തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവാലാണ് ആഭ്യന്തര സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധനവ് തുടരുമെന്ന ഫെഡ് ചെയര്‍മാന്റെ വാക്കുകളും വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അടുത്ത വ്യാപാര ആഴ്ചയില്‍ വ്യക്തമാകും. അസ്ഥിരമായ വിപണിയില്‍ സുരക്ഷിത ഓപ്ഷനുകളാണ് ലാര്‍ജ്കാപ് ഓഹരികള്‍.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധര്‍ വിവിധ സെക്ടറുകളില്‍ നിന്നുള്ള ബുള്ളിഷ് ട്രെന്‍ഡ് കാണിക്കുന്ന ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഓട്ടോ, ബാങ്ക് തുടങ്ങിയ സെക്ടറുകളില്‍ നിന്നായി ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി എന്നിങ്ങനെ 6 ഓഹരികളാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. ഓരോന്നിന്റെയും ലക്ഷ്യവില അറിഞ്ഞ് വാങ്ങാം.
അവന്യു സൂപ്പർമാർട്ട്
പ്രമുഖ നിക്ഷേപകൻ രാധാകിഷൻ ദമാനിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റ് ചെയിൻ ആയ ഡിമാർട്ടിന്റെ മാതൃകമ്പനിയാണ് അവന്യു സൂപ്പർമാർട്ട് 2,30,291 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി വെള്ളിയാഴ്ച 3534.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധര്‍ അവന്യൂ സൂപ്പര്‍മാര്‍ട്ടില്‍ വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തുന്നുണ്ട്. 4,574 രൂപയാണ് ബ്രോക്കറേജ് ലക്ഷ്യവില നൽകുന്നത്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 29 ശതമാനം ഉയര്‍ന്ന സാധ്യത സൂചിപ്പിക്കുന്നു.

ഐസിഐസിഐ ബാങ്ക്
പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കില്‍ ബ്രോക്കറേജ് വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തി. 1,180 രൂപയാണ് ഐസിഐസിഐ ബാങ്കിന് പ്രഭുദാസ് ലില്ലാധർ നൽകുന്ന ലക്ഷ്യവില. 970.40 രൂപയിലാണ് ഈ ബാങ്കിംഗ് ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 22 ശതമാനം ഉയര്‍ച്ച സാധ്യത കാണിക്കുന്നു. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 6,76,284 കോടി രൂപയാണ്.
മാരുതി സുസൂക്കി
ഇന്ത്യയിലെ മുൻനിര കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഓഹരികൾ 11,100 രൂപ ലക്ഷ്യവിലയിൽ വാങ്ങാമെന്നാണ് പ്രഭുദാസ് ലില്ലാധറിന്റെ നിർദ്ദേശം. 9,505 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിലവിലെ വിപണി വിലയേക്കാള്‍ 14 ശതമാനം ഉയര്‍ച്ച സാധ്യതയാണിത്.2,89,929 കോടി രൂപയാണ് മാരുതിയുടെ വിപണി മൂലധനം.
റിലയൻസ് ഇൻഡസ്ട്രീസ്
17,07,067 കോടി രൂപ വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്. ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങല്‍ നിർദ്ദേശിക്കുന്നുണ്ട്. ഓഹരിക്ക് നൽകുന്ന ലക്ഷ്യവില 2,822 രൂപയാണ്. വെള്ളിയാഴ്ച 2468.35 രൂപയിൽ ക്ലോസ് ചെയ്ത ഓഹരി വിപണി വിലയേക്കാള്‍ 14 ശതമാനം മുന്നേറ്റ സാധ്യത കാണിക്കുന്നു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളിലും മുന്നേറ്റ സാധ്യതയാണ് പ്രഭുദാസ് ലില്ലാധർ കാണുന്നത്. എസ്ബിഐ ഓഹരികൾക്ക് 770 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. വെള്ളിയാഴ്ച 569.90 രൂപയിലാണ് എസ്ബിഐ ഓഹരികൾ ക്ലോസ് ചെയ്തത്. നിലവിലെ വിപണി വിലയേക്കാള്‍ 25 ശതമാനം ഉയര്‍ച്ച സാധ്യതയാണിത് സൂചിപ്പിക്കുന്നത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
