വിപണിയിലെ ബെയറിഷ് ട്രെൻഡിൽ പലരുടെയും പോർട്ട്ഫോളിയോ ചുവന്ന് തുടങ്ങിയിട്ടുണ്ടാകും. രണ്ടാഴ്ചയായി തുടരുന്ന ഇടിവിൽ മുൻനിര ഓഹരികളടക്കം വലിയ ഇടിവുണ്ടാക്കി. വിപണിയിൽ കയറ്റിറക്കങ്ങൾ സാധാരണയാണെങ്കിലും കുറഞ്ഞ അസ്ഥിരതയുള്ള ഓഹരികൾ പോർട്ട്ഫോളിയോയിലുള്ളത് ബെയറിഷ് വിപണികളിൽ നഷ്ടം കുറയ്ക്കാൻ സഹായിക്കും. പ്രഭുദാസ്
ലില്ലാധർ പിഎംഎസിന്റെ റിപ്പോർട്ട് പ്രകാരം ബജാജ് ഓട്ടോ, ക്രിസിൽ, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികൾ കുറഞ്ഞ അസ്ഥിരത കാണിക്കുന്ന ഓഹരികളാണ്. കുറഞ്ഞ ബീറ്റയുള്ള മികച്ച അടിസ്ഥാന ഘടകങ്ങളുള്ള ഓഹരികളെ പരിശോധിക്കാം.
സ്റ്റോക്ക് ബീറ്റ
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസൃതമായി ഓഹരിയിലെ ഏറ്റക്കുറച്ചിലുകൾ അളക്കുന്ന രീതിയാണ് ബീറ്റ. 1 ൽ കൂടുതൽ ബീറ്റയുള്ള ഓഹരികൾ ബെഞ്ച്മാർക്ക് സൂചികയേക്കാൾ അസ്ഥിരമാണെന്നാണ് കാണിക്കുന്നത്. 1.0 ൽ താഴെ ബീറ്റയുള്ള ഓഹരി കുറഞ്ഞ അസ്ഥിരത സൂചിപ്പിക്കുന്നു. ഒരു സ്റ്റോക്കിന്റെ ബീറ്റ 1.3 ആണെങ്കിൽ, ഓഹരി മാർക്കറ്റിനേക്കാൾ 30 ശതമാനം കൂടുതൽ ചാഞ്ചാട്ടം കാണിക്കുന്നു എന്ന് പറയാം.

ബജാജ് ഓട്ടോ
ബജാജ് ഗ്രൂപ്പിന് കീഴിലുള്ള ഇരുചക്ര, മുചക്ര വാഹന നിർമാതാക്കളാണ് ബജാജ് ഓട്ടോ. വ്യാഴാഴ്ച 4,972.45 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ ബജാജ് ഓട്ടോയുടെ ഇന്ററസ്റ്റ് കവറേജ് റേഷ്യോ 541.04 ആയിരുന്നു.
2021 സാമ്പത്തിക വർഷത്തിൽ 82.55 ആയിരുന്നു ഇന്ററസ്റ്റ് കവറേജ് റേഷ്യോ. ഓപ്പറേഷൻസ്/ഇബിഐടിഡിഎയിൽ നിന്നുള്ള ക്യാഷ്ഫ്ളോ 2023 മാർച്ചിൽ 0.71 ആയിരുന്നു. ഓഹരിയുടെ ബീറ്റ 2023 മാർച്ചിൽ 0.62 ആണ്. 2021 മാർച്ചിൽ 0.92 ആയിരുന്നു ബീറ്റ.
കാർബോഡിയം യൂണിവേഴ്സൽ
ഖനനം, വൈദ്യുതി ഉൽപ്പാദനം, ഫ്യൂഷൻ, നിർമാണം, വിപണനം, വിതരണം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഖനി കമ്പനിയാണ് കാർബോഡിയം യൂണിവേഴ്സൽ ലിമിറ്റഡ്. നിലവിൽ 1,182.95 രൂപയിലാണ് കാർബോഡിയം യൂണിവേഴ്സൽ വ്യാപാരം നടക്കുന്നത്. ഓപ്പറേഷൻസ്/ ഇബിഐടിഡിഎ യിൽ നിന്നുള്ള ക്യാഷ് ഫ്ലോ 2023 മാർച്ചിൽ 0.69 ആണ്. 2022 മാർച്ചിൽ ഇത് 0.48 മടങ്ങായിരുന്നു.
2023 മാർച്ചിലെ കണക്ക് പ്രകാരം ഓഹരിയുടെ ആർഒഇ 17.83 ശതമാനമാണ്. 2021 മാർച്ചിൽ ഇത് 12.7 ശതമാനമാണ്. 2020 മാർച്ചിൽ 0.87 മടങ്ങ് ബീറ്റയിൽ ട്രേഡ് ചെയ്തിരുന്ന ഓഹരിയുടെ 2023 മാർച്ചിലെ ബീറ്റ 0.63 ആണ്.
കോൾഗേറ്റ്-പാമോലിവ്
വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് കോൾഗേറ്റ്- പാമോലിവ്. ഓറൽ കെയർ, സ്കിൻ കെയർ എന്നിങ്ങനെ 2 സെഗ്മെന്റുകളിലാണ് കമ്പനി ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതത്. 2022 മാർച്ചിൽ ഇന്ററസ്റ്റ് കവറേജ് അനുപാതം 240.02 ആണ്. 2020 മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടി വർധനവാണ്.
ഓപ്പറേഷൻസ്/ഇബിഐടിഡിഎയിൽ നിന്നുള്ള ക്യാഷ് ഫ്ലോ 2021 മാർച്ചിലെ 0.5 ആയിരുന്നിടത്ത് നിന്ന് 2022 മാർച്ചിൽ 1.02 ആയി. റിട്ടേൺ ഓൺ ഇക്വിറ്റി 2022 മാർച്ചിൽ 74.4 ശതമാനമായിരുന്നു. 2020 മാർച്ചിൽ ഇത് 53.75 ശതമാനാണ്. 2000.75 രൂപയിൽ ലഭ്യമായ ഓഹരിയുടെ ബീറ്റ 0.36 ആണ്.
ഐടിസി
കൊൽക്കത്ത ആസ്ഥാനമായ എഫ്എംസിജി കമ്പനിയാണ് ഐടിസി. ഹോട്ടലുകൾ, സോഫ്റ്റ്‌വെയർ, പാക്കേജിംഗ്, പേപ്പർബോർഡുകൾ, സ്പെഷ്യാലിറ്റി പേപ്പറുകൾ, അഗ്രിബിസിനസ് തുടങ്ങിയ വ്യവസായങ്ങളിലുടനീളം ഐടിസിക്ക് ബിസിനസുണ്ട്. 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഇന്ററസ്റ്റ് കവറേജ് അനുപാതം 337.37 ആയിരുന്നു. 2021 മാർച്ചിൽ 21.85 ശതമാനം ആയിരുന്ന ആർഒഇ 2023 മാർച്ചിൽ 29.54 ശതമാനമായി ഉയർന്നു. 435.60 രൂപയിൽ ലഭ്യമായ ഓഹരിയുടെ ബീറ്റ 0.56 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
