ഓഹരി ഉടമകൾക്ക് സ്ഥിര വരുമാനത്തിനുള്ളൊരു മാർഗമാണ് ഡിവിഡന്റ് ഓഹരികൾ. തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ രണ്ട് തരം നേട്ടമാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. ലാഭവിഹിതത്തിലൂടെയുണ്ടാക്കുന്ന വരുമാനത്തിനൊപ്പം കാലാകാലങ്ങളിൽ ഓഹരി വിലയിലുണ്ടാകുന്ന മുന്നേറ്റത്തിലൂടെയുള്ള നേട്ടവും ഓഹരി ഉടമകൾക്ക് ലഭിക്കും.
ലാഭവിഹിതം ലഭിക്കുന്നത് അർഹരായ ഓഹരി ഉടമകളെ കണ്ടെത്താൻ കമ്പനികൾ റെക്കോർഡ് തീയതി നിശ്ചയിക്കാറുണ്ട്. വെള്ളിയാഴ്ച ലാഭവിഹിതം പ്രഖ്യാപിച്ച ഓഹരി അടുത്താഴ്ച റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുണ്ട്. ഓഹരിയുടെ വിശദാംശങ്ങൾ അറിയാം.
ബജാജ് ഹോൾഡിംഗ്സ്
ബജാജ് ഗ്രൂപ്പ് കമ്പനികളുടെ കീഴിലുള്ള സാമ്പത്തിക സേവന കമ്പനിയാണ് ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്. നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് കമ്പനി ആർബിഐയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബജാജ് ഓട്ടോ ലിമിറ്റഡിൽ 33.43 ശതമാനം ഓഹരിയും ബജാജ് ഫിൻസെർവിൽ 39.29 ശതമാനം ഓഹരിയും കമ്പനിക്കുണ്ട. ബജാജ് ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപമുള്ളൊരു ഹോൾഡിംഗ് കമ്പനിയാണിത്. ലാഭവിഹിതം, പലിശ, നിക്ഷേപത്തിന്റെ നേട്ടങ്ങൾ എന്നിവയിലൂടെയാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്.

ലാഭവിഹിതം
ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വെള്ളിയാഴ്ചയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 1,100 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. ഓഹരിയുടമയ്ക്ക് 110 രൂപ ലാഭവിഹിതം ലഭിക്കും. 2024 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതമാണിത്. വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ 29 ന് ഓഹരി കയ്യിലുള്ളവർക്ക് ലാഭവിഹിതം ലഭിക്കും.
ലാഭവിഹിതം ചരിത്രം
തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഓഹരിയാണ് ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്. 2001 ജൂൺ 29 മുതൽ 26 തവണ കമ്പനി ലാഭവിഹിതം നൽകി. കഴിഞ്ഞ 12 മാസത്തിനിടെ 123 രൂപയാണ് ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി ലഭിച്ചത്. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിലവാരമായ 7103.10 രൂപ പ്രകാരം 1.73 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്.
ഓഹരി വിലയും പ്രകടനവും
വെള്ളിയാഴ്ച 7,103.10 രൂപയിലാണ് ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ച ഉയർന്ന/ താഴ്ന്ന വിലകൾ യഥാക്രമം 7,640 രൂപയും 5,560.15 രൂപയുമാണ്. ഓഹരിയുടെ റിട്ടേണ്‍ പരിശോധിച്ചാല്‍ 2023 ല്‍ ഇതുവരെ 23.71 ശതമാനം റിട്ടേണ്‍ ലഭിച്ചു. 1 വര്‍ഷത്തിനിടെ 0.11 ശതമാനത്തിന്റെ നെഗറ്റീവ് റിട്ടേണാണ് ഓഹരിയുടമയ്ക്ക് ലഭിച്ചത്. 3 വര്‍ഷത്തിനിടെ 184.20 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ ഓഹരിയില്‍ നിന്നും ലഭിച്ചു.
സാമ്പത്തികം
ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സിന്റെ ലാഭത്തിൽ 46 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്. 1415.50 കോടി രൂപയാണ് കമ്പനി രേഖപ്പെടത്തിയ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഓന്നാം പാദത്തിൽ ഇത് 969.33 കോടി രൂപയാണ്. വരുമാനം 104.04 കോടി രൂപായാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച വരുമാനത്തിൽ 14 ശതമാനത്തിന്റെ മുന്നേറ്റമുണ്ട്. 91.33 കോടി രൂപയായിരുന്നു 2023 സാമ്പത്തിക വർഷം ജൂൺ പാദത്തിലെ വരുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
