ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കൂപ്പുകുത്തിയ അദാനി ഓഹരികളെ തേടിയെത്തിയ വമ്പന്‍ നിക്ഷേപമായിരുന്നു രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ്. ഈ നിക്ഷേപം അദാനി ഓഹരികളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കാനും ഓഹരി തിരികെ കയറാനും സഹായിച്ചു. 100 ബില്യൺ ഡോളറിലധികം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന യുഎസ് ആസ്ഥാനമായ ആഗോള ഫണ്ടുകളിലൊന്നാണ് രാജീവ് ജെയിൻ സ്ഥാപകനും ചെയര്‍മാനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ ജിക്യുജി പാർട്ട്ണേഴ്സ്.
കമ്പനിയുടെ നിക്ഷേപത്തിൽ ഏകദേശം 33.5% എക്സ്പോഷറുള്ള ഏറ്റവും മികച്ച വിപണിയാണ് ഇന്ത്യയിലേത്. ബ്രസീലും (21.3%) ചൈനയും (12.2%) ആണ് തൊട്ടു പിന്നാലെ. ഈ ആഗോള ഭീമൻ അദാനി ഓഹരികള്‍ വാങ്ങുന്നത് തുടരുന്നതിനൊപ്പം മറ്റ് 6 ഇന്ത്യന്‍ ഓഹരികളിലും നിക്ഷേപം നടത്തുന്നുണ്ട്.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി ജെഎസ്ഡബ്ലു എനര്‍ജി, പതജ്‌ലി ഫുഡ്‌സ് എന്നി രണ്ട് ഓഹരികളിലാണ് ജിക്യുജി പാർട്ട്ണേഴ്സ് നിക്ഷേപം നടത്തിയത്. അദാനി പോര്‍ട്ട്സ്, അദാനി പവര്‍ എന്നി അദാനി ഗ്രൂപ്പ് കമ്പനികളുടെ അധിക ഓഹരികളും വാങ്ങി.

അധിക ഓഹരികൾ
ഓഗസ്റ്റ് 17 നാണ് ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് ബൾക്ക് ഡീലിലുടെ അദാനി പോര്‍ട്ടസിൽ 0.10 ശതമാനം അതാത് 2.2 ദശലക്ഷം ഓഹരികള്‍ വാങ്ങിയത്. നേരത്തെ 4.93 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ജിക്യുജി പാര്‍ട്ട്‌ണേഴ്‌സിന് അദാനി പോർട്ട്സിലെ നിക്ഷേപം 5.03 ശതമാനമായി ഉയര്‍ത്താൻ സാധിച്ചു. ഓഗസ്റ്റ് 16 ന് അദാനി കുടുംബത്തിൽ നിന്ന് 7.73 ശതമാനം അദാനി പവർ ഓഹരികളാണ് ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് വാങ്ങിയത്. ഏതാണ് 9000 കോടി രൂപ വരുന്ന ഇടപാടാണിത്.
ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് ജെഎസ്ഡബ്ലു എനര്‍ജിയില്‍ 1.01 ശതമാനം ഓഹരി പങ്കാളിത്തം നേടി. 982 കോടി രൂുപയുടെ നിക്ഷേപത്തിലൂടെ 1.6 കോടി ഓഹരികളാണ് ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയത്. ഓഗസ്റ്റ് 16 നായിരുന്നു ഇടപാട്. 2400 കോടി രൂപയുടെ നിക്ഷേപമാണ് ബാബം രാംദേവിന്റെ എഫ്എംസിജി കമ്പനിയായ പതഞ്ജലിയില്‍ ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് നടത്തിയത്. ജൂലായ് 17 ന് ഒഎഫ്എസ് വഴിയാണ് 5.96 ശതമാനം ഓഹരികള്‍ വാങ്ങിയത്.
മറ്റു ഓഹരികൾ
അദാനി ഗ്രൂപ്പ് കമ്പനികൾ കൂടാതെ ഐടിസി (1.48%), മാക്‌സ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (2.36%), എച്ച്ഡിഎഫ്‌സി (1.08%), സിപ്ല(1%ത്തില്‍ താഴെ) എന്നിവയാണ് ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്തിയ ഓഹരികൾ. ജൂണ്‍ പാദത്തില്‍ സിപ്ലയിലെ ഓഹരികള്‍ ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ് വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് 1.2 ശതമാനത്തില്‍ നിന്ന് 1 ശമാനത്തിലേക്ക് ഓഹരി വിഹിതമെത്തിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്ലെ, യൂണിലിവര്‍ തുടങ്ങിയ മറ്റ് ഇന്ത്യന്‍ ഓഹരികളില്‍ ജിക്യുജിക്ക് മുൻപ് നിക്ഷേപം ഉണ്ടായിരുന്നു.
അദാനി ഓഹരികൾ ഇഷ്ട ഇടം
ജിക്യുജി പാർട്ട്ണേഴ്സ് അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വാങ്ങുന്നത് തുടരുകയാണ്. മേയ് മാസത്തില്‍ 500 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അദാനി ഓഹരികൾഫണ്ട് വാങ്ങി. ജൂണില്‍ 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അദാനി ഓഹരികള്‍ കൂട്ടിച്ചേര്‍ത്തു. ജിക്യുജി ഇതുവരെ 38,700 കോടി രൂപയാണ് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചത്.
അദാനി പവര്‍ (7.73%), അദാനി എനര്‍ജി സൊഷ്യുഷന്‍ (6.54%), അദാനി പോര്‍ട്ട്സ് (5.03%), അദാനി ഗ്രീന്‍ എനര്‍ജി (3.5%), അദാനി എന്റര്‍പ്രൈസ് (2.67%) അംബുജ സിമന്റ്‌സ് (1.36%) എന്നിവയാണ് ജിക്യുജി പാർട്ട്ണേഴ്സിന്റെ അദാനി ഗ്രൂപ്പ് നിക്ഷേപം.
മൂന്ന് ഫണ്ടുകൾക്ക് കീഴിലാണ് ജിക്യുജി ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത്. ജിക്യുജി പാർട്ണേഴ്സ് എമർജിംഗ് മാർക്കറ്റ് ഇക്വിറ്റി ഫണ്ട്, ഗോൾഡ്മാൻ സാച്ച്സ് ട്രസ്റ്റ് II- ഗോൾഡ്മാൻ സാച്ച്സ് GQG പാർട്ണേഴ്സ് ഇന്റർനാഷണൽ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ജിക്യുജി പാർട്ണേഴ്സ് എമർജിംഗ് മാർക്കറ്റ് ഇക്വിറ്റി ഫണ്ട്സ് എന്നിവയാണവ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications