നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്. രണ്ടാം പാദഫലം പരിശോധിച്ചാൽ മികച്ച വരുമാനം നേടിയ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. സ്ഥിരതയാർന്ന പ്രകടനം നടത്തിയ കമ്പനിയാണ് ടൈറ്റൻ . അതേസമയം 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ടാറ്റ സ്റ്റീൽ നഷ്ടത്തിലാണ്. എന്നിട്ടും ബ്രോക്കറേജുകൾ മൂന്ന് ടാറ്റ ഓഹരികളിലും മുന്നേറ്റ സാധ്യത കാണുന്നുണ്ട്.
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ ബ്രോക്കറേജുരളായ മോത്തിലാല്‍ ഒസ്വാള്‍, ജെഎം ഫിനാന്‍ഷ്യല്‍സ്, പ്രഭുദാസ് ലില്ലാധര്‍ എന്നിവ ബൈ റേറ്റിംഗ് നല്‍കുന്നുണ്ട്. 28 ശതമാനം വരെ ഇവയ്ക്ക് മുന്നേറ്റ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേ് വിലയിരുത്തുന്നത്.

ടാറ്റ മോട്ടോഴ്‌സ്
രണ്ടാം പാദത്തില്‍ 3783 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ രണ്ടാം പാദത്തില്‍ 1,004 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. വരുമാനം 105128 കോടിയായി ഉയര്‍ന്നു. ഇബിഐടിഡിഎ മാർജിൻ 4 ശതമാനം വര്‍ദ്ധിച്ച് 13.7 ശതമാനമായി.
ഇബിഐടിഡിഎ 86.4 ശതമാനം വര്‍ധിച്ച് 14,400 കോടി രൂപയായാണ്. എല്ലാ ഓട്ടോ വെര്‍ട്ടിക്കലുകളും രണ്ടാം പാദത്തിൽ ലാഭകരമായ വളര്‍ച്ചയുണ്ടാക്കാൻ ടാറ്റ മോട്ടോഴ്സിനായി. ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെ മികച്ച റിസള്‍ട്ടാണ് ടാറ്റ മോട്ടോഴ്‌സിന് മുന്നേറ്റമുണ്ടാക്കിത്. വരുമാനം 30.4 ശതമാനം ഉയര്‍ന്ന് 6.9 ബില്യണ്‍ യൂറോയിലെത്തി.
ടാറ്റ മോട്ടോഴ്‌സിന്റെ രണ്ടാം പാദഫലങ്ങൾക്ക് ശേഷം പ്രഭുദാസ് ലില്ലാധർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് 785 രൂപയാണ് ബ്രോക്കറേജ് പുതുക്കിയ ലക്ഷ്യവില. ജാഗ്വർ ലാൻഡ് റോവറിന്റെ ശക്തമായ വരുമാനം, ലാഭം എന്നിവ ഇതിനൊരു കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ശക്തി, പ്രവർത്തനക്ഷമത എന്നിവയിൽ നിന്ന് വാണിജ്യ വാഹന സെഗ്മന്റ് പ്രയോജനം നേടുന്നതും മോഡൽ ലോഞ്ചുകളും വർദ്ധിച്ചുവരുന്ന ഇലക്ട്രിക്കൽ വാഹനങ്ങളും പാസഞ്ചർ വിഭാഗത്തിൽ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതും ബ്രോക്കറേജ് റിപ്പോർട്ട് എടുത്തു കാട്ടുന്നു.
മറ്റൊരു ബ്രോക്കറേജായ മോത്തിലാൽ ഓസ്വാൾ ടാറ്റ മോട്ടോഴ്സിന് ബൈ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. 750 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. തിങ്കളാഴ്ച 646 രൂപയിൽ ലഭ്യമായ ഓഹരിക്ക് 21 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത കാണാം.
ടാറ്റ സ്റ്റീൽ
രണ്ടാം പാദത്തിൽ 6,511 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ 525 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2002 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,297 കോടി രൂപയുമാണ് അറ്റാദായം. ഏകീകൃത വിറ്റുവരവ് അവസാന പാദത്തിൽ 55,682 കോടി രൂപയായി കുറഞ്ഞു. ഉൽപ്പാദനം തുടർച്ചയായി സ്ഥിരതയുള്ളതായിരുന്നെങ്കിലും ഡെലിവറികൾ ക്വാർട്ടർ-ഓൺ-ക്വാർട്ടർ, ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ കുറഞ്ഞു. യൂറോപ്പിലെ ബിസിനസ് ഇടിഞ്ഞതാണ് ടാറ്റ സ്റ്റീലിനെ രണ്ടാം പാദത്തിൽ നഷ്ടത്തിലാക്കിയത്.
യൂറോപ്പ് വിപണി ഇടിവാണെങ്കിലും സ്ഥിരതയുള്ള ഇന്ത്യൻ ബിസിനസ് പ്രകടനം കാരണമാണ് ബ്രോക്കറേജുകൾ ടാറ്റ സ്റ്റീലിന് മികച്ച ഭാവി കാണുന്നത്. 150 രൂപ ലക്ഷ്യവിലയിൽ ജെഎം ഫിനാൻഷ്യൽ സർവീസ് ടാറ്റ സ്റ്റീൽ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. 119.30 രൂപ നിലവാരത്തിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 25 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണുള്ളത്.
ടൈറ്റാൻ കമ്പനി
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റൻ രണ്ടാം പാദത്തിൽ ആരോഗ്യപരമായ ഫലമാണ് പ്രഖ്യാപിച്ചത്. ടൈറ്റാൻ 916 കോടി രൂപ അറ്റാദായം നേടി. ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ 835 കോടി രൂപയാണ് നേടിയ ലാഭം. ഇതിൽ നിന്ന് 10 ശതമാനത്തിന്റെ വർധനവാണിത്.
ഏകീകൃത വരുമാനം 12,529 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ 9,163 കോടി രൂപയിൽ നിന്ന് 36.73 ശതമാനം വർധിച്ചു. മോത്തിലാൽ ഓസ്വാൾ 3,900 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 3293 രൂപയിൽ ലഭ്യമായ ഓഹരിക്ക് 19 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications