ബാങ്കിംഗ്, ഐടി ഓഹരികളിലെ മികച്ച പ്രകടനത്തിലൂടെ ഇന്ന് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 175 പോയിന്റ് ഉയർന്ന് 40,850.29ലും നിഫ്റ്റി 0.40 ശതമാനം ഉയർന്ന് 12,037ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ഫെഡറൽ ബാങ്ക് എന്നിവയ്ക്ക് ശക്തമായ നേട്ടമുണ്ടായതോടെ നിഫ്റ്റി ബാങ്ക് സൂചിക 1.1 ശതമാനം ഉയർന്ന് 31,962 ലെത്തി.
ഇന്നലെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും യെസ് ബാങ്ക് ഓഹരികൾ ഇന്ന് 6% ഉയർന്നു. ഐസിഐസിഐ ബാങ്ക് ഓഹരികൾ 4 ശതമാനവും ബാങ്ക് ഓഫ് ബറോഡ 3 ശതമാനവും നേട്ടം കൈവരിച്ചു. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവ 1.5 ശതമാനം വീതം ഉയർന്ന് ഐടി ഓഹരികളിലും നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ് മികച്ച പ്രകടനം കാഴ്ച്ച വച്ചതോടെ ഓട്ടോ ഓഹരികൾ 7 ശതമാനം നേട്ടമുണ്ടാക്കി.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര കരാർ ഉടനുണ്ടാകുമെന്ന പ്രതീക്ഷയിൽ മെറ്റൽ ഓഹരികളും ഇന്ന് ഉയർന്നു. ടാറ്റാ സ്റ്റീൽസും വേദാന്തയും ഏകദേശം 3% വീതം നേട്ടം കൈവരിച്ചു. കൂടാതെ സിഎസ്ബി ബാങ്ക് എക്സ്ചേഞ്ചുകളിൽ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.
നാളെ നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനമാണ് വിപണി ഉറ്റുനോക്കുന്നത്. ആർബിഐ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
സെൻസെക്സ് ആദ്യമായി 41,000 കടന്നു, നിഫ്റ്റി റെക്കോർഡിലേക്ക് കുതിക്കുന്നു
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications