ഓഹരി വില 100 രൂപ മുതൽ; വാങ്ങാൻ സി​ഗ്നൽ ലഭിച്ച 7 ഓഹരികൾ; 43% വരെ മുന്നേറാമെന്ന് ബ്രോക്കറേജുകൾ

പ്രതികൂല വിപണി സാഹചര്യത്തിൽ നിക്ഷേപം തിരഞ്ഞെടുക്കുന്നത് സൂക്ഷമതയോടെ വേണം. മികച്ച ഓഹരികളെ നിക്ഷേപത്തിനായി തിരയുന്നവർക്ക് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ റേറ്റിം​ഗ് നൽകിയ ഓഹരികളെ പരി​ഗണിക്കാം. സൊമാറ്റോ, ബാങ്ക് ഓഫ് ബറോഡ, ആർബിഎൽ ബാങ്ക്, സൺടെക്ക് റിയാലിറ്റി എന്നിവയുൾപ്പെടെ 7 ഓഹരികളിലാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ റേറ്റിം​ഗ് നൽകിയത്. നിലവിലെ വിലയിൽ നിന്ന് 43 ശതമാനം മുന്നേറ്റ സാധ്യതയാണ് ഓഹരിക്കുള്ളത്.

സൺടെക് റിയാലിറ്റി

ഇന്ത്യയിലെ മുൻനിര ലക്ഷ്വറി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളാണ് സൺടെക്ക് റിയൽറ്റി ലിമിറ്റഡ്. നിലവിൽ 32 പ്രോജക്ടുകളിലായി ഏകദേശം 52.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പോർട്ട്ഫോളിയോ കമ്പനിക്കുണ്ട്. സൺടെക്ക് റിയാലിറ്റി 6 ബ്രാ‍ൻഡുകൾക്ക് കീവിലാണ് പ്രൊജക്ടുകൾ നടത്തുന്നത്. സൺടെക്ക് റിയാലിറ്റിയിൽ പ്രഭുദാസ് ലില്ലാധർ 'ബൈ' നൽകിയിട്ടുണ്ട്. 565 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. 433 രൂപയിൽ ലഭ്യമായ ഓഹരി 29 ശതമാനം ഉയർച്ച സാധ്യതയാണ് കാണിക്കുന്നത്.

ഓഹരി വില 100 രൂപ മുതൽ; വാങ്ങാൻ സി​ഗ്നൽ ലഭിച്ച 7 ഓഹരികൾ; 43% വരെ മുന്നേറാമെന്ന് ബ്രോക്കറേജുകൾ

കോൺകോർഡ് ബയോടെക്

ഇന്ത്യൻ ബയോടെക്നോളജി കമ്പനിയാണ് കോൺകോർഡ് ബയോടെക് ലിമിറ്റഡ്. ലോകമെമ്പാടും വിൽക്കുന്ന ഫെർമെന്റേഷൻ അടിസ്ഥാനമാക്കിയുള്ള ബയോഫാർമസ്യൂട്ടിക്കൽ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ കമ്പനി നിർമിക്കുന്നു. അഹമ്മദാബാദ് ആണ് കമ്പനിയുടെ ആസ്ഥാനം. ആന്റ്വിക് സ്റ്റോക്ക് ബ്രോക്കിംഗ് ആണ് കോൺകോർഡ് ബയോടെക്കിന് 'ബൈ' റേറ്റിംഗ് നൽകുന്നത്. ഓഹരിക്ക് നൽകുന്ന ലക്ഷ്യവില 1,340 രൂപ രൂപയാണ്. 983 രൂപയിൽ ലഭ്യമായ ഓഹരി വിപണി വിലയിൽ നിന്ന് ഏകദേശം 36 ശതമാനം മുന്നേറാനുള്ള സാധ്യത കാണിക്കുന്നു.

സെൻകോ ​ഗോൾഡ്

ഇന്ത്യൻ റീട്ടെയിൽ സ്വർണ കമ്പനിയാണ് സെൻകോ ​ഗോൾഡ് ലിമിറ്റഡ്. സ്വർണാഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾക്കൊപ്പം വെള്ളി, പ്ലാറ്റിനം ആഭരണങ്ങളും സെൻകോ ​ഗോൾഡ് വിൽക്കുന്നു. 70 കമ്പനി ഷോറൂമുകളും 48 ഫ്രാഞ്ചൈസി ഷോറുമുകളുമായി രാജ്യത്തെമ്പാടും സെൻകോ ​ഗോൾഡിന് സ്വാധീനമുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ എംകെയാണ് സെൻകോ ഗോൾഡിന് 'ബൈ' റേറ്റിം​ഗ് നൽകുന്നത്. 630 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 499 രൂപ വിപണി വിലയുള്ള ഓഹരിയിൽ നിന്ന് 25 ശതമാനം വളർച്ച സാധ്യതയുണ്ട്.

ത്രിവേണി എൻജിനീയറിം​ഗ് ആൻഡ് ഇൻഡസ്ട്രീസ്

ഇന്ത്യയിലെ റിഫൈൻഡ് പഞ്ചസാര നിർമാതാക്കളിൽ മുൻനിര കമ്പനിയാണ് ത്രിവേണി എൻജിനീയറിം​ഗ് ആൻഡ് ഇൻഡസ്ട്രീസ്. പഞ്ചസാര കൂടാതെ പവർ ട്രാൻസ്മിഷൻ, മലിനജല സംസ്കരണ പരിഹാരങ്ങൾ, പ്രതിരോധം എന്നി മേഖലകളിലെ എൻജിനീയറിം​ഗ് രം​ഗത്തും കമ്പനിക്ക് ബിസിനസുണ്ട്.

മോണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റൽ ആണ് ത്രിവേണി എൻജിനീയറിംഗ് ആൻഡ് ഇൻഡസ്ട്രീസ് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നത്. ബ്രോക്കറേജ് ഓഹരിക്ക് 460 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. 381.60 രൂപയിൽ ലഭ്യമായ ഓഹരി വിപണി വിലയേക്കാൾ 20 ശതമാനം മുന്നേറ്റ സാധ്യത കാണിക്കുന്നു.

ബാങ്ക് ഓഫ് ബറോഡ

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ. 17 രാജ്യങ്ങളിൽ ബാങ്കിന് സാന്നിധ്യമുണ്ട്. ആക്‌സിസ് സെക്യൂരിറ്റീസ് ബാങ്ക് ഓഫ് ബറോഡയ്ക്ക് 'ബൈ' റേറ്റിം​ഗ് നൽകുന്നുണ്ട്. ബ്രോക്കറേജ് സ്ഥാപനം ഓഹരിക്ക് നൽകിയ ലക്ഷ്യവില 255 രൂപയാണ്. 215 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 19 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

ആർബിഎൽ ബാങ്ക്

80 വർഷത്തെ പാരമ്പര്യമുള്ള സ്വകാര്യ ബാങ്കാണ് ആർബിഎൽ ബാങ്ക്. രാജ്യത്തുടനീളം വിപുലീകരിക്കുന്ന സാന്നിധ്യമുള്ള സ്വകാര്യ ബാങ്കിന് നിലവിൽ 520 ശാഖകളിലായി 13.65 ദശലക്ഷം ഉപഭോക്താക്കളുണ്ട്. 1,115 ബിസിനസ് കറസ്‌പോണ്ടന്റ് ശാഖകളും 414 എടിഎമ്മുകളും അടങ്ങുന്ന നെറ്റ്‍വർക്കുകളും ബാങ്കിനുണ്ട്. സെൻട്രം ബ്രോക്കിം​ഗ് ആർബിഎൽ ബാങ്ക് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. 331 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനം നൽകുന്ന ലക്ഷ്യവില. 232 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 43 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.

സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ബൈ റേറ്റിം​ഗ് നൽകുന്നത് എലാറ ക്യാപിറ്റൽ ആണ്. ബ്രോക്കറേജ് സ്ഥാപനം ഓഹരിക്ക് 130 രൂപയാണ് ലക്ഷ്യവില നിശ്ചയിരിക്കുന്നത്. 100 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 30 ശതമാനം മുന്നേറ്റം കാണുന്നുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X