ഓരോ നിക്ഷേപകരുടെയും നിക്ഷേപ തന്ത്രങ്ങള്‍ അവരവരുടെ നിക്ഷേപ ലക്ഷ്യങ്ങള്‍, റിസ്കെടുക്കാനുള്ള ശേഷി, വിപണിയെ പറ്റിയുള്ള അറിവ് എന്നിവ അനുസരിച്ചിരിക്കും. ഹ്രസ്വകാല നേട്ടത്തിനായി നിക്ഷേപിക്കുന്നവരും ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്നവരും ഉണ്ടാകും. രണ്ട് തരത്തിലുള്ള റിട്ടേണും ഓഹരി വിപണിയില്‍ നിന്ന് ലഭിക്കാന്‍ ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കുന്നത് സഹായിക്കും. ഇത്തരക്കാര്‍ക്ക് ജൂലായ് മാസത്തില്‍ വലിയ തുക ഡിവിഡന്റ് നല്കുന്ന ഓഹരികളെ നോക്കിവെയ്ക്കാം.
3എം ഇന്ത്യ
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 3എം കമ്പനിയുടെ ഇന്ത്യന്‍ സബ്സിഡറിയാണ് 3എം ഇന്ത്യ. 2023 സാമ്പത്തിക വര്‍ഷത്തില്‍ 3എം ഇന്ത്യ 1000 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 100 രൂപ വീതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 26 ആണ്. 2022 നവംബറില്‍ ഓഹരിയൊന്നിന് 850 രൂപ പ്രത്യേക ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. 27,930 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.04 ശതമാനമാണ്.
കുമ്മിന്‍സ് ഇന്ത്യ
രാജ്യത്ത് ഡീസല്‍, നാച്ചുറല്‍ ഗ്യാസ് എന്‍ജിനുകള്‍, ജനറേറ്ററുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് കുമ്മിന്‍സ് ഇന്ത്യ. 2023 സാമ്പത്തിക വര്‍ഷത്തേക്ക് കുമ്മിന്‍സ് ഇന്ത്യ 650 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 13 രൂപ വീതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 26 ആണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 25 രൂപ ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് കൈമാറി. 1,843 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.22 ശതമാനമാണ്.

സെഡ് എഫ് കോമേഷ്യല്‍ വെഹിക്കില്‍
സെഡ് എഫ് കോമേഷ്യല്‍ വെഹിക്കില്‍ കണ്ട്രോള് സിസ്റ്റംസ് ഇന്ത്യ വാണിജ്യ വാഹനങ്ങള്‍ക്ക് എയര്‍ ബ്രേക്ക് സിസ്റ്റം നിര്‍മിക്കുന്ന കമ്പനിയാണ്. നേരത്തെ വാബ്കോ എന്നറിയപ്പെട്ടിരുന്ന കമ്പനി ബസ്, ട്രക്ക്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ചേസിസ്, ബ്രേക്കിംഗ് സിസ്റ്റം എന്നിവ നിര്‍മിക്കുന്നു. 260 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 13 രൂപ വീതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂലായ് 7. 11,876 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.10 ശതമാനാണ്.
റാനെ ബ്രേക്ക് ലൈനിംഗ്
ഗതാഗത മേഖലയില്‍ ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് റാനെ ബ്രേക്ക് ലൈനിംഗ്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 250 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 25 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂലായ് 17. 771 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.60 ശതമാനമാണ്.
തെര്‍മാക്സ്
ഊര്‍ജോത്പാദനത്തിനും സംരക്ഷിക്കുന്നതിനുമായി ഉപയോഗിക്കുന്ന ബോയിലറുകള്‍, ഹീറ്റ് റിക്കവറി സ്റ്റീം ജനറേറ്ററുകള്‍, വായു മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് തെര്‍മാക്സ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 500 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 10 രൂപ വീതം ലഭിക്കും. റെക്കോർഡ് തീയതി ജൂലായ് 21. 2,392രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.38 ശതമാനമാണ്.
സിപ്ല
ലോകോത്തര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല ലിമിറ്റഡ്. 46 ലധികം നിർമാണ യൂണിറ്റുകളും 1500 ഉത്പ്പന്നങ്ങളുമായി 80 രാജ്യങ്ങളിലധികം സാന്നിധ്യം സിപ്ലയ്ക്കുണ്ട്. കമ്പനി അന്തിമലാഭവിഹിതമായി 425 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 8 രൂപ വീതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 21 ആണ്. 1,006 രൂപ വിലയുള്ള ഓഹരിക്ക് 0.50 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
