ഓഹരി വിപണിയിലെ നിക്ഷേപകരിൽ പലും അടിത്തറ ശക്തമായ ബ്ലൂചിപ്പ് കമ്പനികളിലാണ് നിക്ഷേപം നടത്താറുള്ളത്. റിസ്ക് കുറയുന്ന മികച്ച റിട്ടേൺ നൽകുന്നൊരു നിക്ഷേപ തന്ത്രമായാണ് പലരും ഇതിനെ തിരഞ്ഞെടുക്കാറുള്ളത്. ഒരു ഓഹരി വളർന്ന് ബ്ലൂചിപ്പ് നിലവാരത്തിലേക്ക് എത്തുന്നതിന് മുൻപ് അവയിൽ നിക്ഷേപം നടത്തിയാൽ റിട്ടേൺ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. ഇത്തരത്തിലുള്ള ഓഹരികളാണ് അടിത്തറ ശക്തമായ, മികച്ച വളർച്ച കാണിക്കുന്ന സ്മോൾ കാപ് ഓഹരികൾ. ഈ ഗുണങ്ങളുള്ള 3 സ്മോൾ കാപ് ഓഹരികൾ പരിശോധിക്കാം.
ധനുക അഗ്രിടെക്
ഇന്ത്യയിലെ മുൻനിര കാർഷിക കീടനാശിനി- രാസവസ്തു നിർമാണ കമ്പനിയാണ് ധനുക അഗ്രിടെത്. കമ്പനിയുടെ 2023 സാമ്പത്തിക വർഷത്തിലെ മൊത്ത വരുമാനത്തിന്റെ 39 ശതമാനനും കളനാശിനികളിൽ നിന്നാണ്. കീടനാശിനികൾ (29%), കുമിൾനാശിനികൾ (20%), എന്നിങ്ങനെയുള്ള വിള സംരക്ഷണ ഉൽപ്പന്നങ്ങൾ കമ്പനിക്കുണ്ട്. നിസാൻ കെമിക്കൽസ്, എഫ്എംസി കോർപ്പറേഷൻ തുടങ്ങിയ ആഗോള കമ്പനികളുമായും ധനുക അഗ്രിടെക്കിന് പങ്കാളിത്തമുണ്ട്.

ഈയിടെ കമ്പനി പുതിയ നിർമാണ പ്ലാന്റ് ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ അസംസ്കൃത വസ്തുക്കളുടെ ചെലവ് കമ്പനിയുടെ ഇറക്കുമതി ആശ്രിതത്വം 20-25 ശതമാനം കുറയ്ക്കും. ഇഥ് മുന്നോട്ടുള്ള മാർജിനുകൾ വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കുകയും. കമ്പനിയുടെ സാമ്പത്തികം പരിശോധിച്ചാൽ വിൽപ്പനയിലും ലാഭത്തിലും ശക്തമായ വളർച്ച വർഷങ്ങളായി കാണാൻ സാധിക്കും.
2019-23 വരെയുള്ള കാലയളവിൽ, വിൽപ്പനയും അറ്റാദായവും യഥാക്രമം 12.3ശതമാനം, 13.1 ശതമാനം വാർഷിക വളർച്ച നേടിയിട്ടുണ്ട്. 5 വർഷത്തെ ശരാശരി ആർഒഇ 22 ശതമാനവും ആർഒസിഇ 30 ശതമാനവുമാണ്. തീരെ കടബാധ്യതകളില്ലാത്തതും പണ സമ്പന്നവുമായ ബാലൻസ് ഷീറ്റും ഓഹരിക്ക് അനുകൂലമാണ്.
അസീലിയ സൊല്യൂഷൻസ്
ആഗോള എയർലൈൻ, ട്രാവൽ ഇൻഡസ്ട്രിയിലെ സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ പ്രൊവൈഡറാണ് ആക്‌സെലിയ സൊല്യൂഷൻസ്. 11 രാജ്യങ്ങളിലായി കമ്പനിക്ക് ബിസിനസുണ്ട്. ലോകമെമ്പാടുമുള്ള 250 എയർലൈൻ ഉപഭോക്താക്കൾ, ട്രാവൽ ഏജന്റുമാർ എന്നിവരിൽ നിന്നാണ് ബിസിനസിന്റെ ഭൂരിഭാഗവും വരുന്നത്.
എയർലൈൻ വിഭാഗത്തിൽ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ഭാഗവും വരുന്നത്. അത് ശക്തമായ അടിത്തറയിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ബിസിനസിലെ താളെ തെറ്റലിന് ശേഷം ശക്തമായ അടിത്തറയിൽ അസീലിയ സൊല്യൂഷൻസ് വളരുകയാണെന്ന് കമ്പനിയുടെ സാമ്പത്തികം പരിശോധിച്ചാൽ വ്യക്തമാകും.
2021-2023 കാലയളവിൽ വിൽപ്പന 4.2 ശതമാനവും അറ്റാദായം 7.3 ശതമാനവും വാർഷിക വളർച്ച കൈവരിച്ചു. കമ്പനിയുടെ ആർഒഇ 37.5 ശതമാനവും ആർഒസിഇ 53.7 ശതമാനവുമാണ്. തുടര്‍ച്ചയായി ലാഭവിഹതം പ്രഖ്യാപിക്കുന്ന കമ്പനി 2002 സെപ്റ്റംബര്‍ 19 മുതല്‍ 30 തവണ ലാഭവിഹിതം കൈമാറി. കഴിഞ്ഞ 12 മാസത്തിനിടെ 80 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. ഓഹരിക്ക് 4.91 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
നവനീത് ഏജ്യുക്കേഷൻ
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന ബോർഡുകളുടെ പുസ്തകങ്ങളുടെയും സ്റ്റേഷനറി ഉൽപ്പന്നങ്ങളും നിർമിക്കുന്ന കമ്പനിയാണ് നവനീത് എഡ്യൂക്കേഷൻ. പടിഞ്ഞാറൻ ഇന്ത്യയിൽ 65 ശതമാനം വിപണി വിഹതം കമ്പനിക്കുണ്ട്. കയറ്റുമതിയിലും വലിയ വരുമാനം കണ്ടെത്തുന്ന കമ്പനി 2022 സാമ്പത്തിക വർഷത്തിൽ വിൽപ്പനയുടെ ഏകദേശം 25 ശതമാനം കയറ്റുമതിയിലൂടെ സ്വന്തമാക്കി. ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിലേക്ക് കമ്പനി സ്റ്റേഷനറി കയറ്റുമതി ചെയ്യുന്നു.
2019-23 കാലയളവിൽ കമ്പനിയുടെ വിൽപ്പനയും അറ്റാദായവും യഥാക്രമം 6.9 ശതമാനം, 9.8 ശതമാനം എന്നിങ്ങനെ വാർഷിക വളർച്ച രേഖപ്പെടുത്തി. 5 വർഷത്തെ ആർഒഇ 15.2 ശതമാനവും ആർഒസിഇ 19.7 ശതമാനം എന്നിങ്ങനെയാണ്. സ്റ്റേഷനറി വസ്തുക്കൾക്കൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ട്രെൻഡുകൾക്ക് അനുസരിച്ച് എഡ്‌യുടെക് മേഖലയിൽ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 15-16 ശതമാനം വളർച്ചയാണ് കമ്പനി ഉദ്യേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
