2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം പൊതുവെ ബാങ്കിംഗ് ഓഹരികൾക്ക് മികച്ചതായിരുന്നു. പാദഫലം മികച്ചതായതിന് പിന്നാലെ ഓഹരി വിലയിൽ കുതിപ്പ് തുടരുന്നൊരു ഓഹരിയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. തുടർച്ചയായ രണ്ട് ദിവസങ്ങളായി 52 ആഴ്ചയിലെ ഉയർന്ന വിലയിലേക്ക് കുതിച്ച അടുത്ത മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിൽ അവസാന വാരം റിസൾട്ട് വന്ന സമയം 61.50 രൂപയായിരുന്ന ഓഹരികള്‍ തിങ്കളാഴ്ച 70.80 രൂപയിലേക്ക് എത്തി.
ഒരു മാസത്തിനിടെ 15 ശതമാനത്തോളം റിട്ടേണ്‍ ഈ ബാങ്കിംഗ് ഓഹരി നല്‍കി. നേട്ടത്തില്‍ തുടങ്ങിയ ഓഹരി തുടര്‍ച്ചയായ രണ്ടാം ദിവസവും 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. തിങ്കളാഴ്ച രാവിലെ കനത്ത വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ച ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 70.80 ലെത്തി. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ 2017 ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കും എത്തി. തിങ്കളാഴ്ച 70.15 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
ഓഹരി വിപണി നിരീക്ഷകരുടെ അഭിപ്രായത്തില്‍ നാലാം പാദത്തിലെ ശക്തമായ റിസല്‍ട്ടിന് ശേഷം ഐഡിഎഫ്‌സി ഫസ്റ്റ് ബാാങ്ക് ഓഹരികളില്‍ ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ഇടത്തരം കാലയളവില്‍ ബാങ്കിംഗ് ഓഹരികൾ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത കാലയളവില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികളെ 80 രൂപയിലേക്ക് ഉയർത്താമെന്നാണ് വിലയിരുത്തൽ. ഈ ബാങ്കിംഗ് ഓഹരിയുടെ അടുത്ത കുതിപ്പ് എങ്ങോട്ടെന്ന് നോക്കാം.

എന്തുകൊണ്ട് ഓഹരികള്‍ കുതിക്കുന്നു
ഏപ്രില്‍ അവസാനത്തോടെ പ്രഖ്യാപിച്ച മാര്‍ച്ച് പാദഫലം മികച്ചതായതോടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ കുതിക്കുകയാണ്. മുഴുവന്‍ ബാങ്കിംഗ് വിഭാഗവും ഉയര്‍ച്ചയിലാണെന്ന് ജിസിഎല്‍ ബ്രോക്കിംഗിലെ റിസര്‍ച്ച് അനലിസ്റ്റ് വൈഭവ് കൗശിക് പറയുന്നു. കമ്പനികളുടെ മികച്ച പാദഫലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ചയും ഡിമാന്‍ഡും മാറ്റമില്ലാതെ തുടരുന്നു എന്നാണ് കാണിക്കുന്നത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ മികച്ച പാദഫലം ബാങ്കിനോടുള്ള താൽപര്യം ഇരട്ടിച്ചെന്നും വൈഭവ് കൗശിക് പറയുന്നു.
ലക്ഷ്യ വില
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി വിലയില്‍ കൂടുതല്‍ ഉയര്‍ച്ച പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ നിരീക്ഷിക്കുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ക്ക് 75 രൂപയില്‍ പ്രതിരോധമുണ്ട്. ഇത് ഭേദിച്ചാല്‍ ഓഹരികള്‍ 80 രൂപ വിലയിലേക്ക് ഉയരുമെന്നാണ് നിരീക്ഷണം. പോര്‍ട്ട്ഫോളിയോയില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ ഉള്ളവരാണെങ്കില്‍ 67 രൂപ സ്റ്റോപ്പ് ലോസില്‍ ഈ ഓഹരികള് കൈവശം വെയ്ക്കാനാണ് അദേദഹ്ത്തിന്റെ നിര്‍ദ്ദേശം.
പാദഫലം
ഏപ്രില്‍ 29 ന് പ്രഖ്യാപിച്ച ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ നാലാം പാദഫലം ശക്തമായ നമ്പറുകളാൽ ആകർഷകമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 134 ശതമാനം നേട്ടമുണ്ടാക്കി. 803 കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 343 കോടി രൂപയായിരുന്നു. ബാങ്കിന്റെ വരുമാനം 7822.23 കോടി രൂപയാണ്.
കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനമായ 7064.33 കോടി രൂപയിൽ നിന്നും 10.73 ശതമാന വർധവനാണിത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് വായ്പകളിൽ 28.79 ശതമാനം വാർഷിക വർധനവാണ് ഉള്ളത്. ഇത് 5 വർഷത്തെ വാർഷിക ശരാശരി വളർച്ചയായ 11.96 ശതമാനത്തേക്കാൾ കൂടുതലാണ്. അറ്റ പലിശ വരുമാനത്തിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി.
ഓഹരി വിശദാംശം
ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് ഫിനാൻസ് കമ്പനിയുടെ ബാങ്കിംഗ് വിഭാഗവും ബാങ്കിതര ധനകാര്യസ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റും ലയിച്ചാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. 42,660 കോടി രൂപ വിപണി മൂല്യമാണ് ഈ ബാങ്കിംഗ് ഓഹരിക്കുള്ളത്. 70.80 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 28.95 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
2023 മാർച്ച് 31 നുള്ള കണക്കനുസരിച്ച് 39.99 ശതമാനം ഓഹരികളാണ് പ്രമോട്ടർമാർക്ക് ഐഡിഎഫ്സി ബാങ്കിലുള്ളത്. ഡിസംബർ പാദത്തിൽ 36.38 ശതമാനമായ ഓഹരി പങ്കാളിത്തം പ്രമോട്ടർമാർ ഉയർത്തി. വിദേശ സ്ഥാപന നിക്ഷേപകർക്ക് 19.31 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 7.65 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications