തിങ്കളാഴ്ചയിലെ റെക്കോർഡ് ഉയരങ്ങൾക്ക് ശേഷവും മുന്നോട്ട് കിതിച്ച് സെൻസെക്സും നിഫ്റ്റിയും. ചൊവ്വാഴ്‌ച, ബാങ്കിംഗ്, എനർജി ഓഹരികളുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിൽ സൂചികകൾ പുതിയ ക്ലോസിംഗ് ഉയരം തൊട്ടു. സെൻസെക്സ് 431 പോയിന്റ് ഉയർന്ന് 69,296.14 ലും നിഫ്റ്റി 168 പോയിന്റ് നേട്ടത്തിൽ 20,855.10 ലും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ തുടർച്ചയായ ആറാം സെഷനിലേക്കും ഇരു സൂചികകൾക്കും വിജയക്കുതിപ്പ് തുടരാനായി.
ചൊവ്വാഴ്ച വ്യാപാരത്തിനിടെ നിഫ്റ്റി പുതിയ റെക്കോർഡ് ഉയരമായ 20,864.05 ലെത്തി. സെൻസെക്സ് 69,381.31 ൽ റെക്കോർഡ് ഉയരം കുറിച്ചു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, എസ്‌ബിഐ എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എൽടിഐമിൻഡ്ട്രീ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ദിവിസ് ലാബ്‌സ്, എച്ച്‌യുഎൽ, ബജാജ് ഓട്ടോ എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ പവർ സൂചിക 6 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 2 ശതമാനവും ബാങ്ക് സൂചിക 1 ശതമാനവും ഉയർന്നു. ഐടി, റിയാലിറ്റി സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾ കാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ശ്രദ്ധേയമായ ഓഹരികൾ
അദാനി ഗ്രൂപ്പ് ഓഹരികൾ പറക്കുകയാണ്. ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്തമാണെന്ന് യുഎസ് ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് ചൊവ്വാഴ്ചയിലെ നേട്ടം. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 17 ശതമാനം വരെ ഉയർന്നു. ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ഏകദേശം 14 ലക്ഷം കോടിയായി ഉയർന്നു. ആകെ പത്ത് ഓഹരികളിൽ മൂന്നെണ്ണവും ജനുവരി 24-ന് ശേഷമുണ്ടായ നഷ്ടം വീണ്ടെടുത്തു.
ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്‌സി) ശ്രീലങ്കയിലെ ഒരു കണ്ടെയ്‌നർ ടെർമിനലിനായി 553 മില്യൺ ഡോളർ വായ്പ നൽകുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് ഹിൻഡൻബർഗ് ആരോപണങ്ങൾ അപ്രസക്തമെന്ന് കണ്ടെത്തിയത്.
ഇൻഡസ്ഇൻഡ് ബാങ്ക് ഒഴികെ നിഫ്റ്റി ബാങ്കിലുള്ള എല്ലാ ഓഹരികളും നേട്ടത്തിലാണ്. ഇൻഫ്രാ ഓഹരികളും നേട്ടത്തിലാണ്. എൽ ആൻഡ് ടി, എബിബി, സീമൻസ് എന്നിവ ഉയർന്നു. ഡൽഹി സർക്കാർ അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അപ്പോളോ ഹോസ്പിറ്റലുകൾ ഇടിഞ്ഞു.
പൊതുമേഖലാ ഓഹരികളിൽ എൻടിപിസിയും പവർ ഗ്രിഡും 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലാണ്. ഇതോടൊപ്പം ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റൻ, അൾട്രാടെക് സിമന്റ് എന്നിവയുൾപ്പെടെ 375 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 343.5 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 346.5 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് നിക്ഷേപകരെ ഒറ്റ സെഷനിൽ ഏകദേശം 3 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
