ഓഹരി വിപണിയിൽ നിക്ഷേപകർക്ക് അധിക ഓഹരികൾ നൽകുന്ന കോർപ്പറേറ്റ് നടപടികളാണ് ഓഹരി വിഭജനവും ബോണസ് ഇഷ്യുവും. ഓഹരിയുടെ ലിക്വിഡിറ്റി ഉയർത്താനും വില കുറയ്ക്കാനും ഓഹരികളുടെ മുഖവില കുറച്ച് അധിക ഓഹരികളെ വിപണിയിലെത്തിക്കുന്നതാണ് ഓഹരി വിഭജനം. അതേസമയം, നിക്ഷേപകർക്ക് ലാഭവിഹിതമായി സൗജന്യമായി അധിക ഓഹരികൾ നൽകുന്ന പ്രക്രിയയാണ് ബോണസ് ഇഷ്യു. നവംബർ 6 മുതൽ 11 വരെയുള്ള വ്യാപാര ആഴ്ചയിൽ നാല് ഓഹരി വിഭജനവും ഒരു ബോണസ് ഇഷ്യുവും നടക്കും.
എച്ച്പി അഡീസസ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പശകളുടെയും സീലന്റുകളുടെയും ഒരു മുൻനിര നിർമാതാക്കളാണ് എച്ച്പി അഡീസസ്. പ്ലംബിംഗ് പശകളിൽ മുൻനിര ബ്രാൻഡാണ് കമ്പനി. ഗൾഫ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ കമ്പനികളുമായി പങ്കാളിത്തവും 40-ലധികം രാജ്യങ്ങളിൽ സാന്നിധ്യവുമുള്ള കമ്പനിയാണിത്.
1:5 അനുപാതത്തിലാണ് എച്ച്പി അഡീസസ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികൾ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. കയ്യിലുള്ള ഒരു ഓഹരി 5 എണ്ണമായി വർധിക്കും. ഈ കോർപ്പറേറ്റ് നടപടിക്കുള്ള റെക്കോർഡ് തീയതി നവംബർ 9 ആണ്. വെള്ളിയാഴ്ച 460.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ഹിൻഡ്കോൺ കെമിക്കൽസ്
നിർമ്മാണ രാസവസ്തുക്കളുടെയും സിമന്റ് അഡിറ്റീവുകളുടെയും ഇന്ത്യയിലെ മുൻനിര നിർമാതാക്കളാണ് കൊൽക്കത്ത ആസ്ഥാനമായ ഹിൻഡ്‌കോൺ കെമിക്കൽസ്. പ്ലാസ്റ്റിസൈസറുകളും സൂപ്പർപ്ലാസ്റ്റിസൈസറുകളും ഉൾപ്പെടെയുള്ള സിമന്റ് അഡിറ്റീവുകളുടെ സമഗ്രമായ ശ്രേണി കമ്പനി നിർമിക്കുന്നു.
ഹിൻഡ്കോൺ കെമിക്കൽസ് ബോർഡ് യോഗം 1:5 അനുപാതത്തിൽ ഓഹരി വിഭജനത്തിനാണ് അംഗീകാരം നൽകിയത്. 10 രൂപ മുഖവിലയുള്ള ഹിൻഡ്കോൺ കെമിക്കൽസ് ഓഹരി 2 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി നവംബർ 10 ആണ്. 133.85 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
അവൻസ് ടെക്നോളജീസ്
ഐടി സെക്ടറിൽ പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് അവൻസ് ടെക്നോളജീസ്. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, പേ-പെർ-ക്ലിക്ക് അഡ്വടൈസിംഗ്, കണ്ടന്റ് മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, കൺവേർഷൻ റേറ്റ് ഒപ്റ്റിമൈസേഷൻ, മാർക്കറ്റിംഗ് ഓട്ടോമേഷൻ എന്നിവ സേവനങ്ങളാണ് കമ്പനി നൽകുന്നത്.
1:5 അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. അതായത്, 5 രൂപ മുഖവിലയുള്ള അവൻസ് ടെക്നോളജീസ് ഓഹരികൾ 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി നവംബർ 10 ആണ്. 2.24 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
എംകെ പ്രോട്ടീൻ
വെജിറ്റബിൽ ഓയിൽ നിർമിക്കുന്ന കമ്പനിയാണ് എംകെ പ്രോട്ടീൻ. ഹരിയാനയിലെ അംബാലയിലുള്ള കമ്പനി പ്ലാന്റിന് പ്രതിദിനം 250 ടൺ ശുദ്ധീകരണ ശേഷിയുണ്ട്. 1:10 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. അതായത് പോർട്ട്ഫോളിയോയിൽ ഒരു എംകെ പ്രോട്ടീൻ ഓഹരി കൈവശം വെയ്ക്കുന്നവർക്ക് 10 ഓഹരികൾ ലഭിക്കും. റെക്കോർഡ് തീയതി നവംബർ 10. വെള്ളിയാഴ്ച 821.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഡിപി വയേഴ്സ്
ഈ വാരം ബോണ്സ് ഓഹരി കൈമാറുന്ന ഏക കമ്പനി ഡിപി വയേഴ്സ് ആണ്. മധ്യപ്രദേശിലെ രത്ലം ആസ്ഥാനമായ സ്റ്റീൽ കമ്പനിയാണ് ഡിപി വയേഴ്സ്. കത്താരിയ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ മുൻനിര കമ്പനിയാണിത്. സ്റ്റീൽ വയർ, പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾ, എച്ച്ഡിപിഇ പൈപ്പ്സ്, പിവിസി പൈപ്പ്സ് തുടങ്ങിയ ഉത്പ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു. വയർ, പവർ, ട്രേഡിംഗ്, കൺസെയിൻമെന്റ്, പ്ലാസ്റ്റിക്ക് വിഭാഗങ്ങൾ കമ്പനിക്കുണ്ട്.
1:7 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി നൽകുന്നത്. ഡിപി വയേഴ്സിന്റെ 7 ഓഹരികൾ കയ്യിലുള്ളവർക്ക് ഒരു ഓഹരി സൗജന്യമായി ലഭിക്കും. ബോണസ് ഓഹരിക്ക് അർഹരമായ നിക്ഷേപകരെ കണ്ടെത്താനുള്ള റെക്കോർഡ് തീയതി നവംബർ 8 ആണ്. വെള്ളിയാഴ്ച 662.65 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications