മെറ്റൽ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി ഓഹരികളുടെ കരുത്തിൽ ബുധനാഴ്ച ആഭ്യന്തര സൂചികകളിൽ നേട്ടം. സെൻസെക്സ് 213.27 പോയിന്റ് നേട്ടതിൽ 65,433.30 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 47.50 പോയന്റ് ഉയർന്ന് 19,444 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 81 പോയിന്റ് നേട്ടത്തിൽ 65300 ലാണ് വ്യാപാരം ആരംഭിച്ചത്.
285 പോയിന്റ് ഉയർന്ന് 65504 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലും സെൻസെക്സ് എത്തി. നിഫ്റ്റിയുടെ ഇൻട്രാഡേ ഉയർന്ന നിലവാരം 17472.05 ആണ്. രണ്ടാം പകുതിയിലെ കണ്ട വാങ്ങലിലാണ് ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തത്.
ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, എൽആൻഡ്ടി എന്നിവ മുന്നേറ്റമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, സൺ ഫാർമ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെക്ടറൽ സൂചികളിലും ഈ ഇടിവ് കാണാം.

ബാങ്ക്, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി സൂചികകൾ 0.4-1 ശതമാനം വീതം ഉയർന്നു. പവർ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.3- 1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനവും സ്മോൾകാപ് സൂചിക 0.6 ശതമാനവും ഉയർന്നു. രൂപ ഡോളറിനെതിരെ 25 പൈസ നേട്ടത്തിൽ 82.68 നിലവാരത്തിൽ ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച 82.93 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.ബാങ്കിംഗ് ഓഹരികലിൽ ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയിലെ വാങ്ങൽ നിഫ്റ്റിയെ മുന്നോട്ട് നയിച്ചു. ചാന്ദ്രയാൻ ദൗത്യത്തിനുള്ള ഘടകങ്ങളുടെ പ്രധാന വിതരണക്കാരായ ലിൻഡ്, പിടിസി, സെന്റം എന്നി ഓഹരികൾ ബുധനാഴ്ച് നേട്ടമുണ്ടാക്കി. വമ്പൻ ഓർഡർ നേടിയതിന് പിന്നാലെ എൽ ആൻഡ് ടി 2 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി.
റെയിൽ പദ്ധതികളിൽ 4,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച ഹിൻഡാൽകോ ഓഹരികളും 2 ശതമാനം ഉയർന്നു. 6 ശതമാനം ഉയർന്ന പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻ ഓഹരികൾ 6 ശതമാനം നേട്ടത്തിൽ 18 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. അദാനി ഗ്രൂപ്പ് ഓഹരികളിൽ 1-7 ശതമാനം വരെ ഇടിഞ്ഞു.
എൻജിനീയേഴ്സ് ഇന്ത്യ, എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, അതുൽ ഓട്ടോ, സിഎസ്ബി ബാങ്ക്, ഭാരത് ഫോർജ്, ഭാരത് ഇലക്ട്രോണിക്സ്, വൺ 97 കമ്മ്യൂണിക്കേഷൻസ്, കെപിഐടി ടെക്നോളജീസ് എന്നിവയുൾപ്പെടെ 250-ലധികം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
