ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് സാങ്കേതിക അറിവും അടിസ്ഥാന കാര്യങ്ങളെ പറ്റിയുള്ള ധാരണയും ആവശ്യമായണ്. ഇതോടൊപ്പം നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കുന്നതിലെ റിസ്ക് കുറയ്ക്കാൻ പലരും എസ്ഐപി (സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാറുണ്ട്. മാസത്തില്‍ നിശ്ചിത തുക തുടര്‍ച്ചയായി നിക്ഷേപിക്കുകയും വിലയിലെ വ്യത്യാസത്തിന് അനുസരിച്ച് കോസ്റ്റ് ആവറേജ് ഗുണം ലഭിക്കുകയും ചെയ്യുന്നതാണ് എസ്ഐപി നിക്ഷേപത്തിന്റെ അടിസ്ഥാനം.
മാസത്തിൽ അനുയോജ്യമായ തുക നിക്ഷേപിക്കുകയും ദീർഘകാലടിസ്ഥാനത്തിൽ സമ്പത്തുണ്ടാക്കുകയും ചെയ്യുന്ന എസ്ഐപി രീതി ഓഹരികളിലും പലരും പ്രയോഗിക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലാകുമ്പോള് നിക്ഷേപിക്കുന്ന തുകയ്ക്ക് തുല്യമായ യൂണിറ്റുകളാണ് നിക്ഷേപകന് ലഭിക്കുന്നത്. അതോടൊപ്പം ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയിലുള്ള എല്ലാ ഓഹരിയിലും എക്സ്പോഷര്‍ ലഭിക്കുകയും ചെയ്യും. എന്നാൽ ഓഹരിയിൽ എസ്ഐപി വഴി നിക്ഷേപിക്കുമ്പോൾ കാര്യങ്ങൾ മ്യൂച്വൽ ഫണ്ടിന് സമാനമല്ല. എവിടെയൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

മാസം നിക്ഷേപിക്കുന്ന തുക ശ്രദ്ധിക്കുക
ഓഹരിയില്‍ എസ്ഐപി ചെയ്യുമ്പോൾ അടിസ്ഥാനകാര്യങ്ങളില്‍ മാറ്റമില്ല. മാസത്തിലെ നിക്ഷേപവും വില കുറയുമ്പോൾ കോസ്റ്റ് ആവറേജിന്റെ ഗുണവും ഓഹരി എസ്ഐപിയിലും ലഭിക്കും. എന്നാല്‍ മാസത്തില്‍ നിക്ഷേപിക്കുന്ന തുക പൂർണമായും ഓഹരികളിൽ എസ്ഐപി ചെയ്യുമ്പോൾ ഉപയോഗിക്കാൻ സാധിക്കില്ല. പൂര്‍ണ സംഖ്യ അളവില്‍ മാത്രമാണ് ഓഹരികള്‍ വാങ്ങാന്‍ സാധിക്കുന്നത്. മാസത്തില്‍ മാറ്റിവെയ്ക്കുന്ന തുക പൂര്‍ണമായും ഉപയോഗിച്ച് ഓഹരികള്‍ വാങ്ങാന്‍ ഇവിടെ കൃത്യമായ കണക്ക് കൂട്ടലുകള്‍ ആവശ്യമാണ്.
മാസത്തില്‍ 5,000 രൂപ ഓഹരിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നൊരാളുടെ ഉദാഹരണം നോക്കാം. ഓഹരി വില 2,200 രൂപയാകുമ്പോള്‍ 5,000 രൂപയ്ക്ക് 2 ഓഹരികള്‍ വാങ്ങുകയും ബാക്കി 600 രൂപ അക്കൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുകയും ചെയ്യും. ഇന്ത്യയില്‍ ഓഹരികള്‍ ഭാഗികമായി വാങ്ങാന്‍ സാധിക്കില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിനാല്‍ ഓഹരിയില്‍ എസ്ഐപി വഴി നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ ഓഹരി വിലയും നിക്ഷേപിക്കുന്ന തുകയും കണക്കാക്കണം.
പോർട്ട്ഫോളിയോ വൈവിധ്യവത്കരണം
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് ഒറ്റ നിക്ഷേപത്തിലൂടെ വ്യത്യസ്ത ഓഹരികളിൽ എക്സ്പോഷർ ലഭിക്കും. ഇതുവഴി റിസ്ക് കുറയും. അതേസമയം ഓഹരിയില്‍ എസ്ഐപി ചെയ്യുമ്പോള്‍ വൈവിധ്യവത്കരിച്ചൊരു പോര്‍ട്ട്ഫോളിയോ ലഭിക്കുന്നില്ല. ഇവിടെ ഒരു ഓഹരിയിൽ നിക്ഷേപിക്കുന്നതിനാൽ ഒരു കമ്പനിയില്‍ മാത്രമാണ് എക്സ്പോഷര്‍ ലഭിക്കുന്നത്. ഒരു കമ്പനിയില്‍ മാത്രം നിക്ഷേപം എത്തുമ്പോള്‍ കമ്പനിയുടെ പ്രകടനം അനുസരിച്ചുള്ള റിസ്ക് നിക്ഷേപകനുണ്ടാകും. സ്റ്റോക്ക് എസ്ഐപിയില്‍ വൈവിധ്യവത്കരണം ലഭിക്കാന്‍ വ്യത്യസ്ത ഓഹരികളില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കണം.
ഏത് ഓഹരികള്‍ അനുയോജ്യം
ഓഹരികളില്‍ എസ്ഐപി ചെയ്യാന്‍ ഏറ്റവും അനുയോജ്യം ലാര്‍ജ്കാപ് ഓഹരിളാണ്. കുറഞ്ഞ ചാഞ്ചാട്ടമുള്ള ഓഹരികള്‍ എന്നതാണ് ലാര്‍ജ്കാപ് ഓഹരികളെ പരിഗണിക്കാനുള്ള കാരണം. ഇത്തരം കമ്പനികൾ പൊതുവെ നിര്‍ദ്ദിഷ്ട ബിസിനസ് മേഖലയിൽ മാര്‍ക്കറ്റ് ലീഡര്‍മാരായ കമ്പനികളായിരിക്കും.
സ്ഥിരമായ വളർച്ച, മികച്ച പ്രകടനം എന്നിവ നടത്തുന്ന കമ്പനികളുടെ ഓഹരികൾ പ്രതികൂല വിപണി സാഹചര്യങ്ങളിൽ പോലും വലിയ ചാഞ്ചാട്ടത്തിന് സാധ്യത കുറവാണ്. അതിനാലാണ് സ്റ്റോക്ക് എസ്ഐപിക്ക് ലാർജ്കാപ് ഓഹരികളെ പരിഗണിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നത്. പോർട്ട്ഫോളിയോ മിഡ്കാപ് സെഗ്മെന്റിൽ എക്സ്പോഷർ ആഗ്രഹിക്കുന്ന ഘട്ടത്തിൽ ഓഹരി തിരഞ്ഞെടുത്ത് എസ്ഐപി ചെയ്യാവുന്നതാണ്.
കാൽക്കുലേറ്റർ
ഐസിഐസിഐ ഡയറക്ട് വെബ്സൈറ്റിലെ സ്റ്റോക്ക് എസ്ഐപി കാല്‍ക്കുലേറ്റര്‍ പ്രകാരം ഓഹരിയിൽ എസ്ഐപി വഴി നിക്ഷേപിക്കുമ്പോഴുള്ള റിട്ടേൺ നോക്കാം. ഓഹരിയില്‍ മാസം 5,000 രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷം കൊണ്ട് 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 6 ലക്ഷത്തിന്റെ നിക്ഷേപം 13,93,287 രൂപയായി വളരും.
മാസത്തില്‍ എസ്ഐപി വഴി 10 ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ വാങ്ങാനാണ് ഉദ്യേശിക്കുന്നതെങ്കില്‍ നിലവിലെ വില പ്രകാരം എസ്ഐപി വഴി മാസത്തില്‍ 6,230 രൂപ നിക്ഷേപിക്കേണ്ടി വരും. 7,47,600 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 11,47,353 രൂപ നേടാനാകും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications