ചൊവ്വാഴ്ചയിലെ ഗണേഷ് ചതുർഥി അവധിക്ക് ശേഷം ബുധനാഴ്ച വിപണിയിൽ നേരിയ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സും നിഫ്റ്റിയും ഏകദേശം 1 ശതമാനത്തോളം നഷ്ടത്തിലാണ്. ലാഭമെടുപ്പിന്റെ ഭാഗമായുള്ള ഇടിവായാണ് വിദഗ്ധർ ഈ ഇടിവുകളെ കാണുന്നത്. വിപണി ബുള്ളിഷ് ട്രെൻഡിലാണെന്നും ഓഹരികൾ മുന്നേറ്റം തുടരുമെന്നാണ് വിദഗ്ധാഭിപ്രായം.
മുന്നേറ്റ സാധ്യതയുള്ള ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ ഈ ഘട്ടത്തിൽ ലാഭമുണ്ടാക്കാം. സമീപ ഭാവിയിൽ 68 ശതമാനം വരെ വളർച്ച സാധ്യത കാണിക്കുന്ന 5 ഓഹരികൾ വാങ്ങാൻ വിവിധ ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്നുണ്ട്. ഇവയുടെ ലക്ഷ്യവിലയും വിവരങ്ങളും പരിശോധിക്കാം.

സംഘി ഇന്‍ഡസ്ട്രീസ്
പടിഞ്ഞാറന്‍ മേഖലയില്‍ സാന്നിധ്യമുള്ള സിമന്റ് നിര്‍മാണ കമ്പനിയാണ് സംഘി ഇന്‍ഡസ്ട്രീസ്. ഗുജറാത്തിലെ കച്ചില്‍ 4.1 മില്യണ്‍ ടണ്‍ സംഭരണ ശേഷിയുള്ള പ്ലാന്റ് കമ്പനിക്കുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ്പ് ക്യാപിറ്റല്‍ ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. ഓഹരി വാങ്ങുന്നവര്‍ 190 രൂപ ലക്ഷ്യവില കാണണം. 113 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ നിന്ന് 68 ശതമാനം ലാഭമാണ് നിക്ഷേപകര്‍ക്ക് പ്രതീക്ഷിക്കാവുന്നത്.
അംബുജ സിമന്റുമായി ഓഹരി വില്‍പ്പന കരാറിലെത്തുന്നത് ഇന്‍ഡസ്ട്രിയില്‍ മികച്ച ലാഭമുള്ള കമ്പനിയാക്കി മാറ്റുകയും കമ്പനിക്ക് മികച്ച വാല്യുവേഷന് നല്‍കുകയും ചെയ്യുമെന്നത് ഓഹരിക്കുള്ള പോസറ്റീവ് ഘടകമായ ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.
ധാനുക അഗ്രിടെക്
ഇന്ത്യയിലെ മുന്‍നിക അഗ്രോ കെമിക്കല്‍ കമ്പനിയാണ് ധാനുക അഗ്രിടെക് ലിമിറ്റഡ്. ബ്രോക്കറേജ് സ്ഥാപനമായ നുവാമ ധാനുക അഗ്രിടെക്കിന് 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. ഓഹരി വാങ്ങുന്നവര്‍ 1,089 രൂപയില്‍ ലക്ഷ്യവില കാണണം. നിലവില്‍ 836 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ നിന്ന് 23 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം. രണ്ടാം പാദത്തില്‍ ഉയര്‍ന്ന ഡിമാന്റും അസംസ്കൃത വ്സ്തുക്കളുടെ വില കുറവും ഓഹരിയുടെ പോസ്റ്റീവ് ഘടകങ്ങളായ നുവാമ ചൂണ്ടിക്കാട്ടുന്നു.
റെയ്മണ്ട്
റെയ്മണ്ട് ഗ്രൂപ്പിന് കീഴിലുള്ള മുന്‍നിര ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനിയാണ് റെയ്മണ്ട്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 2,600 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. 1,898 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് 36 ശതമാനത്തിന്റെ റിട്ടേണ്‍ ഉറപ്പിക്കാം.
ഡിഎല്‍എഫ്
ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ്, ഡെലവപ്മെന്റ് കമ്പനിയാണ് ഡിഎല്‍എഫ്. 15 സംസ്ഥാനങ്ങളിലെ 24 നഗരങ്ങളില്‍ ഡിഎല്‍എഫിന് റസിന്‍ഷ്യല്‍, വാണിജ്യ, റീട്ടെയില്‍ വസ്തുക്കളുണ്ട്. ആന്്വിക് സ്റ്റോക്ക് ബ്രോക്കിംഗ് 541 രൂപ ലക്ഷ്യവിലയില്‍ ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. 525 രൂപയില്‍ ലഭ്യമായ ഡിഎല്‍എഫ് ഓഹരിയില്‍ നിന്ന് നിക്ഷേപകന്25 ശതമാനം ലാഭം പ്രതീക്ഷിക്കാം.
ഗുഡ്ഗാവില്‍ ഉയര്‍ന്ന് വരുന്ന റിയല്‍ എസ്റ്റേറ്റ് ഡിമാന്റിന്റെ പ്രധാന ഗുണഭോക്താക്കള്‍ ഉയര്‍ന്ന വിപണി വിഹിതമുള്ള ഡിഎല്‍എഫ് ആയിരിക്കും. കമ്പനിയുടെ കയ്യിലുള്ള ഗണ്യമായ ഭൂമി ഇതിന് പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്.
എംആന്‍ഡ്എം ഫിനാന്‍ഷ്യല്‍ സര്‍വീസ്
വാഹന വായ്പ, ഹൗസിംഗ് ഫിനാന്‍സ്, എസ്എംഇ ഫിനാന്‍സിംഗ് തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് എംആന്‍ഡ്എം ഫിനാന്‍ഷ്യല്‍ സര്‍വീസ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണിത്. ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ 345 രൂപ ലക്ഷ്യ വിലയില്‍ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 313 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് 10 ശതമാനം മുന്നേറ്റ സാധ്യതയാണ് കാണുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications