മുന്‍നിര ഓഹരികളായ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കിയ ചൊവ്വാഴ്ച ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 446.03 പോയിന്റ് (0.71%) നേട്ടത്തില്‍ 63,416.03 നിലവാരത്തില്‍ ക്ലോസ് ചെയ്തു. 126.20 പോയിന്റ് (0.68%) നേട്ടത്തില്‍ നിഫ്റ്റി 18,817.40 നിലവാരത്തിലാണ് വ്യാപാരം അവസാനിച്ചത്.
എച്ച്ഡിഎഫ്സി ബാങ്കുമായുള്ള എച്ച്ഡിഎഫ്സിയുടെ ലയനം ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന എച്ച്ഡിഎഫ്സി ചെയർമാൻ ദീപക് പരേഖയുടെ പ്രഖ്യാപനം എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ 2 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കി.
ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, റിയൽ എസ്റ്റേറ്റ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളിലുണ്ടായ ശക്തമായ വാങ്ങലുകൾ നടന്നപ്പോൾ, എഫ്എംസിജി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. അതേസമയം വിപണിയുടെ ബക്രീദ് അവധി ജൂൺ 28 ബുധനാഴ്ചയിൽ നിന്ന് ജൂൺ 29 വ്യാഴാഴ്ചയിലേക്ക് മാറ്റി.

നേട്ടമുണ്ടാക്കിയ ഓഹരികൾ
മേഖലാ സൂചികകളായ ബാങ്ക് നിഫ്റ്റി 480.45 പോയിൻറ് ഉയർന്നു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 1.37 ശതമാനം മുന്നേറ്റമുണ്ടാക്കി. നിഫ്റ്റി ഐടി 0.73%, നിഫ്റ്റി പിഎസ്യു ബാങ്ക് 1.02% എന്നിവയും നേട്ടമുണ്ടാക്കി. നിഫ്റ്റി സൂചികയിലെ 34 ഓഹരികൾ നേട്ടത്തിലും 16 എണ്ണം നഷ്ടത്തിലും ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. സിപ്ല, ബ്രിട്ടാനിയം ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, അദാനി പോർട്ട്സ്, യുപിഎൽ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിന്റെ ഭാഗമായി എച്ച്ഡിഎഫ്സിയുടെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നതായി പ്രഖ്യാപിച്ചത് എൽടിഐമിൻഡ്ട്രി ഓഹരികളിൽ മുന്നേറ്റമുണ്ടാക്കി. എച്ച്ഡിഎഫ്സിയുടെ ഡീലിസ്റ്റിംഗ് എൽടിഐമിൻഡ്ട്രി ഓഹരിക്ക് നിഫ്റ്റി 50 സൂചികയിലേക്ക് പ്രവേശിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമയുടെ പ്രവചനമാണ് ഓഹരിക്ക് നേട്ടമായത്. ഓഹരി വില 3.1 ശതമാനം ഉയർന്ന് 5,163 രൂപയായി.
ആഗോള വിപണി
ചൊവ്വാഴ്ച ഏഷ്യൻ ഓഹരി വിപണികൾ സമ്മിശ്രമായിരുന്നു. ടെക്നോളജി സ്റ്റോക്കുകൾ കുത്തനെയുള്ള ഇടിവ് കാരണം എസ് ആന്റ് പി 500 സൂചിക 0.4 ശതമാനം ഇടിഞ്ഞു. ടോക്കിയോയിലെ നിക്കി 225 0.8 ശതമാനം ഇടിഞ്ഞ് 32,453.74 ലും ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.5 ശതമാനം ഉയർന്ന് 3,166.41 ലും എത്തി. ഹോങ്കോംഗ് ഹാങ് സെങ് സൂചിക 1.3 ശതമാനം ഉയർന്ന് 19,052.70 ആയി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
