മെറ്റൽ, ബാങ്ക്, ഓട്ടോ, ഫാർമ ഓഹരികളുടെ നേട്ടത്തിലൂടെ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച ഒരു ശതമാനം ഉയർന്ന്, നേട്ടം കൈവരിച്ചു. സെൻസെക്സ് 1.50 ശതമാനം അഥവാ 548.46 പോയിൻറ് ഉയർന്ന് 37,020.14 ൽ എത്തി. നിഫ്റ്റി 1.51 ശതമാനം അഥവാ 161.75 പോയിന്റ് ഉയർന്ന് 10,901.70 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സ്മാൾക്യാപ്പും നിഫ്റ്റി മിഡ്‌ക്യാപ്പും 1.32 ശതമാനവും 1.39 ശതമാനവും വീതം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ നേട്ടം നിഫ്റ്റിയെ 10,900 ലെവലിനു മുകളിൽ എത്താൻ സഹായിച്ചു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി ഓട്ടോ എന്നിവയുടെ നേതൃത്വത്തിലുള്ള മേഖലകളിൽ വാങ്ങലിന് സാക്ഷ്യം വഹിച്ചു. എന്നാൽ, നിഫ്റ്റി ഐടി സൂചിക നഷ്ടത്തിലാണ് അവസാനിച്ചത്.

ഓഹരികളിൽ ബിപിസിഎൽ, ഒഎൻജിസി, ഭാരതി ഇൻഫ്രാറ്റെൽ, ഗെയ്ൽ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ, ടിസിഎസ്, ഡോ. റെഡ്ഡീസ് എന്നിവയ്ക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
പ്രതീക്ഷിച്ച ഒന്നാം പാദ വരുമാനത്തേക്കാൾ മികച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തതിനുശേഷവും ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഒരു ശതമാനം കുറഞ്ഞു. കമ്പനിയുടെ അറ്റാദായം 117 ശതമാനം ഉയർന്ന് 542.6 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 248.64 രൂപയായിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 2,700.35 കോടി രൂപയിൽ നിന്ന് 26.7 ശതമാനം ഉയർന്ന് 3,420.7 കോടി രൂപയായി.
നിഫ്റ്റി 10,800ന് മുകളിൽ, സെൻസെക്സിൽ നേട്ടം; ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്
More From GoodReturns

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

ജൂലൈ 15-ന് ഐആർസിടിസിയുടെ പുതിയ വെബ് പോർട്ടൽ; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

എച്ച്സിഎൽ ടെക് ഫലം വരുന്നു; ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ജെഎസ്ഡബ്ല്യു എംജി മോട്ടോറിന്റെ വമ്പൻ കുതിപ്പ്; 1,400 കോടിയുടെ നിക്ഷേപവും 4 പുതിയ വാഹനങ്ങളും വരുന്നു!



Click it and Unblock the Notifications