ഇസ്രായേൽ- ഹമാസ് യുദ്ധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഈ സാഹചര്യത്തിൽ മികച്ച ഓഹരികൾ കണ്ടെത്താനുള്ളൊരു മാർഗം ബ്രോക്കറേജുകളുടെ നിർദ്ദേശങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി ബ്രോക്കറേജുകൾ മുൻനിര ഓഹരികളുടെ ലക്ഷ്യവിലകൾ ഉയർത്തി. ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൻഡാൽകോ, എൻഎംഡിസി എന്നിവയുൾപ്പെടെ 7 ഓഹരികളുടെ ലക്ഷ്യവിലയിലാണ് ബ്രോക്കറേജുകൾ ഉയർത്തിയത്.
ടാറ്റ സ്റ്റീൽ
മൂന്ന് ബ്രോക്കർമാരാണ് ടാറ്റ സ്റ്റീലിന്റെ ലക്ഷ്യവില ഉയർത്തിയിട്ടുള്ളത്. ബ്രോക്കർമാർ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില 136 രൂപയാണ്. ചൊവ്വാഴ്ച 125.55 രൂപയിൽ ലഭ്യമായ ഓഹരിയിൽ 8 ശതമാനത്തിന്റെ ഉയർച്ച സാധ്യതയാണ് കാണിക്കുന്നത്. 1,53,870 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം. 135 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 98.10 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില.

ഹിൻഡാൽകോ ഇൻഡസ്ട്രീസ്
ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം മൂന്ന് ബ്രോക്കർമാരാണ് ഹിൻഡാൽകോ ഇൻഡസ്ട്രീസിന്റെ ലക്ഷ്യവില ഉയർത്തിയിട്ടുള്ളത്. 524 രൂപയാണ് ഓഹരിയുടെ ശരാശരി ലക്ഷ്യവില. ചൊവ്വാഴ്ച 481.90 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിയിൽ നിന്ന് 8 ശതമാനം മുന്നേറ്റ സാധ്യതയാണിത്. 1,06,203 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം. 52 ആഴ്ചയിലെ ഉയർന്ന/ താഴ്ന്ന വില യഥാക്രമം 508.90 രൂപ, 380.10 രൂപ എന്നിങ്ങനെയാണ്.
മഹാനഗർ ഗ്യാസ്
ഗെയിലും മഹാരാഷ്ട്ര സർക്കാറും തമ്മിലുള്ള സംയുക്ത സംരംഭമാണ് മഹാനഗർ ഗ്യാസ്. പ്രകൃതി വാഹന വിതരണ കമ്പനിക്ക് 2 ബ്രോക്കർമാരാണ് ലക്ഷ്യവില ഉയർത്തിയത്. ബ്രോക്കറേജുകൾ നൽകിയ ശരാശരി ലക്ഷ്യവില 1,314 രൂപയാണ്. 1,108 രൂപയിൽ ലഭ്യമായ ഓഹരിക്ക് 19 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത കാണാനുണ്ട്. 52 ആഴ്ചയ്ക്കിടെ ഓഹരി 771.40 രൂപയ്ക്കും 1,149 രൂപയ്ക്കും ഇടയിൽ വ്യാപാരം നടത്തി.
പിഎൻസി ഇൻഫ്രാടെക്
അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. എക്‌സ്‌പ്രൈസ് ഹൈവേ, ദേശിയപാതകള്‍, പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍, എയര്‍പോര്‍ട്ട് റണ്‍വെ എന്നിവ കമ്പനി നിര്‍മിക്കുന്നു.
രണ്ട് ബ്രോക്കറേജുകൾ ഓഹരിയുടെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്. 421 രൂപയാണ് ഓഹരിയുടെ ശരാശരി ലക്ഷ്യവില. 373 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 12 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണുന്നത്. 237 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 387.70 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില.
ഫീനിക്സ് മിൽസ്
ഇന്ത്യയിലെ മുൻനിര റീട്ടെയിൽ മാൾ ഡെവലപ്പറും ഓപ്പറേറ്ററുമാണ് ഫീനിക്സ് മിൽസ് ലിമിറ്റഡ്. 6 ഗേറ്റ്‌വേ നഗരങ്ങളിലെ 8 മാളുകളിലായി ഏകദേശം 6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സ്പേസ് കമ്പനിക്കുണ്ട്. രണ്ട് ബ്രോക്കർമാർ ഫീനിക്സ് മിൽസിന്റെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്.
ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച് ബ്രോക്കർമാർ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില വില 1,890 രൂപയാണ്. നിലവിലെ വിപണി വിലയേക്കാൾ 5 ശതമാനം ഉയർച്ച സാധ്യതയാണിത്. ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന/ ഉയർന്ന വില യഥാക്രമം 1,186.40 രൂപ, 1,910 രൂപ എന്നിങ്ങനെയാണ്.
എൻഎംഡിസി
സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് എൻഎംഡിസി. രണ്ട് ബ്രോക്കർമാർ എൻഎംഡിസിയുടെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്. ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച് 151 രൂപയാണ് ഓഹരിയുടെ ശരാശരി ലക്ഷ്യവില. നിലവിലെ വിപണി വിലയിൽ നിന്ന് 3 ശതമാനത്തിന്റെ മുന്നേറ്റമാണിത് കാണിക്കുന്നത്.
ഗെയിൽ
രണ്ട് ബ്രോക്കറേജുകൾ ഗെയിലിന്റെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്. 136 രൂപയാണ് ഓഹരിയുടെ ശരാശരി ലക്ഷ്യവില.123 രൂപയിൽ ലഭ്യമായ ഓഹരിക്ക് 10 ശതമാനം മുന്നേറ്റ സാധ്യതയുണ്ടെന്ന് ട്രെൻഡ്ലൈൻ ഡാറ്റ കാണിക്കുന്നു. 52 ആഴ്ചയ്ക്കിടെ ഓഹരി വില നിലവാരം 84.15 രൂപയ്ക്കും 129.55 രൂപയ്ക്കും ഇടയിലായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications