ദുർബലമായ ആഗോള സൂചനകൾക്കിടെ തുടർച്ചയായ രണ്ടാം സെഷനിലും ആഭ്യന്തര ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 106.62 പോയിൻറ് ഇടിഞ്ഞ് 66,160.20 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.90 പോയിൻറ് നഷ്ടത്തിൽ 19,646 ലും വ്യാപാരം അവസാനിച്ചു. ഏകദേശം 1,774 ഓഹരികളാണ് വെള്ളിയാഴ്ച മുന്നേറിയത്. നിഫ്റ്റിയിൽ ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികൾ നഷടത്തിലാണ്.
എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, അപ്പോളോ ഹോസ്‌പിറ്റൽസ്, അദാനി എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചവ. സെകടർ സൂചികകളിൽ പവർ, റിയൽറ്റി സൂചികകൾ 2 ശതമാനം വീതം ഉയർന്നു. മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ എന്നിവ 0.5 ശതമാനമാണ് നേട്ടം. ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, ഐടി സെക്ടറുകൾ നഷ്ടത്തിലാണ്.

നാലാഴ്ചയ്ക്ക് ശേഷം നേട്ടം കൈവിട്ടു
ഫിനാൻഷ്യൽ, ഐടി ഓഹരികളിലെ ഇടിവാണ് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയുടെ ഇടിവിന് കാരണം. യുഎസിൽ നിന്നുള്ള ശക്തമായ സാമ്പത്തിക ഡാറ്റ, നിരക്ക് വർധനവിന്റെ ആശങ്കകൾക്ക് വഴിവെച്ചതാണ് ഇടിവിന് കാരണം. തുടർച്ചയായി നാല് ആഴ്ചകൾ ഉയർന്നതിന് ശേഷമാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ പ്രതിവാര നഷ്ടത്തിലേക്ക് നീങ്ങുന്നത്. നിഫ്റ്റി ഈ വാരം 0.64 ശതമാനവും സെൻസെക്സ് 0.91 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ സൂചികകൾ ഏകദേശം 6 ശതമാനം ഉയർന്നിരുന്നു.
നഷ്ടവും ലാഭവും
ഒന്നാം പാദ ഫലം റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യൻ ഓയിൽ 3 ശതമാനത്തിലധികം ഇടിഞ്ഞു. ദുർബലമായ പാദഫലം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് ഓഹരികളെയും നിരാശയിലാക്കി. ഓഹരി 4 ശതമാനം ഇടിഞ്ഞു. റൂട്ട് മൊബൈൽ, ട്രൈഡന്റ്, എക്സൈഡ്, സുപ്രീം ഇൻഡ്സ്ട്രീസ് എന്നിവയും പാദഫലത്തിന് പിന്നാലെ ഇടിഞ്ഞു.
നേർവിപരീതമായി മികച്ച വരുമാനം റിപ്പോർട്ട് ചെയ്ത അനുപ് എൻജിൻ 2 ശതമാനും റെയിൽടെൽ 5 ശതമാനവും ഉയർന്നു. ബിഇഎൽ 2 ശതമാനം ഉയർന്നു. 7 ദിവസമായി നഷ്ടത്തിലോടുന്ന ഇന്റലക്‌ട് ഡിസൈൻ സ്‌നാപ്സ് പാദഫലങ്ങൾക്ക് പിന്നാലെ 20 ശതമാനം മുന്നേറി. അജന്ത ഫാർമ 3 ശതമാനം നേട്ടമുണ്ടാക്കി.
52 ആഴ്ച ഉയരത്തിൽ
വിപണി നഷ്ടത്തിലാണെങ്കിലും 238 ഓഹരികൾ 52 ആഴ്ചയിലെ ഉയരത്തിലെത്തി. ഇവയിൽ പ്രധാനപ്പെട്ടവ, അപ്പോളോ ഹോസ്പിറ്റൽസ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഫോർജ്, കോൾഗേറ്റ് പാമോലീവ് ഇന്ത്യ, ഡിഎൽഎഫ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഗെയിൽ, ലുപിൻ, മാരിക്കോ, എൻടിപിസി, ഒഎൻജിസി, സൊമാറ്റോ എന്നിവയാണ്.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications