ട്രംപിന്റെ എച്ച്1ബി വിസ വിലക്ക്; ഐടി ഓഹരികൾക്ക് കനത്ത ഇടിവ്, ടിസിഎസ് 11.15% നഷ്ടത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിൽ കുടിയേറ്റ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനായി എച്ച് -1 ബി ഉൾപ്പെടെ നിരവധി തൊഴിൽ വിസകൾ താൽക്കാലികമായി നിർത്തിവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടതിനെത്തുടർന്ന് ഇന്ത്യയിൽ ഇന്ന് ഐടി ഓഹരികൾക്ക് കനത്ത ഇടിവ്. ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയുൾപ്പെടെ പ്രമുഖ ഐടി കമ്പനികൾ ഇന്ന് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.

 

ഐടി ഓഹരികൾ

ഐടി ഓഹരികൾ

ടി‌സി‌എസിന്റെ ഏറ്റവും മോശം ഓപ്പണിംഗായിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 11.15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇൻ‌ഫോസിസ് അഞ്ച് ശതമാനവും വിപ്രോ 1.5 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടി സൂചിക 0.16 ശതമാനം ഇടിഞ്ഞ് 14,440 ലെത്തി.

ഐടി ജീവനക്കാർക്ക് ഇനി ഓഫീസിൽ പോകേണ്ടി വരില്ല, ജോലി വീട്ടിൽ തന്നെ, പുതിയ തീരുമാനവുമായി കമ്പനികൾ

നാളെ മുതൽ

നാളെ മുതൽ

എച്ച് -1 ബി, എച്ച് -2 ബി, എൽ, ജെ വിസകളിലൂടെ യുഎസിലേക്കുള്ള എൻട്രികൾ താൽക്കാലികമായി തടഞ്ഞിരിക്കുന്നുവെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ജൂൺ 24 ബുധനാഴ്ച മുതൽ പ്രഖ്യാപനം പ്രാബല്യത്തിൽ വരും. ഈ വർഷാവസാനം വരെയാണ് വിസ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. വിസകൾ താൽക്കാലികമായി നിരോധിക്കാനുള്ള ട്രംപിന്റെ നീക്കം കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ജോലി നഷ്ടപ്പെട്ട യുഎസ് പൗരന്മാർക്ക് 5,25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.

അമേരിക്ക എച്ച്1ബി വിസ ആപ്ലിക്കേഷൻ ഫീസ് നിരക്ക് ഉയർത്തി

ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടി

ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടി

ഓരോ വർഷവും നൽകുന്ന 85,000 വിസകളിൽ 70 ശതമാനവും ഇന്ത്യക്കാർക്കുള്ളതായതിനാൽ ഈ നടപടി ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. എച്ച് 1-ബി, എൽ 1 തുടങ്ങിയ വർക്ക് വിസകൾ ഐടി കമ്പനികൾ യുഎസിൽ കരാർ അടിസ്ഥാനത്തിൽ ഇന്ത്യൻ ജീവനക്കാരെ നിയമിക്കുന്നതിന് പതിവായി ഉപയോഗിക്കുന്നവയാണ്. ടിസിഎസിന്റെയും ഇൻഫോസിസിന്റെയും എച്ച് -1 ബി വിസകൾ 40-50 ശതമാനവും വിപ്രോ, എച്ച്സിഎൽ ടെക്ക് എന്നിവയുടേത് 30-35 ശതമാനവുമാണ്.

നിരാശ പ്രകടിപ്പിച്ച് ഗൂഗിൾ സിഇഒ

നിരാശ പ്രകടിപ്പിച്ച് ഗൂഗിൾ സിഇഒ

ട്രംപിന്റെ പ്രഖ്യാപനത്തിൽ നിരാശനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, യുഎസിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കുടിയേറ്റം സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കുടിയേറ്റം അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തിൽ നിരാശരായെന്നും കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം ലഭിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു.

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; നിഫ്റ്റി 10,000 ന് മുകളിൽ, സെൻസെക്സ് 700 പോയിന്റുകൾ മുന്നേറി

English summary

Trump's H-1B visa ban, IT stocks fell sharply | ട്രംപിന്റെ എച്ച്1ബി വിസ വിലക്ക്; ഐടി ഓഹരികൾക്ക് കനത്ത ഇടിവ്, ടിസിഎസ് 11.15% നഷ്ടത്തിൽ

IT stocks fall sharply in India today. Read in malayalam.
Story first published: Tuesday, June 23, 2020, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X