിപണിയിൽ പുറത്തിറിക്കാനും കമ്പനിക്കായി.
ഈ രണ്ട് ഉൽപ്പന്നങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ മൊത്ത മാർജിൻ ഒരു ശതമാനം വർധിക്കുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് കണക്കാക്കുന്നത്. 1,210 രൂപയാണ് ആക്സിസ് സെക്യൂരിറ്റീസ് ലൂപിൻ ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 1,113.10 രൂപയിൽ ലഭ്യമായ ഓഹരിക്ക് 8.70 ശതമാനം മുന്നേറ്റമാണ് ബ്രോക്കറേജ് കാണുന്നത്.

ഫെഡറൽ ബാങ്ക്
കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന് 1391 ബ്രാഞ്ചുകളും 1357 എടിഎം സേവനങ്ങളും രാജ്യമെമ്പാടുമായിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ സുസ്ഥിരമായ ക്രെഡിറ്റ് വളർച്ച, ഫീസ് വരുമാനം, മെച്ചപ്പെടുന്ന ചെലവ് അനുപാതം, ശക്തമായ ആസ്തി ഗുണനിലവാരം എന്നിവയാണ് ആക്സിസ് സെക്യൂരിറ്റീസ് ഫെഡറൽ ബാങ്ക് ഓഹരിയിൽ കാണുന്ന അനുകൂല ഘടകം.
ബ്രോക്കറേജ് സ്ഥാപനം ഫെഡറൽ ബാങ്ക് ഓഹരിക്ക് 160 രൂപ ലക്ഷ്യവിലയിലാണ് ബൈ റേറ്റിംഗ് നിലനിർത്തിയിരിക്കുന്നത്. ഇത് നിലവിലെ വിപണി വിലയായ 143.50 രൂപയേക്കാൾ 11 ശതമാനം ഉയരെയാണ്.
അശോക് ലെയ്ലാൻഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ്. ഹിന്ദുജ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനി ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളുമാണ്. രാജ്യത്തെ സംസ്ഥാന പൊതുഗതാഗത സംവിധാനങ്ങളിൽ അഞ്ചിൽ നാല് ബസുകളും ലെയ്ലാൻഡിന്റേതാണെന്ന് കമ്പനി അവകാശപ്പെടുന്നു.
വാണിജ്യ വാഹനങ്ങളിൽ നിന്നുള്ള മുന്നേറ്റത്തോടൊപ്പം പ്രവർത്തനക്ഷമത, ചെലവ് കുറയ്ക്കൽ പരിപാടി, വിലനിർണ്ണയ അച്ചടക്കം എന്നിവ കമ്പനിയെ മികച്ച മാർജിനിലേക്ക് നയിക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. അശോക് ലെയ്ലാൻഡ് ഓഹരിയിൽ ആക്സിസ് സെക്യൂരിറ്റീസ് ബൈ റേറ്റിംഗ് നിലനിർത്തി. 210 രൂപയാണ് ഓഹരിക്ക് കാണുന്ന ലക്ഷ്യവില. 182 രൂപയിൽ ലഭ്യമായ ഓഹരിക്ക് 15 ശതമാനം മുന്നേറ്റമാണ് കാണുന്നത്.
റിലാക്സോ ഫുട്ട്‍വെയർ
ഇന്ത്യയിലെ മുൻനിര പാദരക്ഷ നിർമാതാക്കളിലൊന്നാണ് റിലാക്സോ ഫുട്ട്‍വെയർ, 25 ലധികം രാജ്യങ്ങളിൽ കമ്പനിക്ക് വിപണിയുണ്ട്. പ്രതിദിനം 6 ലക്ഷം ജോഡി പാദരക്ഷകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 8 നിർമാണ യൂണിറ്റുകൾ കമ്പനിക്കുണ്ട്. റിലാക്സോ, സ്പാര്‍ക്സ്, ഫ്ലൈറ്റ്, ബഹാമസ്, ഹവായി എന്നി ബ്രാന്‍ഡുകൾ കമ്പനിക്ക് കീഴിലുണ്ട്.
2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദം കമ്പനിയെ സംബന്ധിച്ച് ശക്തമായിരുന്നു. 2024ൽ ഡിമാൻഡ് വീണ്ടെടുക്കാനുള്ള സാധ്യതയും ഗ്രാമീണ മേഖലയിൽ ഉണ്ടാക്കാനിടയുള്ള മുന്നേറ്റവും ഓഹരിക്ക് ഗുണകരമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത കൈവരിച്ചതും ഓഹരിക്ക് നേട്ടമാകമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.
ആക്‌സിസ് സെക്യൂരിറ്റീസ് റിലാക്‌സോ ഫുട്‌വെയറിന് 1,050 രൂപയാണ് ലക്ഷ്യവില നൽകിയിട്ടുള്ളത്. 923.60 രൂപയിൽ ലഭ്യമായ ഓഹരി 13 ശതമാനം മുന്നേറ്റ സാധ്യത കാണിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
