മള്‍ട്ടിബാഗര്‍ റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത കാരണം സ്‌മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപകര്‍ ശ്രദ്ധപതിപ്പിക്കാറുണ്ട്. എന്നാല്‍ നിരവധിയുള്ള സ്‌മോള്‍ കാപ് ഓഹരികളില്‍ മികച്ചത് കണ്ടെത്തുക എന്നത് നിക്ഷേപകനെ സംബന്ധിച്ച അല്‍പം ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്. വളര്‍ച്ച സാധ്യത പരിഗണിക്കുമ്പോള്‍ തന്നെ കമ്പനിയുടെ റിസ്‌ക് ഘടകങ്ങളും നിക്ഷേപകര്‍ പരിഗണിക്കേണ്ടതുണ്ട്.
മികച്ച സ്‌മോള്‍ കാപ് ഓഹരികള്‍ പരിഗണിക്കുന്നവരാണെങ്കില്‍ പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോ പരിശോധിക്കാം. സ്‌മോള്‍ കാപ് ഓഹരികളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന പൊറിഞ്ചു വെളിയത്ത് വളര്‍ച്ച സാധ്യതയുള്ള സ്‌മോള്‍ കാപ് ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നതില്‍ മിടുക്ക് തെളിയിച്ച നിക്ഷേപകനാണ്. പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള മികച്ച 5 സ്‌മോള്‍ കാപ് ഓഹരികളെ പരിചയപ്പെടാം.
സെന്‍ട്രം ഇലക്ട്രോണിക്‌സ്
എയറോസ്‌പേസ്, ഡിഫന്‍സ്, കമ്മ്യൂണിക്കേഷന്‍സ്, മെഡിക്കല്‍ രംഗത്തേക്കുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സെന്‍ട്രം ഇലക്ട്രോണിക്‌സ്. ചന്ദ്രയാന്‍-3 ല്‍ കമ്പനിയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. 2023 ജൂണില്‍ 1542 കോടി രൂപയുടെ ശക്തമായ ഓര്‍ഡര്‍ ബുക്ക് കമ്പനിക്കുണ്ട്.

1,418 രൂപയില്‍ ലഭ്യമായ ഓഹരിയുടെ പ്രതിയോഹരി വരുമാനം 8 രൂപയാണ്. 196 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. പ്രതിയോഹരി ബുക്ക് വാല്യു 9.97 രൂപയാണ്. 13.3 മടങ്ങ് ഡെബ്റ്റ് ഇക്വിറ്റി റേഷ്യുയുള്ള ഓഹിയുടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 3.2 ശതമാനമാണ്. 59 ശതമാനം പ്രമോട്ടര്‍ ഹോള്‍ഡിംഗുള്ള കമ്പനിയില്‍ 0.6 ശതമനം ഡിവിഡന#റ് യീൽഡുമുണ്ട്.
2024 ജൂണ്‍ പാദത്തിലെ കണക്ക് പ്രകാരം സെന്‍ട്രം ഇലക്ട്രോണിക്‌സിന്റെ 1.30 ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് ഹോള്‍ഡ് ചെയ്യുന്നത്. കമ്പനിയുടെ 1 ശതമാനം ഓഹരികളാണിത്.
തേജ എൻജിനീയറിംഗ്
ബൾക്ക് മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, മിനറൽ പ്രോസസ്സിംഗ്, കോറഷൻ പ്രൊട്ടക്ഷൻ സൊല്യൂഷനുകൾ നൽകുന്ന എൻജിവീയറിംഗ്ഏ കമ്പനിയാണ് തേജ എൻജിനീയറിംഗ്. 2023 മാർച്ച് പാദത്തിലെ കണക്ക് പ്രകാരം 1,25,550 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് ഹോൾഡ് ചെയ്യുന്നത്. കമ്പനിയുടെ ആകെ ഓഹരിയുടെ 1.2 ശതമാനമാണിത്.
1,626.45 രൂപയിൽ ലഭ്യമായ ഓഹരിയുടെ പ്രതിയോഹരി വരുമാനം 30 രൂപയാണ്. 57 മടങ്ങാണ് പിഇ അനുപാതം. 8.89 രൂപ പ്രതിയോഹരി ബുക്ക് വാല്യുവുള്ള ഓഹരി കുറഞ്ഞ കടബാധ്യതയുടെ സൂചനയായ 0.1 മടങ്ങ് ഡെബ്റ്റ് ഇക്വിറ്റി അനുപാതം കാണിക്കുന്നു. 54 ശതമാനമാണ് പ്രമോട്ടർ ഹോൾഡിംഗ്. 0.2 ശതാനം ഡിവിഡന്റ് യീൽഡ് ഓഹരിക്കുണ്ട്.
കൊകുയോ കാംലിൻ
മുംബൈ ആസ്ഥാനമായുള്ള മൾട്ടി നാഷണൽ സ്റ്റേഷനറി നിർമാണ കമ്പനിയാണ് കൊകുയോ കാംലിൻ ലിമിറ്റഡ്. ആർട്ട് ഉത്പ്പന്നങ്ങൾ, കളറുകൾ, സ്കോളാസ്റ്റിക് സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, ഓഫീസ് സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, എഴുത്ത് ഉപകരണങ്ങൾ തുടങ്ങിയവയാണ് കമ്പനി നിർമിക്കുന്നത്. കാംലിൻ ലിമിറ്റഡിൽ ജപ്പാൻ കമ്പനിയായ കൊകുയോ എസ് ആൻഡി ടി നിക്ഷേപം നടത്തിയതോടെയാണ് കൊകുയോ കാംലിൻ എന്ന പേരിലേക്ക് മാറുന്നത്.
പൊറി്ഞ്ചു വെളിയത്തിന്റെ പോർട്ട്ഫോളിയോയിലെത്തിയ ഏറ്റവും പുതിയ ഓഹരിയാണിത്. 2024 ജൂൺ പാദത്തിലെ കണക്കനുസരിച്ച് കൊകുയോ കാംലിനിൽ 10,10,100 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് ഹോൾഡ് ചെയ്യുന്നത്. കമ്പനിയുടെ ആകെ ഓഹരിയുടെ 1 ശതമാനം വരുമിത്. 136.65 രൂപയിൽ ലഭ്യമായ ഓഹരിയുടെ പിഇ അനുപാതം 46 മടങ്ങും ഇപിഎസ് 3 രൂപയുമാണ്. 5.24 മടങ്ങാണ് പിബി അനുപാതം. 0.2 മടങ്ങ് ഡെബ്റ്റ് ടു ഇക്വിറ്റി അനുപാതമുള്ള ഓഹരിക്ക് 0.7 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ടനേജ എയറോസ്പേസ് ആൻഡ് ഏവിയേഷൻ
നോൺ മിലിട്ടറി എയർക്രാഫ്റ്റുകൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ടനേജ എയറോസ്പേസ് ആൻഡ് ഏവിയേഷൻ. വിമാന നിർമാണം, എയർഫീൽഡ് ആൻഡ് എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, എയർക്രാഫ്റ്റ് ചാർട്ടർ, ലാൻഡിംഗ് ആൻഡ് പാർക്കിംഗ് സേവനങ്ങൾ കമ്പനി നൽകുന്നു. 2024 ജൂൺ പാദത്തിലെ ഷെയർ ഹോൾഡിംഗ് ഡാറ്റ പ്രകാരം സ്മോൾ കാപ് കമ്പനിയിൽ പൊറിഞ്ചു വെളിയത്തിന് 1.20 ശതമാനം നിക്ഷേപമുണ്ട്.
244 രൂപയിൽ ലഭ്യമായ ഓഹരിയുടെ ഇപിഎസ് 5 രൂപയാണ്. പിഇ അനുപാതം 56..09, പിബി അനുപാതം 6.25 എന്നിങ്ങനെയാണ്. കടബാധ്യതയില്ലാത്ത കമ്പനി 3 ശതമാനം ഡിവിഡന്റ് യീൽഡ് നൽകുന്നു.
ഓറിയന്റ് ബെൽ
സെറാമിക്, വിട്രിഫൈഡ് ടൈലുകളുടെ നിർമാണം വിപണനം എന്നി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സ്മോൾ കാപ് കമ്പനിയാണ് ഓറിയന്റ് ബെൽ. ജൂൺ പാദത്തിലെ ഡാറ്റ പ്രകാരം കമ്പനിയിൽ 3.8 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിനുള്ളത്. ഇത് 5,43,512 ഓഹരികൾ വരും. 461 രൂപയിൽ ലഭ്യമായ ഓഹരിയുടെ ഇപിഎസ് 10 രൂപയാണ്. പിഇ അനുപാതം 49, പിബി അനുപാതം 2.31 എന്നിങ്ങനെയാണ്. കടബാധ്യതകളില്ലാത്ത കമ്പനിക്ക് 0.2 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?



Click it and Unblock the Notifications