ഓഹരി വിപണിയിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി മികച്ച റാലിയാണ് നടക്കുന്നത്. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കുറിച്ചപ്പോൾ, മിക്ക ഓഹരികളിലും ഇതിനൊത്ത കുതിപ്പ് കണ്ടു. അതേസമയം, ബുള്ളിഷ് ട്രെൻഡിനോട് മുഖം തിരിച്ചു നിന്ന് ഓഹരികളെയും വിപണിയിൽ കാണാം.
ഇക്കൂട്ടത്തിലൊരു ഓഹരിയാണ്, അന്തരിച്ച രാകേഷ് ജുൻജുൻവാലയ്ക്ക് വലിയ നിക്ഷേപമുള്ള സ്വകാര്യ ഹെൽത്ത് ഇൻഷൂറൻസ് കമ്പനി ഓഹരിയായ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്. നിലവിൽ പിന്നോട്ടാണെങ്കിലും 12 മാസത്തിനിടെ 18 ശതമാനത്തിന്റെ മുന്നേറ്റം ഓഹരിയിൽ കാണാമെന്നാണ് ഗോൾഡ്മാൻ സാചസിന്റെ റിപ്പോർട്ട്.
സ്റ്റാൽ ഹെൽത്ത് ഇൻഷൂറൻസ്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കു വേണ്ടി മാത്രം രാജ്യത്ത് ആദ്യമായി തുടങ്ങിയ കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഹെല്‍ത്ത് ആൻഡ് അലീഡ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണിത്. വ്യക്തിഗത അപകടം/ വിദേശയാത്ര, റീട്ടെയില്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളിലായി വിവിധ രീതിയിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അണ്ടർ പെർഫോമർ
2023 സാമ്പത്തിക വർഷത്തിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് 14 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 7.5 ശതമാനം നേട്ടമാണ് സ്റ്റാർ ഹെൽത്തിന്റെ ഓഹരികളിലുണ്ടായത്. 2023 ഏപ്രിൽ 28-ന് 591.65 രൂപയായിരുന്ന ഓഹരി വില 2023 ജൂലൈ 31-ന് സ്‌ക്രിപ്റ്റ് 635.95 രൂപയായി ഉയർന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികയായ സെൻസെക്‌സിന്റെ വളർച്ചയേക്കാൾ താഴെയായിരുന്നു സ്റ്റാർ ഹെൽത്ത് ഓഹരിയുടെ പ്രകടനം. ഇതേ കാലയളവിൽ 30-ഷെയർ സെൻസെക്‌സ് 9 ശതമാനം നേട്ടമുണ്ടാക്കി.
മുന്നേറാനുള്ള സാധ്യത
ഇൻഡസ്ട്രിയുടെ മന്ദഗതിയിലുള്ള വളർച്ചയും ഏറ്റവും വലിയ ഉൽപ്പന്നമായ ഫാമലി ഹെൽത്ത് ഒപ്ടിമ (എഫ്‌എച്ച്‌ഒ) പ്ലാനിന് മേയ് മാസത്തിൽ വില വർധിച്ചതും കാരണം വോള്യങ്ങത്തെ പ്രതികൂലമായി ബാധിട്ടതാണ് കാരണം കഴിഞ്ഞ 3 മാസമായി ഓഹരി മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതിന് കാരണം. എന്നാൽ അടുത്ത 12 മാസത്തിനിടെ ഓഹരിയെ മുന്നോട്ട് നയിക്കുന്ന ഒന്നിലധികം ഘടകങ്ങളുണ്ടെന്ന് ഗോൾഡ്മാൻ സാച്ച്‌സ് വിലയിരുത്തുന്നു.
അടുത്ത 12 മാസത്തിനുള്ളിൽ എഫ്‌എച്ച്‌ഒ പ്ലാനുകൾക്ക് ഗ്രേസ് പിരിയഡ് കഴിയുന്നതോടെ ഉപഭോക്തൃ പുതുക്കലുകളും, ഗ്രാമീണ ബിസിനസിന്റെ വളർച്ചയുമാണ് ഓഹരിക്കുള്ള മുൻതൂക്കമായി ഗോൾഡ്മാൻ സാച്ച്‌സ് എടുത്തുകാട്ടുന്നത്.
ലക്ഷ്യവില
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ ഓഹരികളുടെ 12 മാസത്തെ ലക്ഷ്യവിലയായി 770 രൂപയ്ക്ക് ഗോൾഡ്മാൻ സാച്ച്‌സ് നിശ്ചയിച്ചിട്ടുള്ളത്. ഇത് നിലവിലെ വിപണി വിലയായ 650 രൂപയിൽ നിന്ന് 18 ശതമാനത്തിലധികം വർധനവ് കാണിക്കുന്നു.
ഓഹരി പങ്കാളിത്തം
2023 ജൂൺ 30 തിനുള്ള റിപ്പോർട്ട് പ്രകാരം, പ്രമോട്ടർമാർക്ക് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ 58.25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതിൽ അന്തരിച്ച രാകേഷ് ജുൻജുൻവാലയും ഭാര്യ രേഖ ജുൻജുൻവാലയും 17.31 ശതമാനം ഓഹരി കൈവശം വെയ്ക്കുന്നു. 33.09 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകരുടെ പക്കലാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 3.08 ശതമാനം ഓഹരി പങ്കാളിത്തവും സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലുണ്ട്.
ഓഹരി വില
ഒരു വര്‍ഷത്തിനിടെ നെഗറ്റീവ് റിട്ടേണാണ് ഓഹരി നല്‍കിയിട്ടുള്ളത്. 9.55 ശതമാനം ഇടിഞ്ഞ ഓഹരി 13.37 ശതമാനം മുന്നേറ്റം 2023 ല്‍ ഉണ്ടാക്കി. തിങ്കളാഴ്ച 642 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 780 രൂപയാണ്. 469 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സെൻസെക്‌സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications