നിക്ഷേപത്തിന് അനുകൂലമായ സാമ്പത്തിക സൂചകങ്ങള്‍ പ്രകടമാക്കുന്നതും വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും താല്പര്യം കാണിക്കുന്നതുമായ ഓഹരികള്‍ മികച്ചവയായി പരിഗണിക്കാറുണ്ട്. ഈ 2 ?ഗുണങ്ങളും ചേര്‍ന്ന 5 ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. 2023 മാര്‍ച്ച് പാദത്തില്‍ വിദേശ നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും കുറഞ്ഞത് 1 ശതമാനമെങ്കിലും നിക്ഷേപം വര്‍ധിപ്പിച്ച ഓഹരികളാണിവ.
ഓഹരികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മള്ട്ടിബാഗര്റിട്ടേണ് നല്‍കിയവും 44 ശതമാനം വരെ ഇടിഞ്ഞവയും കൂട്ടത്തിലുണ്ട്. രണ്ടെണ്ണം കഴിഞ്ഞ വര്‍ഷത്തില്‍ നെഗറ്റീവ് റിട്ടേണ്‍ നല്കി. എന്നിരുന്നാലും, ശേഷിക്കുന്ന മൂന്നെണ്ണം 25-175 ശതമാനം റിട്ടേണ്‍ നല്കി. രണ്ടെണ്ണം മള്‍ട്ടി ബാഗര്‍ റിട്ടേണും നല്കുന്നു. ഓഹരികളെ വിശദമായി പരിചയപ്പെടാം.
മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്
1 വര്‍ഷത്തിനിടെ 175 ശതമാനം റിട്ടേണ്‍ നല്കിയ മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് ഓഹരികള്‍ 457 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ച് പാദത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് ഓഹരിയിലെ നിക്ഷേപം 8.62 ശതമാനമാക്കി ഉയര്‍ത്തി. 7.29 ശതമാനമായിരുന്നു ഡിസംബര്‍ പാദത്തിലെ ഓഹരി പങ്കാളിത്തം. 7.24 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം മ്യൂച്വല്‍ ഫണ്ടുകള്‍ 10.61 ശതമാനമായി ഉയര്‍ത്തി.

കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ്
1 വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണാണ് കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ് ഓഹരികള്‍ നല്‍കിയത്. 162 ശതമാനം റിട്ടേണ്‍ നല്കിയ ഓഹരി വെള്ളിയാഴ്ച 403 രൂപയിലാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകര്‍ കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ് ഓഹരിയിലുള്ള നിക്ഷേപ പങ്കാളിത്തം 3.60 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 6.04 ശതമാനമാക്കി ഉയര്‍ത്തി. മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി. ഡിസംബര്‍ പാദത്തില്‍ 11.90 ശതമാനമായിരുന്ന നിക്ഷേപം 19.87 ശതമാനമാക്കി ഉയര്‍ത്തി.
കോഫോര്‍ജ് ലിമിറ്റഡ്
വിദേശ നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും ഒരു പോലെ നിക്ഷേപം വര്‍ധിപ്പിച്ച ഓഹരിയാണ് കോഫോര്‍ജ് ലിമിറ്റഡ്. ഡിസംബര്‍ പാദത്തിലെ 21.30 ശതമാനത്തില്‍ നിന്ന് വിദേശ നിക്ഷേപകര്‍ മാര്‍ച്ച് പാദത്തില്‍ 25.40 ശതമാനത്തിലേക്ക് നിക്ഷേപം ഉയര്‍ത്തി. മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം 19.90 ശതമാനത്തില്‍ നിന്ന് 23.44 ശതമാനമായി ഉയര്‍ന്നു. 1 വര്‍ഷത്തിനിടെ 25 ശതമാനം റിട്ടേണ്‍ നല്കിയ ഓഹരികള്‍ വെള്ളിയാഴ്ച 4,449.10 രൂപയിലാണ് ക്ലോസ് ചെയ്തത്.
സോന ബിഎല്ഡബ്ലു
1 വര്‍ഷത്തിനിടെ 1 ശതമാനം നെഗറ്റീവ് റിട്ടേണാണ് ഓഹരി നല്‍കിയതെങ്കിലും സോന ബിഎല്ഡബ്ലു ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ മാര്‍ച്ച് പാദത്തില്‍ വലിയ വാങ്ങല്‍ നടത്തി. ഡിസംബര്‍ പാദത്തിലെ 11.27 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. മാര്‍ച്ച് പാദത്തില്‍ ഇത് 24.69 ശതമാനമായി. മ്യൂച്വല്‍ ഫണ്ടുകള്‍ 21.78 ശതമാനമായിരുന്ന നിക്ഷേപം 27.03 ശതമാനാക്കി ഉയര്‍ത്തി. ഓഹരി വില 535 രൂപ.
നൈക്കാ
1 വര്‍ഷത്തിനിടെ 44 ശതമാനം ഇടിഞ്ഞെങ്കിലും നൈക്കാ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നു. മാര്‍ച്ച് പാദത്തില്‍ വിദേശ നിക്ഷേപകരുടെ കയ്യിലുള്ള ഓഹരികളുടെ എണ്ണം മുന്‍പാദത്തിലെ 11.06 ശതമാനത്തില്‍ നിന്ന് 12.26 ശതമാനമായി ഉയര്‍ന്നു. അതേസമയം മ്യൂച്വല്‍ ഫണ്ടുകള്‍ 4.06 ശതമാനത്തില്‍ നിന്ന് 5.14 ശതമാനമായി നിക്ഷേപം ഉയര്‍ത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications