സമീപകാലത്ത് ഇടിവിന്റെ ട്രെൻ്റിലായിരുന്നു ഇന്ത്യൻ സൂചികകൾ. ആഗോള വിപണിയിലെ ഇടിവ് ഇന്ത്യയിലും പ്രതിഫലിച്ചു. കഴിഞ്ഞ വാരത്തിൽ ഇടിവിൽ നിന്ന് തിരികെ കയറുന്ന വിപണി നിക്ഷേപകർക്ക് പ്രതീക്ഷയാണ്. ഈ മുന്നേറ്റം തുടർന്ന നിഫ്റ്റി 418 പോയിന്റ് ഉയർന്ന് 17,398 ലും സെൻസെക്സ് 114 പോയിന്റ് ഉയർന്ന് 59,106 ലും ക്ലോസ് ചെയ്തത്.
നേട്ടത്തിലാണെങ്കിലും ഈ ആഴ്ച നിർണായക സംഭവ വികാസങ്ങൾ വിപണിയെ ബാധിക്കുന്നവയാണ്. അവസാനം വരാനിരിക്കുന്ന ആർബിഐ പണനയവും കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായ വില്പന നടത്തുന്ന വിദേശ നിക്ഷേപകരുടെ പ്രകടനവും ഈ വാരം നിർണായകമാണ്. ഇതിനിടെ ഹ്രസ്വകാലത്തേക്ക് തിളങ്ങാൻ സാധ്യതയുള്ള ചില ഓഹരികൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.
ട്രെന്റ് ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ റീട്ടെയിൽ കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ്. 5paisa.com-ലെ രുചിത് ജെയിന്റെ നിരീക്ഷണത്തിൽ ടെന്റ് ലിമിറ്റഡ് ഓഹരികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ 1425 രൂപ, 1460 രൂപ യിലേക്ക് എത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്ച 1357.40 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾക്ക് 6 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദേശ പ്രകാരം ഓഹരി വാങ്ങുന്നവർ 1,330 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.

ഐസിഐസിഐ ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഐസിഐസിഐ ബാങ്ക്. 2533 ശാഖകളും 6800 എടിഎമ്മുകളുമുള്ള ബാങ്കിനെ ആർബിഐ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് സുബാഷ് ഗംഗാധരന്റെ നിർദ്ദേശത്തിൽ ഐസിഐസിഐ ബാങ്ക് ഓഹരികൾ വരുന്ന ആഴ്‌ചകളിൽ 920 രൂപയിലേക്ക് മുന്നേറാം. 875 രൂപയ്ക്കും 879 രൂപയ്ക്കും ഇടയിൽ വാങ്ങുന്നവർക്ക് 845 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. നിലവിൽ 883.30 രൂപയാണ് ഓഹരി വില. ഹ്രസ്വകാലത്ത് 5 ശതമാനം നേട്ടമാണ് ഓഹരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ആക്സിസ് ബാങ്ക്
ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് 855-858 രൂപയ്‌ക്കിടയിൽ വാങ്ങാനാണ് ഏഞ്ചൽ വണ്ണിലെ സീനിയർ അനലിസ്റ്റായ ഓഷോ കൃഷൻ നിർദ്ദേശിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 892-900 രൂപ എന്ന ലക്ഷ്യവിലയിലേക്ക് ഓഹരിയെത്താം എന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
ആക്‌സിസ് ബാങ്ക് ഓഹരികൾ വാങ്ങുന്നവർ 828 രൂപയിൽ സ്റ്റോപ്പ് ലോസ് വെയ്ക്കണം. തിങ്കളാഴ്ച 864 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ നിലവാരത്തേക്കാൾ ഏകദേശം 5 ശതമാനം നേട്ടമാണിത്.
ടിവിഎസ്
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരുചക്രവാഹന നിർമാതാക്കളാണ് ടിവിഎസ് മോട്ടോഴ്സ്. ലോകത്തിലെ ആദ്യ പത്തിലും ടിവിഎസ് ഉണ്ട്. ഏയ്ഞ്ചൽ വണ്ണിലെ ഓഷോ കൃഷന്റെ നിർദ്ദേശ പ്രകാരം 1,120 രൂപ- 1,130 രൂപ എന്ന ലക്ഷ്യവിലയിലേക്ക് ടിവിഎസ് മോട്ടോഴ്സ് ഹ്രസ്വകാലത്തിനുള്ളിലെത്താം. ഈ നിർദ്ദേശ പ്രകാരം വാങ്ങുന്നവർ 1,030 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 1,084.50 രൂപയിലാണ് തിങ്കളാഴ്ച ഓഹരികൾ ക്ലോസ് ചെയ്തത്.
ഗ്ലെൻമാർക്ക് ഫാർമ
ഫാർമസ്യൂട്ടിക്കൽ രംഗത്തെ മുൻനിര കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 478 രൂപയിലാണ്. ഓഹരികൾ 475 രൂപ- 485 രൂപ ലക്ഷ്യവിലയാണ് 5paisa.com ലെ ലീഡ് റിസർച്ച് രുചിത് ജെയിൻ നിർദ്ദേശിക്കുന്നത്. 459-454 രൂപയിൽ വാങ്ങനാണ് നിർദ്ദേശിക്കുന്നത്. 444 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ-നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
