കൊറോണ വൈറസ് കേസുകളുടെ കുതിച്ചുചാട്ടം ബിസിനസ്സ് പ്രവർത്തനങ്ങളെ ബാധിച്ചേക്കാവുന്ന പുതുക്കിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സൃഷ്ടിച്ചതിനാൽ തിങ്കളാഴ്ച ഇന്ത്യൻ ഓഹരികൾ താഴ്ന്നു. സെൻസെക്സ് 210 പോയിൻറ് കുറഞ്ഞ് 34,961 ൽ എത്തി. നിഫ്റ്റി 68 പോയിൻറ് കുറഞ്ഞ് 10,315 ലെത്തി. ഇൻഫോസിസ്, ആർഐഎൽ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
അതേസമയം, ആഗോളതലത്തിൽ, എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.6 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ ഇന്ത്യയിലെ കൊറോണ കേസുകൾ 19,459 ഉയർന്ന് 5.48 ലക്ഷമായി ഉയർന്നു. മരണസംഖ്യ 16,475 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച് ആഗോള മരണസംഖ്യ ഞായറാഴ്ച അഞ്ച് ലക്ഷത്തിൽ എത്തി.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ യഥാക്രമം 1.6 ശതമാനവും 1.3 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി സൂചികയിൽ എച്ച്ഡിഎഫ്സി ബാങ്ക്, ബ്രിട്ടാനിയ, സിപ്ല, കൊട്ടക് ബാങ്ക്, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയ്ക്ക് നഷ്ടവും നേരിട്ടു.
30 സെൻസെക്സ് സ്റ്റോക്കുകളിൽ 21 എണ്ണവും ഇന്ന് നഷ്ടത്തിലായിരുന്നു. സ്വകാര്യ ബാങ്ക് ഓഹരികൾ, എഫ്എംസിജി ഓഹരികൾ എന്നിവയാണ് ഇന്ന് സെൻസെക്സ് നഷ്ടം 210 പോയിന്റായി കുറയ്ക്കാൻ സഹായിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് (1.89%), ഐടിസി (1.41%), കൊട്ടക് ബാങ്ക് (1.39%) എന്നിങ്ങനെ നേട്ടം കൈവരിച്ചു. ആക്സിസ് ബാങ്ക് (4.68%), ടെക് മഹീന്ദ്ര (3.22%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ട്രംപിന്റെ എച്ച്1ബി വിസ വിലക്ക്; ഐടി ഓഹരികൾക്ക് കനത്ത ഇടിവ്, ടിസിഎസ് 11.15% നഷ്ടത്തിൽ
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications