ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ സെൻസെക്സ് 94 പോയിൻറ് ഉയർന്ന് 38,067 ൽ ക്ലോസ് ചെയ്തു. എൻഎസ്‌ഇ നിഫ്റ്റി 25 പോയിൻറ് ഉയർന്ന് 11,247 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 40 പോയിൻറ് ഉയർന്ന് 21,451 ലെവലിൽ ക്ലോസ് ചെയ്തു. അഡ്വാൻസ്ഡ് എൻസൈം ടെക്, ബ്ലിസ് ജിവിഎസ് ഫാർമ, ആസ്ട്രൽ പോളി ടെക്നിക്, ലിൻഡെ ഇന്ത്യ, കെപിഐടി ടെക്നോളജീസ്, എംഫാസീസ്, എഐഎ എഞ്ചിനീയറിംഗ്, വെൽസ്പൺ കോർപ്പറേഷൻ, ഗ്രിൻഡ്‌വെൽ നോർട്ടൺ, വെൽസ്പൺ ഇന്ത്യ എന്നിവയുടെ ഓഹരികൾ ഇന്ന് മികച്ച നേട്ടം കൈവരിച്ചു.
ലക്ഷ്മി വിലാസ് ബാങ്ക്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അല്ലെങ്കിൽ സെയിൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് ഇൻട്രാഡ ട്രേഡ് സെഷനിൽ വലിയ നഷ്ടം നേരിട്ടു. ബിഎസ്‌ഇ ഉപഭോക്തൃ ഉത്പന്ന സൂചിക ഇന്ന് 1.72 ശതമാനം വരെ ഉയർന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ഓഹരി വില 4.64 ശതമാനവും ടൈറ്റൻ കമ്പനി ഓഹരികൾ 2.83 ശതമാനവും ഓറിയൻറ് ഇലക്ട്രിക് ഓഹരി വില 1.53 ശതമാനവും ഉയർന്നു.
നിഫ്റ്റി 11,200 ന് മുകളിൽ, സെൻസെക്സിൽ 593 പോയിന്റ് നേട്ടം, ഓട്ടോ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

ഇൻറർഡേ ട്രേഡ് സെഷനിലുടനീളം ടെലികോം ഓഹരികൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. ടെലികോം പ്രമുഖ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.49 ശതമാനവും ഭാരതി എയർടെൽ ഓഹരി വില 3.34 ശതമാനവും വോഡഫോൺ ഐഡിയയുടെ ഓഹരി 2.55 ശതമാനവും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് അല്ലെങ്കിൽ എംടിഎൻഎൽ ഓഹരികൾ 1.42 ശതമാനവും എച്ച്എഫ്സിഎൽ ഓഹരി വില 3.65 ശതമാനവും ഇടിഞ്ഞു.
പ്രധാന ഏഷ്യൻ വിപണികളിൽ ജാപ്പനീസ് നിക്കി 225 സൂചിക 1.50 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി 0.86 ശതമാനവും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 0.79 ശതമാനവും ഷാങ്ഹായ് സൂചിക 0.20 ശതമാനവും തകർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
