ഉത്പാദനത്തിൽ വമ്പൻ വർധനവ്; ഓഹരി വില കുതിക്കും; ഒപ്പം 9.50% ഡിവിഡന്റ് യീൽഡും; വിട്ടുകളയോണോ?

തുടർച്ചയായ മൂന്നാ ദിവസമാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിലെത്തിൽ ക്ലോസ് ചെയ്തത്. സമീപ കാലത്ത് സൂചികകളിലുണ്ടായ റാലിയിൽ പങ്കെടുക്കാതെ മാറി നിന്നവരിൽ ചില ഓഹരികൾ ഇപ്പോൾ കുതിപ്പ് ആരംഭിച്ചിട്ടുണ്ട്. അത്തരത്തിലൊരാളാണ് പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ്. ഓ​ഗസ്റ്റ് മാസത്തിലെ ശക്തമായ ഉത്പാദന സംഖ്യകൾക്ക് പിന്നാലെ ഓഹരി മുന്നേറ്റത്തിലാണ്. 1 വർഷത്തിനിടെ അണ്ടർ പെർഫോമറായിരുന്ന കോൾ ഇന്ത്യ ഓഹരികളിൽ മുന്നേറ്റ സാധ്യതയാണ് വിവിധ ബ്രോക്കറേജുകൾ കാണുന്നത്.

കോൾ ഇന്ത്യ

രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 1975-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോള്‍ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്‌ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കല്‍ക്കരികള്‍ ഖനനം ചെയ്‌തെടുക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കള്‍.

ഉത്പാദനത്തിൽ വമ്പൻ വർധനവ്; ഓഹരി വില കുതിക്കും; ഒപ്പം 9.50% ഡിവിഡന്റ് യീൽഡും; വിട്ടുകളയോണോ?

ഉത്പാദനത്തിൽ കുതിപ്പ്

കോള്‍ ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തിലെ ഉത്പാദനത്തില്‍ 13.2 ശതമാനത്തിന്റെ വര്‍ധനവാണ്യി ഉണ്ടായിരുന്നത്. 2022 ഓഗസ്റ്റില്‍ 46.2 മില്യണ്‍ ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ച ഇടത്ത് 2023 ല്‍ 52.3 മില്യണ്‍ ടണ്ണിലേക്ക് ഉത്പാദനം വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ കമ്പനി 281.5 മില്യണ്‍ ടണ്‍ ധാതുക്കളാണ് ഉത്പാദിപ്പിച്ചത്. മുന്‍ വര്‍ഷത്തെ അക്ഷേിച്ച് 11 ശതമാനം വളര്‍ച്ചയുണ്ടെന്ന് കമ്പനി അറിയിച്ചു. വൈദ്യുത ആവശ്യകത വര്‍ധിച്ചതാണ് കോള്‍ ഇന്ത്യയുടെ ഉത്പാദനം വർധിക്കാൻ കാരണം.

ഓഹരി പ്രകടനം

ഒരു വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ ഓഹരി അണ്ടര്‍ പെര്‍ഫോമറാണെന്ന് കാണാം. ഒരു വര്‍ഷ കാലയളവില്‍ സെന്‍സെക്‌സ് 10 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ കോള്‍ ഇന്ത്യയുടെ റിട്ടേണ്‍ 7 ശതമാനം മാത്രമായിരുന്നു. 2022 നവംബര്‍ 9 നാണ് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 263.30 രൂപയിലെത്തിയത്. 207.60 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. ചൊവ്വാഴ്ച 255.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വില മുന്നേറാം

ഓഹരിയുടെ അടിസ്ഥാനപരവും ടെക്‌നിക്കല്‍ ഘടകങ്ങള്‍ പരിശോധിച്ചാല്‍ ഓഹരി വിലയില്‍ മുന്നേറ്റം കാണാമെന്നാണ് വിവിധ ബ്രോക്കറേജുകള്‍ പറയുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിക്ക് ബൈ റേറ്റിംഗ് നിലനിര്‍ത്തുന്നുണ്ട്. ഓഹരി 280 രൂപയാണ് നല്‍കുന്ന ലക്ഷ്യവില. നിലവിലെ ഓഹരി വില പ്രകാരം 10 ശതമാനം മുന്നേറ്റമാണിത്. 2024 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ അഞ്ചാം മാസവും ഉൽപ്പാദനം/വിൽപന എക്കാലത്തെയും ഉയർന്ന തലത്തിൽ തുടർന്നത് ഓഹരിക്ക് ശുഭസൂചനയെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.

ടെക്നിക്കൽ വശം പരിശോധിച്ചാൽ ഓഹരിയിൽ ബ്രേക്ക്ഔട്ട് നടന്നതായി ബ്രോക്കറേജ് സ്ഥാപനമായ റെലിഗെയർ ബ്രോക്കിംഗ് നിരീക്ഷിക്കുന്നു. കഴിഞ്ഞ പത്ത് മാസമായി കോൾ ഇന്ത്യ 230-235 എന്ന നിരക്കിലാണ് വ്യാപാരം നടത്തിയിരുന്നത്. 260 രൂപ ലക്ഷ്യവിലയിൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ നിർദ്ദേശം.

കോള്‍ ഇന്ത്യ ഡിവിഡന്റ്

തുടര്‍ച്ചയായ ലാഭവിഹിതം നല്‍കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡ് 2011 ഫെബ്രുവരി മുതല്‍ 24 തവണ നിക്ഷേപകര്‍ക്ക് ഡിവിഡന്റ് കൈമാറി. കഴിഞ്ഞ 12 മാസത്തിനിടെ 24.25 രൂപയാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതിയമായി ലഭിച്ചത്. നിലവിലെ ഓഹരി വില പ്രകാരം 9.50 ശതമനം ഡിവിഡന്റ് യീൽഡുള്ള ഓഹരിയാണിത്.

സാമ്പത്തികം

2024 സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ അറ്റാദായം 10 ശതമാനം ഇടിവാണുണ്ടായത്. 7,941 കോടി രൂപയാണ് കോൾ ഇന്ത്യയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 8,834 കോടി രൂപയായിരുന്നു ഇത്. അതേസമയം വിൽപ്പന ഉയർന്നു. 32,497.9 രൂപയായിരുന്ന വിൽപ്പന 33,072.6 കോടി രൂപയായി ഉയർന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X