ഇന്ത്യൻ വിപണിയിൽ മിഡ്, സ്മോൾ കാപ് സൂചികകൾ ശക്തമായ ബുള്ളിഷ് റണ്ണിലാണ്. വ്യാഴാഴ്ച ബിഎസ്ഇ മിഡ്കാപ് സൂചിക 28,215.13 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഈ വർഷം സെൻസെക്‌സ് 4 ശതമാനം നേട്ടം നൽകുമ്പോൾ ബിഎസ്‌ഇ മിഡ് കാപ്, സ്‌മോൾ കാപ് സൂചികകൾ 11 ശതമാനം വീതം ഉയർന്നിട്ടുണ്ട്.
വിപണിയുടെ അടിസ്ഥാനഘടകങ്ങൾ ആരോഗ്യകരമായതിനാൽ മിഡ്, സ്മോൾ കാപ് ഓഹരികൾ മുന്നേറ്റം തുടരുമെന്നാണ് വിവിധ വിശകലന വിദഗ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ഒരു വർഷത്തേക്ക് മികച്ച റിട്ടേൺ നൽകാൻ സാധ്യതയുള്ള 10 മിഡ്, സ്മോൾ കാപ് ഓഹരികളെ പരിചയപ്പെടാം.
സോന ബിഎൽഡബ്ലു
ഓട്ടോമോട്ടീവ് കോമ്പോണന്റുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സോന ബിഎൽഡബ്ലു പ്രിസിഷന്‍ ഫോര്‍ഗിംഗ്‌സ്. 2022ല്‍ 18,600 കോടി രൂപയായിരുന്ന കമ്പനിയുടെ ഓർഡർ ബുക്ക് 2023ല്‍ 21,500 കോടി രൂപയായി. ഓര്‍ഡര്‍ ബുക്കിലെ ഗണ്യമായ വര്‍ധനവ് ബിസിനസ് സാധ്യത സൂചിപ്പിക്കുന്നു. ആനന്ദ് രതി ബ്രോക്കേഴ്‌സ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് നരേന്ദ്ര സോളങ്കിയുടെ നിർദ്ദേശ പ്രകാരം 680 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാം. 514.45 രൂപയാണ് നിലവിലെ ഓഹരി വില. 32 ശതമാനം നേട്ടമാണിത്.

എപിഎൽ അപ്പോളോ
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രക്ചറൽ സ്റ്റീൽ ട്യൂബുകളുടെ നിർമാതാക്കളാണ് എപിഎ. അപ്പോളോ. നവീകരണ പ്രവർത്തനങ്ങൾ, ഏറ്റെടുക്കലുകൾ, ബ്രാൻഡിംഗ്, വിതരണം എന്നിവയിലൂടെ കമ്പനി വിപണി വിഹിതം ഉയർത്തിയിട്ടുണ്ട്. 2016 സാമ്പത്തിക വർഷത്തിൽ 27 ശതമാനമായിരുന്ന വിപണി വിഹിതം 2202 ൽ 55 ശതമാനമായി. നരേന്ദ്ര സോളങ്കിയുടെയുടെ നിർദ്ദേശ പ്രകാരം 1,500 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാം. 1,331.80 രൂപയാണ് നിലവിലെ ഓഹരി വില. 12 ശതമനം നേട്ടമാണിത്.
ഹിമത്സിങ്ക സെയ്ദെ
ഹോം ടെക്സ്റ്റൈൽ ഉത്പന്നങ്ങൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ഹിമത്സിങ്ക സെയ്ദെ. യുഎസ് ഹോം ടെക്സ്റ്റൈൽ വിപണിയിൽ ഇന്ത്യയുടെ വിഹിതം മെച്ചപ്പെടുത്തുന്നതിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരു കമ്പനിയാണിത്. ഷെയർഖാന്റെ ഫണ്ടമെന്റൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കൗസ്തുഭ് പവസ്കറിന്റെ നിർദ്ദേശത്തിൽ 140 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാം. 113 രൂപയാണ് നിലവിലെ ഓഹരി വില. 23 ശതമാനം നേട്ടം ഓഹരിയിൽ നിന്ന് ലഭിക്കും.
ഗബ്രിയേൽ ഇന്ത്യ
ആനന്ദ് ഗ്രൂപ്പിന് കീഴിലുള്ള മുൻനിര കമ്പനിയാണ് ഗബ്രിയേൽ ഇന്ത്യ. ഇരുചക്ര, നാലു ചക്ര വാഹനങ്ങൾക്ക് സസ്പെൻഷൻ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിക്ക് ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ ഗണ്യമായ വിപണി വിഹിതം നേടുന്നുണ്ട്. കയറ്റുമതി വിപണിയിൽ ഇലക്ട്രിക് സൈക്കിൾ മേഖലയിൽ ശക്തമായ വളർച്ചയും കമ്പനിക്കുണ്ട്.
ഷെയർഖാന്റെ റിസർച്ച് ഡെപ്യൂട്ടി വെെസ് പ്രസിഡന്റ് അഭിഷേക് ഗാവോഷിൻഡെ 217 രൂപ ലക്ഷ്യവിലയിൽ ഓഹരി വാങ്ങാനാണ് നിർദ്ദേശിക്കുന്നത്. 187.60 രൂപയാണ് നിലവിലെ ഓഹരി വില. 15.6 ശതമാനമാണ് നേട്ടം.
കല്യാണ്‍ ജുവലേഴ്‌സ്
കേരളത്തിൽ നിന്നുള്ള ജുവലറി ശ്രംഖലായായ കല്യാൺ ജുവലേഴ്‌സ് ഓഹികള്‍ 154 രൂപ ലക്ഷ്യവിലയിൽ വാങ്ങാനാണ് സ്വാസ്തി ഇന്‍വെസ്റ്റ്‌മെന്റ് സീനിയര്‍ ടെക്കനിക്കല്‍ അനലിസ്റ്റ് പര്‍വേഷ് ഗൗര്‍ നിർദ്ദേശിക്കുന്നത്. 116.40 രൂപയാണ് ഓഹരിയുടെ നിലവിലെ വില. ഈ നിർദ്ദേശ പ്രകാരം ഓഹരികൾ വാങ്ങുന്നവർ 85 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
ബിക്കാജി ഫുഡ്സ്
പവർവേഷ് ഗൗർ നിർദ്ദേശിക്കുന്ന മറ്റൊരു ഓഹരിയാണ് ബിക്കാജി ഫുഡ്സ്. ഇന്ത്യൻ ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും വിൽക്കുന്ന കമ്പനിയാണ് ബിക്കാജി ഫുഡ്സ്. നിലവിൽ 412 രൂപയിൽ ലഭ്യമായ ഓഹരികൾ 600 രൂപയാണ് ലക്ഷ്യവില നൽകിയിരിക്കുന്നക്. 350 രൂപയാണ് സ്റ്റോപ്പ് ലോസ്.
ദീപക് നെെട്രൈറ്റ് ലിമിറ്റഡ്
ഇന്ത്യൻ കെമിക്കൽ നിർമാണ കമ്പനിയാണ് ദീപക് നൈട്രൈറ്റ് ലിമിറ്റഡ്. ഗുജറാത്തിലെ നന്ദേസാരി, ദഹേജ്, മഹാരാഷ്ട്രയിലെ റോഹ, തലോജ, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമാണ കേന്ദ്രങ്ങളുണ്ട്. സ്ഥിതി ചെയ്യുന്നത്. പവർവേഷ് ഗൗറിന്റെ നിർദ്ദേശത്തിൽ 3,174 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. ഓഹരികൾ വാങ്ങുന്നവർ 1,650 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 2142 രൂപയാണ് ഓഹരിയുടെ നിലവിലെ വില.
ഡാൽമിയ ഭാരത്
സിമന്റ്, റിഫാക്ടറീസ്, പഞ്ചസാര തുടങ്ങിയ സെക്ടറുകളില്‍ ബിസിനസ് നടക്കുന്ന ഡാല്‍മിയ ഭാരതും പവർവേഷ് ഗൗർ വാങ്ങാൻ നിർദ്ദേശിക്കുന്നു. വ്യാഴാഴ്ച 2,253.25 രൂപയിൽ വ്യപാരം നടക്കുന്ന ഓഹരികൾക്ക് നൽകിയ ലക്ഷ്യവില 3,188 രൂപയാണ്. 1,700 രൂപയാണ് സ്റ്റോപ്പ് ലോസ്.
ഡ്രീംഫോക്ക്സ് സർവീസസ്
എയർപോർട്ടുകളിൽ ലോഞ്ച് ആക്സസ്, ഭക്ഷണ പാനീയങ്ങൾ, സ്പാ സേവനങ്ങൾ, എയർപോർട്ട് ട്രാൻസ്ഫർ സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണ് ഡ്രീംഫോക്ക്സ് സർലീസ്. ഇന്ത്യയിലെ 60 ലോഞ്ചുകൾ കമ്പനിക്കുണ്ട്. മേത്ത ഇക്വിറ്റീസ് റിസർച്ച് അനലിസ്റ്റ് യാഷ് കുക്രേജ ഓഹരികൾ 735 രൂപ ലക്ഷ്യവിലയിൽ വാങ്ങാൻ നിർദ്ദേശിക്കുന്നു. നിലവിലെ ഓഹരി വില 589 രൂപയാണ്. നേട്ടം 19 ശതമാനമാണ്.
ടാർസൻ പ്രൊഡക്ട്
ലബോറട്ടറി പ്ലാസ്റ്റിക്കുകൾ നിർമിക്കുന്ന ഇന്ത്യയിലെ മുൻനിര കമ്പനിയാണ് ടാർസൺസ് പ്രൊഡക്ട്‌സ്. ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് 770 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാനാണ് നിർദ്ദേശിക്കുന്നത്. 555.90 രൂപ വിലയുള്ള ഓഹരികൾ വാങ്ങിയാൽ 38 ശതമാനം നേട്ടമാണ് ബ്രോക്കറേജ് പറയുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications