നിക്ഷേപകർക്ക് അധിക ഓഹരികൾ ലഭിക്കുന്നൊരു മാർഗമാണ് ഓഹരി വിഭജനം. കമ്പനി അതിന്റെ ഓഹരിയുടെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുമ്പോഴും ലിക്വിഡിറ്റി കുറയുന്ന ഘട്ടത്തിലുമാണ് കമ്പനികൾ ഓഹരി വിഭജനത്തെ കുറിച്ച് ആലോചിക്കുന്നത്.
ഓഹരി വിഭജനത്തിലൂടെ കൂടുതൽ ഓഹരികൾ ലഭ്യമാകും. ഓഹരി വിഭജനത്തിന് ശേഷം അഡ്ജസ്റ്റ് ചെയ്ത ഓഹരി വിലയിലാണ് വ്യാപാരം ആരംഭിക്കുക. അതിനാൽ തന്നെ ഓഹരിയുടെ വിപണി മൂല്യം മാറുന്നില്ല. ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതും വില കുറയുന്നതും കാരണം എക്സ്ചേഞ്ചില്‍ ഇടപാടുകള്‍ എളുപ്പമാകമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ ദിവസം ഓഹരി വിഭജനം പ്രഖ്യാപിച്ച ടെക്സ്റ്റൈൽ രംഗത്ത് നിന്നുള്ള പെന്നി ഓഹരിയെ പരിചയപ്പെടാം.
മിത്തൽ ലൈഫ് സ്റ്റൈൽ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനിയാണ് മിത്തൽ ലൈഫ് ഫാഷൻ. ഫാഷൻ തുണിത്തരങ്ങൾ, കോട്ടൺ ക്യാൻവാസ് ഡെനിംസ്, ഡ്യൂപിയോൺ ബോട്ടം ഫാബ്രിക്കുകൾ, പോളിസ്റ്റർ തുണിത്തരങ്ങൾ, കോട്ടൺ ഫാബ്രിക്, നെയ്ത്ത് തുണിത്തരങ്ങൾ തുടങ്ങിയവയുടെ പ്രമുഖ വിതരണക്കാരാണ് കമ്പനി. 49 കോടി രൂപ വിപണി മൂല്യമുള്ള മെെക്രോകാപ് കമ്പനി കടരഹിതമാണെന്നുള്ള പ്രത്യേകതയുണ്ട്.

ഓഹരി വിഭജനം
20 രൂപയിൽ താഴെ വിലയുള്ള ടെക്‌സ്‌റ്റൈൽ ഓഹരി 1:10 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇൻട്രാഡേയിൽ 0.30 ശതമാനം നേട്ടത്തോടെ 16.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. മിത്തൽ ലൈഫ് സ്റ്റൈൽ ബിഎസ്ഇയിൽ നൽകിയ ഫയലിംഗ് അനുസരിച്ച് 10 രൂപ മുഖവിലയുള്ള ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക.
ഒരു മിത്തൽ ലൈഫ് സ്റ്റൈൽ ഓഹരി കയ്യിലുള്ളവർക്ക് 10 ആയി മാറുമെന്ന് ചുരുക്കം. ഇതിനുള്ള റെക്കോർഡ് തീയതി കമ്പനി നിശ്ചയിച്ചിട്ടില്ല. വരു ദിവസം ഇത് തീരുമാനിച്ച് എക്സ്ചേഞ്ചിനെ അറിയിക്കും.
മിത്തൽ ലൈഫ് സ്റ്റൈൽ ഓഹരി പ്രകടനം
മിത്തൽ ലൈഫ് സ്റ്റൈൽ ഓഹരി 16.60 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. 52 ആഴ്‌ചയിലെ ഉയർന്ന വില 17.00 രൂപയും 52 ആഴ്‌ചയിലെ താഴ്ന്ന വില യഥാക്രമം 6.90 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ മിത്തൽ ലൈഫ് സ്റ്റൈൽ ഓഹരികൾ 21 ശതമാനം റിട്ടേൺ നൽകി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 38 ശതമാനം മുന്നേറിയ ഓഹരികൾ 2023 ൽ ഇതുവരെ 46.26 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ 3 വർഷത്തെ പ്രകടനം നെഗറ്റീവാണ്. ഓഹരി 46 ശതമാനം ഇടിഞ്ഞു.
സാമ്പത്തികം
2023 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനത്തിൽ ഇടിവുണ്ട്. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനമായ 17.73 കോടി രൂപയിൽ നിന്ന് 15.40 കോടി രൂപയാണ് ജൂൺ പാദത്തിലെ വരുമാനം. 13.17 ശതമാനമാണ് ഇടിവ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 35 ലക്ഷം രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications