യുഎസ് ട്രഷറി യീൽഡുകൾ 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും യുഎസ് ഡോളർ 10 മാസത്തെ ഉയർന്ന നിലയിലേക്ക് ഉയരുകയും ചെയ്ത ചൊവ്വാഴ്ചയും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ. സെൻസെക്സ് 78 പോയിന്റ് നഷ്ടപ്പെടുത്തി 65,945.47 ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തിൽ 19,672.25 ലും ക്ലോസ് ചെയ്തു.
ആഗോള പലിശനിരക്ക് കൂടുതൽ കാലം തുടരുമെന്ന സാധ്യതയിൽ വിദേശ ഫണ്ടുകൾ വില്പന തുടർന്നു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലുകളാണ് നഷ്ടം പരിമിതപ്പെടുത്താൻ സഹായിച്ചു.
നിഫ്റ്റി നേട്ടത്തോടെ 19,682.80 ലാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ 19,699.35 ലാണ് ഇൻട്രാ ഡേ ഉയർന്ന നിലവാരം. 19,637.45 വരെ താഴ്ന്ന നിഫ്റ്റി തിരികെ കയറിയാണ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തത്. ഐഷർ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ഒഎൻജിസി എന്നിവ നിഫ്റ്റിയിൽ നേട്ടമണ്ടാക്കിയത്.

ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബാങ്ക്, ഫാർമ, ഐടി എന്നിവ ഒഴികെ സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റിൽ ക്ലോസ് ചെയ്തപ്പോൾ സ്‌മോൾകാപ് സൂചിക 0.3 ശതമാനം നേട്ടമുണ്ടാക്കി.
പോസിറ്റീവ് ബ്രോക്കറേജ് നോട്ടിൽ ഓട്ടോ ഓഹരികൾ ഉയർന്ന മുന്നേറ്റം തുടർന്നു. നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ആദ്യ 5 ഓഹരികളിൽ 3 എണ്ണവും (ഐഷർ, ഹീറോ മോട്ടോ, ബജാജ് ഓട്ടോ) ഓട്ടോ ഓഹരികളാണ്. യുഎസ് ഫെഡ് നിരക്ക് വർധനവ് സംബന്ധിച്ച ആശങ്കകളാണ് ഐടി ഓഹരികളിൽ സമ്മർദ്ദമുണ്ടാക്കുന്നത്. ടെക് മഹീന്ദ്രയാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയ ഓഹരി. സിപ്ല 3 മാസത്തിനുള്ളിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുതിച്ചു, മറ്റ് ഫാർമ ഓഹരികളും ഇടിഞ്ഞു.
വോഡഫോൺ ഐഡിയ 7 ശതമാനം ഉയർന്ന് 20 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന തലത്തിൽ ക്ലോസ് ചെയ്തു. 2022 ലെ ടെലികോം അനുവദിച്ചതുമായി ബന്ധപ്പെട്ട 1721 കോടി രൂപ ഐഡിയ ടെലികോം മന്ത്രാലയത്തിൽ അടച്ച വാർത്തകൾക്ക് പിന്നാലെയാണ് ഓഹരി മൂന്ന് ദിവസങ്ങളിലായി മുന്നേറുന്നത്. 2022 ജനുവരിക്ക് ശേഷം ആദ്യമായാണ് ഓഹരി 12 രൂപ നിലവാരത്തിലേക്ക് എത്തുന്നത്.
വിലയിൽ ഉയരുന്നതിന് പിന്നാലെ സിമൻറ് ഓഹരികൾ നേട്ടം കൈവരിക്കുന്നുണ്ട്. രാംകോ സിമന്റ് 3 ശതമാനം ഉയർന്നു. ലോകകപ്പ് സമയത്ത് ഡിമാൻഡ് ആശങ്കകൾ തുടരുന്നതിനാൽ പിവിആർ ഓഹരികൾ 3 ആഴ്ചയിൽ 6 ശതമാനം കുറഞ്ഞു. കോൾ ഇന്ത്യ, കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ട്രെന്റ്, വരുൺ ബിവറേജസ് എന്നിവയുൾപ്പെടെ 169 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
ഡിമാൻഡ് സംബന്ധിച്ച ആശങ്കകൾ മൂലം ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. വെെകീട്ട് നാല് മണിയോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1 ശതമാനം ഇടിഞ്ഞ് 92.5 ഡോളറിലാണ്. രൂപ ഡോളറിനെതിരെ 9 പൈസ ഇടിഞ്ഞ് 83.24 എന്ന നിലയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
