യുദ്ധ ഭീതിയിൽ ആശങ്കയോടെയാണ് ഈ വ്യാപാര ആഴ്ച ആരംഭിച്ചതെങ്കിലും വിപണിയിൽ കാളകൾ ശക്തമാകുന്നതിന്റെ സൂചനയാണ് അവസാന രണ്ട് ദിവസങ്ങളിൽ കണ്ടത്. ആദ്യ ദിവസത്തെ ഇടിവിന് ശേഷമാണ് സൂചികളിലെ തിരിച്ചു വരവ്. രണ്ടാം പാദഫലങ്ങൾ വരുന്നതും ആഗോള സൂചനകൾ അനുകൂലമാകുന്നതും വിപണിയെ അനുകൂലമായി. ഈ അനുകൂല സാഹചര്യത്തിൽ വാങ്ങാൻ ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്ന 4 ഓഹരികളും അവയുടെ 1 വർഷ കാലയളവിലെ ലക്ഷ്യവിലയും നോക്കാം.
ബയോകോൺ
ആരോഗ്യ രംഗത്ത് ആവശ്യമായ ബയോടെക്‌നോളജിക്കൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ ലിമിറ്റഡ്. ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് അമേരിക്കയും യൂറോപ്പും ഉൾപ്പെടെ ഏകദേശം 120 രാജ്യങ്ങളിൽ വിപണിയുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽസ് ബയോകോൺ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്.
വളർന്നുവരുന്ന ബയോസിമിലർ വ്യവസായത്തിൽ നിന്ന് പ്രയോജനമുണ്ടാക്കുന്ന കമ്പനികളിൽ ഒന്നാമതാണ് ബയോകോണിന്റെ സ്ഥാനമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. ഇതോടൊപ്പം ആകർഷകമായ ഉൽപ്പന്ന പൈപ്പ്‌ലൈൻ, പണമൊഴുക്ക്, മാർജിനുകളിലെ മുന്നേറ്റം, ആകർഷകമായ റിസ്ക്-റിവാർഡ് അനുപാതം എന്നിവ ഓഹരിക്ക് അനുകൂലമായ ഘടകങ്ങളാണ്. 370 രൂപയാണ് ഓഹരിക്ക് 1 വർഷത്തേക്കുള്ള ലക്ഷ്യവില. 260 രൂപ നിലവാരത്തിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 40 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണ് കാണുന്നത്.

തത്വ ചിന്തൻ ഫാർമ കെമിക്കൽ
ഇന്ത്യൻ സ്പെഷ്യാലിറ്റി കെമിക്കൽസ് നിർമാണ കമ്പനിയാണ് തത്വ ചിന്തൻ ഫാർമ കെമിക്കൽ ലിമിറ്റഡ്. ലോകോത്തര നിർമ്മാണ അടിസ്ഥാന സൗകര്യങ്ങൾ, വെയർഹൗസിംഗ് സൗകര്യങ്ങൾ, മികച്ച റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സൗകര്യങ്ങൾ എന്നിവ കമ്പനിക്കുണ്ട്. ഫേസ് ട്രാൻസ്ഫർ കാറ്റലിസ്റ്റുകൾ, സ്ട്രക്ചർ ഡയറക്‌ടിംഗ് ഏജന്റ്‌സ്, ഇലക്‌ട്രോലൈറ്റ് സാൾട്ട്‌സ്, ഫാർമസ്യൂട്ടിക്കൽ ആൻഡ് അഗ്രോകെമിക്കൽ ഇന്റർമീഡിയറ്റുകൾ എന്നിങ്ങനെ സ്പെഷ്യാലിറ്റി കെമിക്കൽ വ്യവസായത്തിന്റെ ഒന്നിലധികം മേഖലകളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് തത്വ ചിന്തൻ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. സ്ട്രക്ചർ ഡയറക്‌ടിംഗ് ഏജന്റ് സെഗ്മെന്റിൽ നിന്നുള്ള വരുമാനത്തിലെ വീണ്ടെടുക്കൽ, 2024-25 മുതൽ പുതിയ ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളാണ് ഓഹരിക്ക് ബൈ റേറ്റിംഗ് ലഭിക്കാനുള്ള കാരണമായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്.
1 വർഷത്തേക്ക് ഐസിഐസിഐ സെക്യൂരിറ്റീസ് 2,000 രൂപ ഓഹരിക്ക് ലക്ഷ്യവില നൽകുന്നുണ്ട്. 1,580 രൂപ നിലവാരത്തിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 26 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
എംസിഎക്സ്
ഇന്ത്യയിലെ ആദ്യത്തെ ലിസ്റ്റഡ് എക്‌സ്‌ചേഞ്ചാണ് മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ എംസിഎക്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചാണിത്. കമ്മോഡിറ്റി ഡെറിവേറ്റീവ് ഇടപാടുകളുടെ ഓൺലൈൻ വ്യാപാരം സുഗമമാക്കുന്നൊരു പ്ലാറ്റ്‌ഫോമാണിത്. ബുള്ളിയൻ, എനർജി, ഫെറസ്, നോൺ-ഫെറസ് ലോഹങ്ങൾ, ഓയിൽ തുടങ്ങി 47 ചരക്കുകളുടെ വ്യാപാരം എക്സ്ചേഞ്ചിൽ നടക്കുന്നു.
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ് എംസിഎക്സിന് ബൈ റേറ്റിംഗ് നൽകുന്നത്. സൂചിക, മിനി/പ്രതിവാര ഓപ്ഷനുകൾ, ക്രൂഡ്/നാച്ചുറൽ ഗ്യാസ് കോൺ്ട്രാക്റ്റ് തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തോടെ വോളിയം വളർച്ച കുതിച്ചുയരുന്നതും ഓഹരിക്ക് ഗുണകരമാകുമെന്ന് ബ്രോക്കറേജ് റിപ്പോർട്ടിൽ പറയുന്നു. 2,400 രൂപയാണ് ഓഹരിക്ക് ബ്രേക്കറേജ് സ്ഥാപനം നൽകുന്ന ലക്ഷ്യവില. 2,111 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരി 13 ശതമാനത്തിന്റെ വളർച്ച കാണിക്കുന്നു.
ശ്രീറാം ഫിനാൻസ്
വാണിജ്യ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, കാർ എന്നിവയ്ക്കുള്ള വായ്പകളും ഭവന വായ്പ, സ്വർണ വായ്പകൾ, വ്യക്തിഗത, ചെറുകിട ബിസിനസ് വായ്പകൾ എന്നിവ നൽകുന്ന റീട്ടെയിൽ എൻബിഎഫ്‌സികളിലൊന്നാണ് ശ്രീറാം ഫിനാൻസ്.
ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി ലിമിറ്റഡ്, ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവ ലയിച്ചാണ് ശ്രീറാം ഫിനാൻസ് ലിമിറ്റഡ് രൂപീകരിക്കുന്നത്. 2023 ജൂൺ 30 വരെ 2,930 ശാഖകൾ കമ്പനിക്കുണ്ട്. 1,93,215 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
യെസ് സെക്യൂരിറ്റീസാണ് ശ്രീറാം ഫിനാൻസ് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നത്. യുസ്ഡ് വാഹന വായ്പയിലെ ശക്തമായ വോള്യം വളർച്ച, വ്യക്തിഗത വായ്പകളിലെ ഉയർച്ച, വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ, എയുഎമ്മിലെ ശക്തമായ വളർച്ചയുടെ പ്രതീക്ഷകൾ എന്നിവയാണ് ഓഹരിക്ക് ബൈ റ്റേറിംഗ് നൽകാനുള്ള കാരണം. 2,300 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. 1,985 രൂപയിൽ ലഭ്യമായ ഓഹരി 1 വർഷത്തിനിടെ 21 ശതമാനം മുന്നേറാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications