സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണ് കഴിഞ്ഞ വാരം വ്യാപാരം അവസാനിപ്പിച്ചത്. ഈ നേട്ടത്തിൽ നിന്ന് നേരിയ നഷ്ടത്തിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. സെൻസെക്സും നിഫ്റ്റിയും 0.50 ശതമാനത്തോളം ഇടിവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 2 മാസങ്ങളിലെ പ്രകടനം നോക്കിയാൽ നിഫ്റ്റി മികച്ച റിട്ടേൺ നൽകിയിട്ടുണ്ട്. 5 ശതമാനമാണ് ഇക്കാലയളവിലെ നിഫ്റ്റിയുടെ വളർച്ച. ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലല്ലിദാറിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വിപണി മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 സാമ്പത്തിക വർഷത്തിലെ 6.5 ശതമാനമായ ജിഡിപി എസ്റ്റിമേറ്റ്, റിപ്പോ നിരക്കുകളിൽ തൽസ്ഥിതി തുടരാനുള്ള തീരുമാനം, കുറയുന്ന പണപ്പെരുപ്പം എന്നീ കാരണങ്ങൾ ആഭ്യന്തര വിപണിയെ സ്വീറ്റ് സ്പോട്ടാക്കുന്നതായി ബ്രോക്കറേജ് വിശദീകരിക്കുന്നു. ഈ മികച്ച വിപണി സാഹചര്യത്തിൽ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ ആഴ്ച വിവിധ ഓഹരികളിൽ വാങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട, മികച്ച റിട്ടേൺ പ്രതീക്ഷിക്കാവുന്ന 8 ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നാരായണ ഹൃദയാല
ബംഗളൂരു ആസ്ഥാനമായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശ്രംഖലയായ നാരായണ ഹൃദയാലയ ഓഹിരകൾ വാങ്ങാൻ നിർദ്ദശിക്കുന്നത് പ്രദുദാസ് ലില്ലാദാറാണ്. 1,001 രൂപയിൽ വ്യാപാരം നടക്കുന്ന നാരായണ ഹൃദയാല ഓഹരികൾ 1,100 രൂപയിലേക്ക് മുന്നേറുമെന്നാണ് ബ്രോക്കറേജിന്റെ നിർദ്ദേശം. 9.8 ശതമാനം നേട്ടമാണിത്.

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്
ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ഉപകരണ കമ്പനിയാണ് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്. എല്‍ഇഡി ലൈറ്റിംഗ്, ഫാനുകള്‍, പമ്പുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങിയ വലിയ ഉത്പ്പന്ന ശ്രംഖല കമ്പനിക്കുണ്ട്. പ്രഭുദാസ് ലല്ലിദര്‍ 338 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാൻ നിര്‍ദ്ദേശിക്കുന്നു. നിലവിൽ ഓഹരി വില 291 രൂപയാണ്. നേട്ടം16.15 ശതമാനം.
ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി
സ്‌പെഷ്യാലിറ്റി കെമിക്കല്‍ നിര്‍മാണ കമ്പനിയാണ് ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി. 1,550 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലല്ലിദാര്‍ നിര്‍ദ്ദേശിക്കുന്നത്. 1381 രൂപയാണ് നിലവിലെ ഓഹരി വില. നേട്ടം 12 ശതമാനം.
സണ്‍ ഫാര്‍മ
രാജ്യത്തെ പ്രമുഖ മരുന്ന നിർമാണ കമ്പനിയാണ് സണ്‍ ഫാര്‍മ. ഓഹരികള്‍ 1,160 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനാണ് മോത്തിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിക്കുന്നത്. 1004 രൂപയിലാണ് ഓഹരി തിങ്കാളാഴ്ച വ്യാപാരം നടക്കുന്നത്. 15 ശതമാനം നേട്ടം ഇതിലൂടെ നേടാം.
മാപ്പ്‌മൈഇന്ത്യ
ഡിജിറ്റല്‍ മാപ്പ് ഡാറ്റ, ടെലിമാറ്റിക്‌സ് സേവനങ്ങള്‍, ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ജിഐഎസ്, എഐ സാങ്കേതികവിദ്യകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മാപ്മൈഇന്ത്യ. ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി 1,420 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി കാണുന്നത്. 1,163 രൂപയി. വ്യാപാരം നടക്കുന്ന ഓഹരിക്ക് 18 ശതമാനം നേട്ടം കാണുന്നു.
ഇന്ത്യന്‍ ഹോട്ടല്‍സ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോസ്പിറ്റാലിറ്റ് കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. താജ്, വിവാന്ത തുടങ്ങിയ ബ്രാന്‍ഡഡ് ഹോട്ടലുകൾ കമ്പനിക്ക് കീഴിലണ്. 440 രൂപയാണ് ഓഹരിക്ക് മോത്തിലാല്‍ ഓസ്വാള്‍ നല്‍കുന്ന ലക്ഷ്യവില. 394.95 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 11 ശതമാനം നേട്ടമാണിത്.
ഓബറോയ് റിയാലിറ്റി
റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഓബറോയ് റിയാലിറ്റി ഓഹരികൾ 1,140 രൂപ ലക്ഷ്യവിലയിൽ വാങ്ങാനാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിര്‍ദ്ദേശം. 1,009 രൂപയാണ് നിലവിലെ ഓഹരി വില. നേട്ടം12 ശതമാനം.
അപര്‍ ഇന്‍ഡസ്ട്രീസ്
കണ്ടക്ടറുകള്‍, ട്രാന്‍സ്മിഷന്‍ കേബിളുകള്‍, പോളിമറുകള്‍ തുടങ്ങിയ നിർമിക്കുന്ന കമ്പനിയാണ് അപര്‍ ഇന്‍ഡസ്ട്രീസ്. 3,141 രൂപയിലാണ് ഓഹരി തിങ്കാളാഴ്ച വ്യാപാരം നടക്കുന്നത്. 3,725 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് പ്രഭുദാസ് ലല്ലിദാർ നിര്‍ദ്ദേശിക്കുന്നത്. 15 ശതമാനമാണ് ഓഹരി വിലയിലുള്ള നേട്ടം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
