ചാഞ്ചാട്ടം കൂടുതലുള്ള ഓഹരി വിപണിയിൽ സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള മാർഗമാണ് ഡിവിഡന്റ്. സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിലൂടെ മൂലധനം നേട്ടം കൂടാതെ അധിക വരുമാനവും നേടാം. എന്നാൽ വർഷത്തിൽ ഒരു തവണ മാത്രം ഡിവിഡന്റ നൽകുന്ന കമ്പനികളിൽ നിക്ഷേപിച്ചാൽ സ്ഥിരമായ വരുമാനം നേടാൻ സാധിക്കില്ല. വർഷത്തിൽ 4 തവണ എല്ല പാദത്തിലും ലാഭവിഹിതം നൽകുന്ന 3 ഓഹരികളെ ഈ ലേഖനത്തിൽ പരിശോധിക്കാം.
ടാറ്റ കൺസൾട്ടൻസി സർവീസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി സേവന ഐടി സേവന, കൺസൾട്ടൻസി കമ്പനിയാണ് മുംബൈ ആസ്ഥാനമായ ടാറ്റ കൺസൾട്ടൻസി സർവീസ്. 2004 ൽ വിപണിയിൽ ലിസ്റ്റ് ചെയ്തത് മുതൽ കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്നുണ്ട്. മൊത്തം 80 തവണ കമ്പനി ലാഭവിഹിതം നൽകി. 2015 മുതലാണ് കമ്പനി ഓരോ പാദത്തിലും ലാഭവിഹിതം നൽകാൻ തുടങ്ങിയത്.
12 മാസത്തിനിടെ ഓഹരി 116 രൂപയാണ് ഓഹരി ലാഭവിഹിതമായി നൽകിയത്. ജൂണ് 15ന് അന്തിമ ലാഭവിഹിതമായി 24 രൂപ നൽകിയ ഓഹരി ജൂലായ് 20തിന് 9 രൂപ ഇടക്കാല ലാഭവിഹിതവും നൽകി. വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 3442.10 രൂപ പ്രകാരം 3.37 ശതമാനം ഡിവിഡന്റ യീൽഡ് ഓഹരിക്കുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 48.2 ശതമാനവും അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് യീൽഡ് 1.9 ശതമാനവുമാണ്.

എച്ച്സിഎൽ ടെക്നോളജിസ്
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഇന്ത്യൻ ഐടി സേവന, കൺസൾട്ടൻസി കമ്പനിയാണ് എച്ച്സിഎൽ ടെക്നോളജിസ്. തുടർച്ചയായി വലിയ തുക ലാഭവിഹിതം നൽകുന്ന കൂട്ടത്തിൽ രണ്ടാമനമാണ് എച്ച്സിഎൽ. 2013-14 സാമ്പത്തിക വർഷം മുതൽ, കമ്പനി എല്ലാ പാദങ്ങളിലും സ്ഥിരമായി ലാഭവിഹിതം നൽകുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിന്റെ എല്ലാ പാദങ്ങളിലും കമ്പനി ലാഭവിഹിതം നൽകുന്നത് തുടർന്നു.
എച്ച്സിഎൽ ടെക്നോളജി ഓഹരികൾ 2005 മുതൽ 86 തവണ ലാഭവിഹിതം നൽകി. കഴിഞ്ഞ 12 മാസത്തിനിടെ 48 രൂപ ലാഭവിഹിതമായി നിക്ഷേപകർക് ലഭിച്ചു. ജൂലായ് 20 നാണ് ഓഹരി അവസാനമായി എക്‌സ് ഡിവിഡന്റ ട്രേഡ് ചെയ്‍തത്.
വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 1134.30 രൂപ പ്രകാരം 4.23 ശതമാനം ആണ് ഡിവിഡന്റ യീൽഡ്. അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 32.6 ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ യീൽഡ് 1.8 ശതമാനവുമാണ്.
നെസ്ലെ ഇന്ത്യ
സ്വിസ് മൾട്ടിനാഷണൽ കമ്പനിയായ നെസ്‌ലെയുടെ ഇന്ത്യൻ ഉപകമ്പനിയാണ് നെസ്‌ലെ ഇന്ത്യ. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായ കമ്പനി ഭക്ഷണം, പാനീയങ്ങൾ, ചോക്കലേറ്റ്, പലഹാരങ്ങൾ എന്നിവയാണ് വിപണിയിലെത്തിക്കുന്നത്. പതിവായി ലാഭവിഹിതം നൽകുന്ന കമ്പനി 1997 മുതൽ ആകെ 73 തവണ ലാഭവിഹിതം നൽകി.
2016-17 മുതൽ 2019-20 സാമ്പത്തിക വർഷം വരെ എല്ലാ പാദങ്ങളിലും തുടർച്ചയായി ലാഭവിഹിതം നൽകിയ കമ്പനിക്ക് കോവിഡ് കാലത്തുണ്ടായ നഷ്ടം തിരിച്ചടിയായി. തുടർന്നുണ്ടായ പണപ്പെരുപ്പ സമ്മർദ്ദം, വർധിച്ച പലിശ നിരക്ക് എന്നിവ മാർജിനിൽ സമ്മർദം ചെലുത്തുന്നതിനാൽ നിലവിൽ 3 പാദങ്ങളിലാണ് കമ്പനി ലാഭവിഹിതം നൽകുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി 220 രൂപ ലാഭവിഹിതം നൽകി. ഏപ്രിൽ 21 നാണ് കമ്പനി അവസാനമായി എക്‌സ് ഡിവിഡന്റ ട്രേഡ് ചെയ്തത്. അന്തിമ ലാഭവിഹിതവും പ്രത്യേക ലാഭവിഹിതവുമായി 102 രൂപ നിക്ഷേപക ർക്ക് ലഭിച്ചു.
വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 21,989.75 രൂപ പ്രകാരം 1.01 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ യീൽഡ്. അഞ്ച് വർഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 101.8 ശതമാനവും കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ശരാശരി ഡിവിഡന്റ് യീൽഡ് 1.3 ശതമാനവുമാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
