രാജ്യത്തിന്റെ വികസന കുതിപ്പിൽ വലിയ സംഭാവന നൽകാൻ സാധിക്കുന്നവയാണ് പൊതുമേഖലാ കമ്പനികൾ. മികച്ച വൈദഗ്ധ്യമുള്ള മാനേജ്മെന്റും മികച്ച ബിസിനസ് ആശയങ്ങളുമായി സ്വകാര്യ മേഖലയോട് നേരിട്ടുള്ള മത്സരത്തിലാണ് ഇന്ന് ഇന്ത്യൻ പൊതുമേഖല സ്ഥാപനങ്ങൾ. പല പൊതുമേഖലാ ഓഹരികളും കഴിഞ്ഞ രണ്ട് വർഷമായി ഓഹരി ഉടമകൾക്ക് മികച്ച വരുമാനം നൽകിയവയാണ്.
ബ്രോക്കറേജ് സ്ഥാപനമായ ബ്രോക്കറേജ് എൽകെപി സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം സമീപ ഭാവിയിൽ 3-6 മാസത്തിനുള്ളിൽ 40 ശതമാനം വരെ ഉയരാൻ സാധിക്കുന്ന പൊതുമേഖലാ ഓഹരികളെ പട്ടികപ്പെടുത്തുന്നുണ്ട്. ഇതിൽ 100 രൂപയിൽ താഴെ വിലയുള്ള 3 ഓഹരികളെ പരിഗണിക്കാം.

നാഷണല്‍ അലൂമിനിയം കമ്പനി
145 ബില്യണ്‍ വാര്‍ഷിക വരുമാനമുള്ള നവരത്‌ന അലൂമിനിയം ഉത്പാദകരും രാജ്യത്തെ ചെലവ് കുറഞ്ഞ ബോക്‌സൈറ്റ് നിര്‍മാതാക്കളുമാണ് നാഷണല്‍ അലൂമിനിയം കമ്പനി. 100 രൂപയില്‍ താഴെ ഓഹരി വിലയുള്ള 4 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള കമ്പനിയാണ് ബ്രോക്കറേജിന്റെ പട്ടികയില്‍ ആദ്യം.
തിങ്കളാഴ്ച 90.65 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച നാഷണല്‍ അലൂമിനിയം കമ്പനി ഓഹരി 90-92 രൂപ നിലവാരത്തില്‍ വാങ്ങാമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. 3 മുതല്‍ 6 മാസ കാലയളവിനുള്ളില്‍ ഓഹരി വില 120-130 രൂപ നിലവാരത്തിലേക്കും എത്തും. 41 ശതമാനം മുന്നേറ്റമാണ് ഓഹരിയില്‍ ബ്രോക്കറേജ് കാണുന്നത്.
എന്‍ബിസിസി
പൊതുമേഖലയിലുള്ള റിയല്‍ എസ്റ്റേറ്റ്, പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് എന്‍ബിസിസി. വിവിധ പുനര്‍വികസന പദ്ധതികളിലും കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളിലും പ്രധാന പങ്കാളിയാണ് എന്‍ബിസിസി. തെളിയിക്കപ്പെട്ട നിര്‍വഹണ ശേഷി, കരുത്തുറ്റ ഓര്‍ഡര്‍ ബുക്ക് എന്നിവയാണ് കമ്പനിയുടെ ശക്തി.
48-49 രൂപ നിലവാരത്തില്‍ ഓഹരി വാങ്ങാനാണ് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. സമീപകാലത്ത് ഓഹരി 63- 70 രൂപ നിലവാരത്തിലെത്തും. 43 ശതമാനം മുന്നേറ്റമാണിത്. തിങ്കളാഴ്ച 47.25 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
എന്‍എച്ച്പിസി
ഹൈഡ്രോപവര്‍ സെക്ടറില്‍ 15 ശതമാനം വിപണി വിഹിതമുള്ള പൊതുമേഖല കമ്പനിയാണ് എന്‍എച്ച്പിസി. 7000 മെഗാവാട്ട് ശേഷിയാണ് കമ്പനിക്കുള്ളത്. 14 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള എന്‍എച്ച്പിസി സുബന്‍സിരിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മികച്ച മൂല്യനിര്‍ണ്ണയങ്ങളും ഡിവിഡന്റ് യീല്‍ഡും ഓഹരിയെ മികച്ച നിക്ഷേപ ഓപ്ഷനാക്കുന്നു.
50-51 രൂപ നിലവാരത്തില്‍ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ നിര്‍ദ്ദേശം. 3 മുതല്‍ 6 മാസത്തിനുള്ളില്‍ ഓഹരി 62- 72 രൂപയിലേക്ക് എത്താം. 41 ശതമാനം മുന്നേറ്റമാണിത്. തിങ്കളാഴ്ച 50.10 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ആർവിഎൻഎൽ
ഗതാഗത അടിസ്ഥാന സൗകര്യ വികസനം നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ നിർവഹണ വിഭാഗമാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഈയിടെ നവരത്ന പദവി ലഭിച്ച കമ്പനിയുടെ വാർഷിക വരുമാനം 200 ബില്യൺ ആണ്. 560 ബില്യൺ രൂപയുടെ ഭീമമായ ഓർഡർ ബുക്കാണ് കമ്പനിയുടെ ശക്തി. ഇതിൽ 370 ബില്യൺ രൂപയുടെ ഓർഡറും റെയിൽവേയിൽ നിന്നുള്ളതാണ്.
122-127 രൂപ നിലവാരത്തിൽ ഓഹരികൾ വാങ്ങാനാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. സമീപഭാവിയിൽ 165- 180 രൂപ നിലവാരത്തിലേക്ക് ഓഹരിയെത്താം. 46 ശതമാനം മുന്നേറ്റമാണിത്. തിങ്കളാഴ്ച 125.15 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications