തിങ്കളാഴ്ചയിലെ ദുർബലമായ വിപണി വികാരങ്ങൾ ബെഞ്ച്മാർക്ക് സൂചികകളെ വീഴ്ത്തിയിരുന്നു. സെൻസെക്സും നിഫ്റ്റിയും നെഗറ്റീവ് നോട്ടിൽ അവസാനിച്ച തിങ്കളാഴ്ച ശക്തമായ വാങ്ങൽ താൽപ്പര്യം പ്രകടമായൊരു ഓഹരിയാണ് സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റേത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ബുൾ ട്രെൻഡ് നേടിയ ഓഹരി ഇൻട്രാ ഡേയിലെ ഉയർന്ന നിലവാരമായ 19.50 രൂപയിലേക്ക് എത്തി.
ഞായറാഴ്ചയിലെ മുഹൂർത്ത വ്യാപാരത്തിൽ ക്ലോസ് ചെയ്ത 18.40 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനത്തിന്റെ നേട്ടമാണ് ഓഹരിയുണ്ടാക്കിയത്. അതേസമയം ഒരാഴ്ചയ്ക്കിടെ 16.17 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായിട്ടുള്ളത്. ഇതിന്റെ കാരണങ്ങളും എത്ര രൂപ വരെ കുതിക്കുമെന്നും നോക്കാം.
യെസ് ബാങ്ക് ഓഹരികൾ കുതിക്കുന്നു
സമീപ കാലത്ത് യെസ് ബാങ്ക് ഓഹരികൾ മുന്നേറ്റ സ്വഭാവം കാണിക്കുന്നുണ്ട്. നവംബർ ആറിന് 16 രൂപ നിലവാരത്തിലുണ്ടായ ഓഹരിയാണ് 19 രൂപ ഭേദിച്ച് മുന്നേറുന്നത്. നിലവിലെ മുന്നേറ്റത്തിന് കാരണം കമ്പനിയുടെ കിട്ടാകടം സംബന്ധിച്ച ശുഭവാർത്തകളാണ്. കമ്പനിയുടെ എൻപിഎ പോർട്ട്ഫോളിയോ ജെസി ഫ്‌ളവേഴ്‌സ് എആർസിക്ക് വിറ്റത് വഴി 120 കോടി രൂപ ലഭിച്ചതായി യെസ് ബാങ്ക് കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരിയിൽ വാങ്ങൽ താൽപര്യം പ്രകടമായത്.

ഓഹരി പ്രകടനം
ഒരുകാലത്ത് ഓഹരി വിപണിയിലെ മിന്നുംതാരമായിരുന്നെങ്കിലും കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുകളും പുറംലോകമറിഞ്ഞതോടെ ദാരുണമായി തകര്‍ച്ചയായിരുന്നു യെസ് ബാങ്ക് ഓഹരിയിലുണ്ടായത്. 400 രൂപയില്‍ നിന്നും 10 രൂപയിലേക്കായിരുന്നു യെസ് ബാങ്കിന്റെ പതനം. 2023 ല്‍ ഇതുവരെ 5.83 ശതമാനം നഷ്ടമാണ് യെസ് ബാങ്ക് ഓഹരികളില്‍ നിന്നുണ്ടായത്.
മൂന്ന് മാസത്തിനിടെ 13.78 ശതമാനത്തിന്റെ മുന്നേറ്റവും ഒരു മാസത്തിനിടെ 13.45 ശതമാനത്തിന്റെ മുന്നേറ്റവും യെസ് ബാങ്ക് ഓഹരിയിലുണ്ടായി. ഒരാഴ്ചയ്ക്കിടെ 16.77 ശതമാനമാണ് യെസ് ബാങ്ക് ഓഹരി വിലയിലുണ്ടായ മുന്നേറ്റം. 1 വര്‍ഷത്തിനിടെ 15.13 ശതമാനം മുന്നേറ്റവും 3 വര്‍ഷത്തിനിടെ 33.33 ശതമാനം മുന്നേറ്റവും യെസ് ബാങ്ക് ഓഹരിയിലുണ്ടായി. 14.40 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 24.75 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
യെസ് ബാങ്ക് ലക്ഷ്യവില
യെസ് ബാങ്ക് ഓഹരികൾ ചാർട്ട് പാറ്റേണിൽ പോസിറ്റീവ് ആയി തുടരുകയാണ്. 19 രൂപയിലെ പ്രതിരോധം മറികടക്കാനായ യെസ് ബാങ്ക് ഓഹരികളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. പോർട്ട്ഫോളിയോയിൽ യെസ് ബാങ്ക് ഓഹരിയുള്ളവർ 22 രൂപ അടുത്ത ലക്ഷ്യവിലയാക്കി ഓഹരി ഹോൾഡ് ചെയ്യാമെന്ന് ചോയ്സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു.
യെസ് ബാങ്ക് ഓഹരികൾ കൈവശം വയ്ക്കുന്നൊരാൾ 18 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തണം. യെസ് ബാങ്ക് ഓഹരികൾ 18.50 രൂപയ്ക്ക് മുകളിലെത്തുന്നത് വരെ 'ബൈ ഓൺ ഡിപ്‌സ്' തന്ത്രം നിലനിർത്താം. അതേസമയം ക്ലോസിംഗ് അടിസ്ഥാനത്തിൽ നിലവിലെ 22 രൂപ പ്രതിരോധം മറികടന്നാൽ യെസ് ബാങ്ക് ഓഹരികൾ 25 രൂപ വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications