ജൂലായ് മാസത്തിലെ ആദ്യ വ്യാപാര ദിനത്തിലും ഇന്ത്യന്‍ ആഭ്യന്തര സൂചിക നേട്ടത്തില്‍ തുടരുന്നു. റെക്കോർഡ് ക്ലോസിംഗിലെത്തിയ സെൻസെക്സ് 486.49 പോയിന്റ് നേട്ടത്തിൽ 65,205.05 ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 133.50 പോയിന്റ് ഉയർന്ന് 19,322.50 ലാണ് ക്ലോസ് ചെയ്തു. 1910 ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ 1688 ഓഹരികൾ ഇടിഞ്ഞു. 138 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
ഗ്രാസിം ഇൻഡസ്ട്രീസ്, ഐടിസി, ബിപിസിഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ബജാജ് ഓട്ടോ, പവർ ഗ്രിഡ് കോർപ്, സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു.

സെൻസെക്‌സിൽ എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ്, മാരുതി, ടെക് മഹീന്ദ്ര, ഇൻഡസ്‌ഇൻഡ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക് എന്നിവ ഇടിഞ്ഞു.
രാവിലെ പുതിയ റെക്കോര്‍ഡ് ഉയരത്തിലാണ് വിപണി തുറന്നത്. സെന്‍സെക്‌സ് 65,041.33 ലും നിഫ്റ്റി 19246.50 ലുമാണ് ആരംഭിച്ചത്. നേട്ടം തുടര്‍ന്ന് 65,300.35 പോയിന്റിലെത്തിയ സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. നിഫ്റ്റി വ്യാപാരത്തിനിടെ 19345.10 ലെത്തി പുതിയ ഉയരം കുറിച്ചു. സെൻസെക്സ് 65000 ത്തിന് മുകളിലെത്തുന്നത് ആദ്യമായാണ്.
സെക്ടറൽ സൂചികകളിൽ മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, പിഎസ്‍യു ബാങ്ക് എന്നിവ എന്നിവ 1-3 ശതമാനം ഉയർന്നപ്പോൾ ഐടി, ഫാർമ സൂചികകൾ 0.5-1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.5 ശതമാനവും ഉയർന്നു. രൂപ വെള്ളിയാഴ്ചത്തെ ക്ലോസിംഗ് നിലവാരമായ 82.04 രൂപയേക്കാൾ 9 പെെസ നേട്ടത്തിൽ 81.95 രൂപയിൽ ക്ലോസ് ചെയ്തു.
നേട്ടത്തിന് കാരണം
വിദേശ സ്ഥാപക നിക്ഷേപകർ ഫ്ലോകൾ ജൂണിൽ 47,148 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ പമ്പ് ചെയ്തത്. നിലവിൽ ഇന്ത്യൻ വിപണിയുടെ റാലിയുടെ പ്രധാന കാരണങ്ങളിലൊന്നിതാണ്. വിദേശ നിക്ഷേപകരുടെ 'സെൽ ചൈന, ബൈ ഇന്ത്യ' തന്ത്രമാണ് കുതിച്ചുചാട്ടത്തിന് കാരണമായത്.
യുഎസിലും മറ്റ് വികസിത രാജ്യങ്ങളിലും രൂപപ്പെട്ട ചൈന വിരുദ്ധ മനോഭാവം ഇതിനെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച മാത്രം 6,397.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ആഗോള വിപണി
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് 0.01 ശതമാനം ഇടിഞ്ഞ് ബാരലിന് 75.41 ഡോളറിലെത്തി.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications